- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശികൾ കൈയടക്കിയിരിക്കുന്ന മത്സ്യബന്ധന വിപണന മേഖലകളിൽ സ്വദേശിവത്കരത്തിന് നീക്കം; മലയാളികൾ ഏറെയുള്ള ഫീഷ് മാർക്കറ്റ് സ്വദേശികൾക്കായി തുറന്ന് കൊടുക്കാനും പദ്ധതി
കുവൈത്ത് സിറ്റി: വിദേശികൾ കൈയടക്കിയിരിക്കുന്ന മത്സ്യബന്ധന വിപണന മേഖലകളിൽ സ്വദേശിവത്കരണ നീക്കവുമായി കുവൈറ്റ്. മലയാളികളും ഏറെ ജോലി ചെയ്യുന്ന ഫീഷ് മാർ്ക്കറ്റ് പോലെയുള്ള സ്ഥലങ്ങളിൽ സ്വദേശികളെ ജോലിക്കെടുക്കാനാണ് പദ്ധതി. മത്സ്യബന്ധന, മൊത്തവിതരണ കരാർ മേഖലകൾ എന്നിവയും കുവൈത്തികൾക്ക് മാത്രമായി പരിമിതപ്പെടുത്തും.രാജ്യത്തിന്റെസാമ്പത്തിക ഉന്നമനം ലക്ഷ്യമാക്കി വിവിധ മേഖലകളിൽ സ്വദേശിവത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.മാർക്കറ്റിലെ വിശാലമായ പ്രദേശം നിശ്ചിത അളവ് കണക്കാക്കി ദിവസ വാടകക്ക് സ്വദേശി ചെറുപ്പക്കാർക്ക് കച്ചവടത്തിന് വിട്ടുകൊടുക്കുന്ന രീതിയെ കുറിച്ച് പഠനം നടക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. സ്ഥിരമായിട്ടല്ലാതെ ഓരോ ദിവസവും നറുക്കെടുപ്പിലൂടെ ഇത്തരം കച്ചവടസ്ഥലങ്ങൾ ഈ മേഖലയിൽ ജോലിചെയ്യാൻ താൽപര്യമുള്ള സ്വദേശികൾക്ക് വിട്ടുകൊടുക്കുക എന്ന രീതി നടപ്പാക്കാനാണ് ആലോചന. ഇതേ രീതി പിന്തുടർന്ന് മൊബൈൽ ഫോൺ വിൽപന, വാഹനങ്ങളുടെ സ്‌പെയർപാർട്‌സ് തുടങ്ങിയ മേഖലകളും സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തു
കുവൈത്ത് സിറ്റി: വിദേശികൾ കൈയടക്കിയിരിക്കുന്ന മത്സ്യബന്ധന വിപണന മേഖലകളിൽ സ്വദേശിവത്കരണ നീക്കവുമായി കുവൈറ്റ്. മലയാളികളും ഏറെ ജോലി ചെയ്യുന്ന ഫീഷ് മാർ്ക്കറ്റ് പോലെയുള്ള സ്ഥലങ്ങളിൽ സ്വദേശികളെ ജോലിക്കെടുക്കാനാണ് പദ്ധതി.
മത്സ്യബന്ധന, മൊത്തവിതരണ കരാർ മേഖലകൾ എന്നിവയും കുവൈത്തികൾക്ക് മാത്രമായി പരിമിതപ്പെടുത്തും.രാജ്യത്തിന്റെസാമ്പത്തിക ഉന്നമനം ലക്ഷ്യമാക്കി വിവിധ മേഖലകളിൽ സ്വദേശിവത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.മാർക്കറ്റിലെ വിശാലമായ പ്രദേശം നിശ്ചിത അളവ് കണക്കാക്കി ദിവസ വാടകക്ക് സ്വദേശി ചെറുപ്പക്കാർക്ക് കച്ചവടത്തിന് വിട്ടുകൊടുക്കുന്ന രീതിയെ കുറിച്ച് പഠനം നടക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
സ്ഥിരമായിട്ടല്ലാതെ ഓരോ ദിവസവും നറുക്കെടുപ്പിലൂടെ ഇത്തരം കച്ചവടസ്ഥലങ്ങൾ ഈ മേഖലയിൽ ജോലിചെയ്യാൻ താൽപര്യമുള്ള സ്വദേശികൾക്ക് വിട്ടുകൊടുക്കുക എന്ന രീതി നടപ്പാക്കാനാണ് ആലോചന. ഇതേ രീതി പിന്തുടർന്ന് മൊബൈൽ ഫോൺ വിൽപന, വാഹനങ്ങളുടെ സ്‌പെയർപാർട്‌സ് തുടങ്ങിയ മേഖലകളും സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന് സർക്കാറിന് കീഴിലുള്ള സ്വദേശിവത്കരണ വകുപ്പ് വൃത്തങ്ങൾ സൂചിപ്പിച്ചു. സ്വദേശിവത്കരണം ഏർപ്പെടുത്തുന്നതിന്റെ രീതികളെകുറിച്ചും പ്രായോഗിക വശങ്ങളെ കുറിച്ചുമുള്ള പഠനമാണ് ഇപ്പോൾ നടക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.