കുവൈറ്റിൽ പ്രവാസികളുടെ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും താമസവിസ നല്കുന്നത് താത്കാലികമായി നിർത്തിവച്ചു. പുതുക്കിയ ആരോഗ്യ ഇൻഷ്വറൻസ് ഫീസ് പ്രാബല്യത്തിലാവാ ത്തതിനാലാണ് നടപടി. പുതിയ നിർദ്ദേശം പാർലമെന്റിന്റെ പരിഗണനയ്ക്കായി അയച്ചിരി ക്കുകയാണ്.

അതേസമയം, പ്രവാസികൾക്കൊപ്പം നിലവിൽ കുവൈത്തിലുള്ള മാതാപിതാക്കളിൽനിന്നും സഹോദരങ്ങളിൽനിന്നും ഇഖാമ (താമസാനുമതി) പുതുക്കുന്നതിനൊപ്പം പുതിയ നിരക്കിലുള്ള ആരോഗ്യ ഇൻഷുറൻസ് ഫീസും വാങ്ങുന്നുണ്ട്..

ആരോഗ്യ ഇൻഷ്വറൻസ് ഫീസ് 300 ദിനാർ ഈടാക്കാനുള്ള നിർദ്ദേശമാണ് പാർലമെന്റിന്റെ പരിഗണനയ്ക്കായി വച്ചിരിക്കുന്നത്. 200 ദിനാർ (ഏകദേശം 44,000 രൂപ) ഇഖാമ ഫീസിനു പുറമേയാണിത്.