- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌പോൺസറുടെ ചതിയിൽപ്പെട്ട് കുടുങ്ങിക്കിടന്ന ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ നാളെ നാട്ടിലേക്ക്; കുവൈറ്റിൽ നിന്നും മടങ്ങുന്നത് തമിഴ്‌നാട് സ്വദേശികൾ
സ്‌പോൺസറുടെ ചതിയിൽ പെട്ടു കുവൈത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്ന തമിഴ്‌നാട് സ്വദേശികളായ മത്സ്യത്തൊഴിലാളികൾ ശനിയാഴ്ച നാട്ടിലേക്ക് മടങ്ങും. സ്വദേശി സഹോദരന്മാരുടെ സ്‌പോൺസർഷിപ്പിൽ മത്സ്യ ബന്ധന വിസയിലെത്തിയ കുളച്ചൽ സ്വദേശികളായ മൂന്നു യുവാക്കൾക്കാണ് സാമൂഹ്യ പ്രവർത്തകരുടെയും ഇന്ത്യൻ എംബസ്സിയുടെയും ഇടപെടലിനെ തുടർന്ന് തിരിച്ചു പോക്കിന് വഴി തെളിഞ്ഞത് . ജോലി നഷ്ടപ്പെട്ട് ഭക്ഷണവും താമസസ്ഥലവും കിട്ടാതെ 12 തമിഴ്‌നാട് സ്വദേശികളാണ് ദുരിതജീവിതം നയിച്ചിരുന്നത്. ഇവരിൽ ഒമ്പതുപേർ വലിയ തുക നൽകി ഒത്തുതീർപ്പാക്കി നേരത്തേ തിരിച്ചുപോയിരുന്നു. പണമില്ലാത്തതിനാൽ ദുരിതത്തിലായ മൂന്നു പേർക്കാണ് വെൽഫെയർ കേരള കുവൈറ്റ് ഭാരവാഹികളുടെ ഇടപെടൽ തുണയായത്. ജോൺ, അനീഷ്, ഷിബിൻ എന്നിവരാണ് ശനിയാഴ്ച നാട്ടിലേക്ക് വിമാനം കയറുന്നത്. ഒരു വർഷത്തോളം സ്വദേശിയുടെ കീഴിൽ ശമ്പളം നൽകാതെ ജോലിചെയ്യിക്കുകയായിരുന്നെന്ന് തൊഴിലാളികൾ പറഞ്ഞു. സ്പോൺസറോട് ശമ്പളവും സിവിൽ ഐഡിയും മെഡിക്കൽ കാർഡും ചോദിച്ചപ്പോൾ ഒരു പേപ്പറിൽ ഒപ്പിട്ടുവാങ്ങി. ഓരോരുത്തരും 2000 ദീനാർ
സ്‌പോൺസറുടെ ചതിയിൽ പെട്ടു കുവൈത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്ന തമിഴ്‌നാട് സ്വദേശികളായ മത്സ്യത്തൊഴിലാളികൾ ശനിയാഴ്ച നാട്ടിലേക്ക് മടങ്ങും. സ്വദേശി സഹോദരന്മാരുടെ സ്‌പോൺസർഷിപ്പിൽ മത്സ്യ ബന്ധന വിസയിലെത്തിയ കുളച്ചൽ സ്വദേശികളായ മൂന്നു യുവാക്കൾക്കാണ് സാമൂഹ്യ പ്രവർത്തകരുടെയും ഇന്ത്യൻ എംബസ്സിയുടെയും ഇടപെടലിനെ തുടർന്ന് തിരിച്ചു പോക്കിന് വഴി തെളിഞ്ഞത് .
ജോലി നഷ്ടപ്പെട്ട് ഭക്ഷണവും താമസസ്ഥലവും കിട്ടാതെ 12 തമിഴ്‌നാട് സ്വദേശികളാണ് ദുരിതജീവിതം നയിച്ചിരുന്നത്. ഇവരിൽ ഒമ്പതുപേർ വലിയ തുക നൽകി ഒത്തുതീർപ്പാക്കി നേരത്തേ തിരിച്ചുപോയിരുന്നു. പണമില്ലാത്തതിനാൽ ദുരിതത്തിലായ മൂന്നു പേർക്കാണ് വെൽഫെയർ കേരള കുവൈറ്റ് ഭാരവാഹികളുടെ ഇടപെടൽ തുണയായത്.
ജോൺ, അനീഷ്, ഷിബിൻ എന്നിവരാണ് ശനിയാഴ്ച നാട്ടിലേക്ക് വിമാനം കയറുന്നത്. ഒരു വർഷത്തോളം സ്വദേശിയുടെ കീഴിൽ ശമ്പളം നൽകാതെ ജോലിചെയ്യിക്കുകയായിരുന്നെന്ന് തൊഴിലാളികൾ പറഞ്ഞു. സ്പോൺസറോട് ശമ്പളവും സിവിൽ ഐഡിയും മെഡിക്കൽ കാർഡും ചോദിച്ചപ്പോൾ ഒരു പേപ്പറിൽ ഒപ്പിട്ടുവാങ്ങി. ഓരോരുത്തരും 2000 ദീനാർ വീതം കുവൈറ്റിക്ക് കൊടുക്കാനുണ്ട് എന്ന് എഴുതിയ ഈ പേപ്പർ കാട്ടി പിന്നീട് ബ്ളാക്ക് മെയിൽ ചെയ്തു. തുടർന്നുണ്ടായ പ്രശ്നങ്ങളിലാണ് ജോലിയും പാർപ്പിടവും ഭക്ഷണവും നഷ്ടപെട്ടത്.