- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികൾ എക്‌സിറ്റ് എൻട്രി പോയിന്റിൽ റിപ്പോർട്ട് ചെയ്തില്ലെങ്കിൽ നാടുകടത്തും; വള്ളങ്ങൾ ചെക്ക് പോയിന്റിൽ റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്
കുവൈത്തിൽ നിന്നും ആഴക്കടൽ മൽസ്യ ബന്ധനത്തിനു പോകുന്ന മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികൾ എക്‌സിറ്റ് ,എൻട്രി പോയിന്റിൽ റിപ്പോർട്ട് ചെയ്തില്ലെങ്കിൽ നാടുകടത്തുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. വള്ളങ്ങൾ ഉമ്മു മറാദിം ദ്വീപിലെ ചെക്ക് പോയിന്റിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് കോസ്റ്റ് ഗാർഡ് ഉത്തരവ് . ഉമ്മുദിം വഴിയല്ലാതെ ആഴക്കടൽ മത്സ്യബന്ധനത്തിന് പോകരുതെന്നും എക്‌സിറ്റ് ,എൻട്രി പോയിന്റിൽ റിപ്പോർട്ട് ചെയ്യാത്ത ബോട്ടുകളിലെ മുഴുവൻ തൊഴിലാളികളെയും നാടുകടത്തുമെന്നുമാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത് ഉമ്മു മറാദിം ദ്വീപിലെ കോസ്റ്റ് ഗാർഡ് ചെക്ക് പോയിന്റിലൂടെയല്ലാതെ പുറംകടലിൽ മൽസ്യബന്ധനം നടത്താൻ അനുമതിയില്ല. തൊഴിലാളികളുടെ പേര് വിവരങ്ങൾ ഉൾപ്പെടെ ഓരോ വള്ളത്തിന്റെയും വിശദശാംശങ്ങൾ ചെക്ക് പോയിന്റിലെ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തിയ ശേഷം മാത്രമേ എക്‌സിറ് അനുവദിക്കുകയുള്ളൂ . മൽസ്യ ബന്ധനത്തിനു ശേഷം തിരിച്ചു വരുമ്പോൾ എൻട്രിയും രേഖപ്പെടുത്തണം. ഉത്തരവ് ലംഘിക്കുകയോ മറ്റു കടൽമാർഗങ്ങൾ വഴി മത്സ്യബന്ധനത്തിന് പോകുകയോ ചെയ്യുന്ന
കുവൈത്തിൽ നിന്നും ആഴക്കടൽ മൽസ്യ ബന്ധനത്തിനു പോകുന്ന മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികൾ എക്‌സിറ്റ് ,എൻട്രി പോയിന്റിൽ റിപ്പോർട്ട് ചെയ്തില്ലെങ്കിൽ നാടുകടത്തുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. വള്ളങ്ങൾ ഉമ്മു മറാദിം ദ്വീപിലെ ചെക്ക് പോയിന്റിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് കോസ്റ്റ് ഗാർഡ് ഉത്തരവ് . ഉമ്മുദിം വഴിയല്ലാതെ ആഴക്കടൽ
മത്സ്യബന്ധനത്തിന് പോകരുതെന്നും എക്‌സിറ്റ് ,എൻട്രി പോയിന്റിൽ റിപ്പോർട്ട് ചെയ്യാത്ത ബോട്ടുകളിലെ മുഴുവൻ തൊഴിലാളികളെയും നാടുകടത്തുമെന്നുമാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്
ഉമ്മു മറാദിം ദ്വീപിലെ കോസ്റ്റ് ഗാർഡ് ചെക്ക് പോയിന്റിലൂടെയല്ലാതെ പുറംകടലിൽ മൽസ്യബന്ധനം നടത്താൻ അനുമതിയില്ല. തൊഴിലാളികളുടെ പേര് വിവരങ്ങൾ ഉൾപ്പെടെ ഓരോ വള്ളത്തിന്റെയും വിശദശാംശങ്ങൾ ചെക്ക് പോയിന്റിലെ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തിയ ശേഷം മാത്രമേ എക്‌സിറ് അനുവദിക്കുകയുള്ളൂ . മൽസ്യ ബന്ധനത്തിനു ശേഷം തിരിച്ചു വരുമ്പോൾ എൻട്രിയും രേഖപ്പെടുത്തണം. ഉത്തരവ് ലംഘിക്കുകയോ മറ്റു കടൽമാർഗങ്ങൾ വഴി മത്സ്യബന്ധനത്തിന് പോകുകയോ ചെയ്യുന്നത് കുറ്റകരമാണ് .
കോസ്റ്റ് ഗാർഡിന്റെ റഡാർ സംവിധാനം വഴി നിയമലംഘനം നടത്തുന്ന ബോട്ടുകൾ ട്രാക്ക് ചെയ്യാൻ സാധിക്കും. ചെക്ക് പോയിന്റിൽ റിപ്പോർട് ചെയ്യാത്ത വള്ളങ്ങളിലെ മുഴുവൻ തൊഴിലാളികളെയും നാടുകടത്തുമെന്നും കോസ്റ്റ് ഗാർഡ് മേധാവി മുന്നറിയിപ്പ് നൽകി.
വള്ളങ്ങളുടെയും ജോലിക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് പോക്കുവരവ് രജിസ്‌ട്രേഷൻ നിർബന്ധമാക്കിയത്.