- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശികളുടെ ചികിത്സാ നിരക്ക് വർധന ഉടൻ; നിർദ്ദേശം അനുമതിക്കായി ആരോഗ്യമന്ത്രിക്ക് മുമ്പിൽ
കുവൈത്ത് സിറ്റി: രാജ്യത്ത് വിദേശികളുടെ ചികിത്സാ നിരക്ക് വർധന ഉടൻ. നിരക്ക് വർധന ഫെബ്രുവരിയിൽ നടപ്പാക്കുമെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ അന്തിമ തീരുമാനംനീട്ടിവയ്ക്കുകയായിരുന്നു. താമസിയാതെ നിരക്ക് വർധന പ്രാബല്യത്തിൽ വരുത്തുമെങ്കിലും വർധന ഏർപ്പെടുത്തുന്നത് സംബന്ധിച്ച് എംപിമാർക്കിടയിൽ ഭിന്നാഭിപ്രായം തുടരുന്നുണ്ട്. നിർദ്ദേശങ്ങൾ അടങ്ങിയ ഫയലിൽ ആരോഗ്യമന്ത്രി ഡോ. ജമാൽ അൽ ഹർബി ഒപ്പുവയ്ക്കുന്നതോടെ വർധന പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്. വളരെ കുറഞ്ഞ നിരക്കിലാണ് വിദേശികൾ ചികിത്സാ സംവിധാനം ഉപയോഗപ്പെടുത്തുന്നത് എന്നാണ് നിരക്ക് വർധനയെ അനുകൂലിക്കുന്നവരുടെ വാദം. എന്നാൽ വിദേശികൾക്കു മാത്രമാണ് നിരക്ക് വർധന ഏർപ്പെടുത്തുന്നതെങ്കിലും സാമൂഹിക വിഷയം എന്ന നിലയിൽ രാജ്യത്തെ മുഴുവൻ ജനങ്ങളെയും പ്രതികൂലമായി ബാധിക്കും എന്ന് മറുവിഭാഗം പറയുന്നു. വർധനയിൽനിന്ന് അറബ് വംശജരെ ഒഴിവാക്കണമെന്നാണ് മൂന്നാമതൊരു വിഭാഗത്തിന്റെ ആവശ്യം.
കുവൈത്ത് സിറ്റി: രാജ്യത്ത് വിദേശികളുടെ ചികിത്സാ നിരക്ക് വർധന ഉടൻ. നിരക്ക് വർധന ഫെബ്രുവരിയിൽ നടപ്പാക്കുമെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ അന്തിമ തീരുമാനംനീട്ടിവയ്ക്കുകയായിരുന്നു.
താമസിയാതെ നിരക്ക് വർധന പ്രാബല്യത്തിൽ വരുത്തുമെങ്കിലും വർധന ഏർപ്പെടുത്തുന്നത് സംബന്ധിച്ച് എംപിമാർക്കിടയിൽ ഭിന്നാഭിപ്രായം തുടരുന്നുണ്ട്. നിർദ്ദേശങ്ങൾ അടങ്ങിയ ഫയലിൽ ആരോഗ്യമന്ത്രി ഡോ. ജമാൽ അൽ ഹർബി ഒപ്പുവയ്ക്കുന്നതോടെ വർധന പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്.
വളരെ കുറഞ്ഞ നിരക്കിലാണ് വിദേശികൾ ചികിത്സാ സംവിധാനം ഉപയോഗപ്പെടുത്തുന്നത് എന്നാണ് നിരക്ക് വർധനയെ അനുകൂലിക്കുന്നവരുടെ വാദം. എന്നാൽ വിദേശികൾക്കു മാത്രമാണ് നിരക്ക് വർധന ഏർപ്പെടുത്തുന്നതെങ്കിലും സാമൂഹിക വിഷയം എന്ന നിലയിൽ രാജ്യത്തെ മുഴുവൻ ജനങ്ങളെയും പ്രതികൂലമായി ബാധിക്കും എന്ന് മറുവിഭാഗം പറയുന്നു. വർധനയിൽനിന്ന് അറബ് വംശജരെ ഒഴിവാക്കണമെന്നാണ് മൂന്നാമതൊരു വിഭാഗത്തിന്റെ ആവശ്യം.