കുവൈത്ത് സിറ്റി: കുവൈത്തിൽ പൊതുസഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവർക്ക് കനത്ത പിഴ ഈടാക്കാൻ അധികൃതർ നിർദ്ദേശം നല്കി. പൊതുസ്ഥലത്ത് മാലിന്യങ്ങളും നിർമ്മാണ വേസ്റ്റുകളും നിേക്ഷപിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ആണ് ആഭ്യന്തര വകുപ്പ് പൊലീസിന് നിർദ്ദേശം നൽകിയിരിക്കുന്നത്.

നിയമം ലംഘിക്കുന്നവർക്കെതിരെ പരിസ്ഥിതി സംരക്ഷണ നിയമമനുസരിച്ച് 50 ദീനാർ മുതൽ 500 ദീനാർ വരെ പിഴ ഈടാക്കും. മാലിന്യങ്ങൾ വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ച തൊട്ടിയിൽ മാത്രമേ മാലിന്യങ്ങൾ നിക്ഷേപിക്കാവൂ എന്നുണ്ടെങ്കിലും പലരും അക്കാര്യം വിസ്മരിക്കുംവിധമാണ് പെരുമാറുന്നതിനെ തുടർന്നാണ് നടപടി.

കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നവരും കെട്ടിടം പണിയുന്നവരും അവയുമായി ബന്ധപ്പെട്ട വസ്തുക്കൾ നിയമാനുസൃതം കൈകാര്യം ചെയ്യണമെന്നും നിർദ്ദേശത്തിലുണ്ട്.