പെട്രോൾ വില വർധനവിനെ തുടർന്ന് ഉണ്ടായ വിലക്കയറ്റം മൂലം ജനങ്ങൾ പ്രതിസന്ധി യിലായതോടെ കുവൈറ്റിൽ ഫ്‌ളാറ്റുകൾ പലതും ഒഴിഞ്ഞ് കിടക്കുന്നതായി റിപ്പോർട്ട്. ഫ്‌ളാറ്റുകൾ പലതും കാലിയായതോടെ വാടക നിരക്കും കുത്തനെ കുറച്ചിരിക്കുകയാണ് ഫ്‌ളാറ്റുടമക ൾ.സാൽമിയയിലെയും ഹവല്ലിയിലെയും ചില ഫ്‌ളാറ്റ് ഉടമകൾ വാടക കുറച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

രണ്ട് ബെഡ്‌റൂം ഫ്‌ളാറ്റുകൾക്ക് 300 ദീനാറിനും താഴെയാണ് പല പുതിയ കെട്ടിടങ്ങളിലും വാടക. സാൽമിയ ഭാഗത്ത് 280 ദീനാർ നിരക്കിൽ ഫ്‌ളാറ്റുകൾ നൽകാമെന്ന് പുതിയ കെട്ടിട ഉടമകൾ ഏജന്റുമാരുമായി ധാരണയിലത്തെിയതായാണ് റിപ്പോർട്ടുകൾ. മൂന്നുബെഡ്‌റൂം ഫ്‌ളാറ്റ് വാടക 400 ദീനാറിൽ താഴെ ആയിട്ടുണ്ട്.

റിയൽ എസ്റ്റേറ്റ് മേഖലയിലുണ്ടായ മാന്ദ്യം, വിദേശ അദ്ധ്യാപകരുടെ താമസ അലവൻസ് ഗണ്യമായി കുറച്ചത്, കുടുംബ വിസക്കുള്ള ശമ്പള പരിധി 450 ദീനാർ ആയി ഉയർത്തിയത് എന്നിവ ഡിമാൻഡ് കുറക്കാൻ വഴിവച്ചു.