കുവൈത്ത് സിറ്റി: ആഗോളവിപണിയിലെ എണ്ണവിലത്തകർച്ചയുടെ പശ്ചാത്തലത്തിൽ രാജ്യം സമീപഭാവിയിൽ നേരിടാനിടയുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി നടപ്പാക്കാനുദ്ദേശിക്കുന്ന സാമ്പത്തിക പരിഷ്‌കരണ നടപടികളുടെ ഭാഗമായി വൈദ്യുതി നിരക്കിൽ വൻ വർധനക്ക് സർക്കാർ ശിപാർശ. ഇതുസംബന്ധിച്ച റിപ്പോർട്ട് ജല, വൈദ്യുതി മന്ത്രാലയം അധികൃതർ പാർലമെന്റ് സാമ്പത്തികസമിതിക്ക് മുമ്പാകെ സമർപ്പിച്ചു.

പാർലമെന്റ് സ്പീക്കർ മർസൂഖ് അൽഗാനിമിന്റെ അധ്യക്ഷതയിൽ ചേർന്ന പാർലമെന്റ് സാമ്പത്തിക സമിതിയുടെ പ്രത്യേക യോഗത്തിലാണ് നിരക്ക് വർധനാ നിർദ്ദേശം മുന്നോട്ടുവച്ചത്. എന്നാൽ, ഭൂരിഭാഗം എംപിമാരും സർക്കാർ നിർദ്ദേശം അംഗീകരിക്കാനാവില്‌ളെന്ന് വ്യക്തമാക്കിയതിനെ തുടർന്ന് ഇക്കാര്യത്തിൽ അന്തിമതീരുമാനത്തിലത്തൊൻ യോഗത്തിന് സാധിച്ചില്ല. ഇതോടെ, ശനിയാഴ്ച വീണ്ടും യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ടെന്ന് സമിതി ചെയർമാൻ ഫൈസൽ അൽഷായ അറിയിച്ചു.

കുവൈത്തിൽ വൈദ്യുതി നിരക്ക് കൂട്ടാനുള്ള ശുപാർശ അംഗീകരിച്ചാൽ ദോഷകരമായി ബാധിക്കുക വിദേശികളെയായിയിരിക്കുമെന്ന് റിപ്പോർട്ട് പുറത്ത് വന്നു. സ്വദേശി വിദേശികളുടെ താമസ ഇടങ്ങൾ, വാണിജ്യ വ്യവസായ സ്ഥാപനങ്ങൾ എന്നിങ്ങനെ തരം തിരിച്ച് നിരക്കുവർധന നടപ്പാക്കാനാണ് കമ്മിറ്റിയുടെ നിർദ്ദേശം. വീട്ടാവശ്യത്തിനും മറ്റുമായി വിദേശികൾക്ക് ഇപ്പോൾ കിലോവാട്ടിസിന് രണ്ടു ഫിൽസെന്ന നിരക്കിലാണ് വൈദ്യുതി ലഭിക്കുന്നത്. ഇത് ആദ്യത്തെ ആയിരം കിലോവാട്ട്‌സുവരെ ഉപയോഗിക്കുന്നവർ ഓരോ കിലോവാട്ട്‌സിനും അഞ്ച് ഫിൽസും രണ്ടാമത്തെ ആയിരത്തിന് എട്ട് ഫിൽസ്, മൂന്നാമത്തെ ആയിരം കിലോവാട്ട്‌സിന് പത്തു ഫിൽസ് വീതവമാണ് നിർദേശിച്ചിരിക്കുന്നത്.

സ്വദേശികളുടെ ഉപഭോഗത്തിനും നിരക്ക് വർധന ഉണ്ടെങ്കില്ലും ഇവർക്ക് ആദ്യത്തെ മൂവായിരം കിലോവാട്ടസ് വരെ ഉപയോഗിക്കുനതിന് മൂന്ന് ഫിൽസ് വച്ചെ അടയ്‌ക്കേണ്ടിവരൂ. എന്നാൽ ഇതു സംബന്ധിച്ച ചർച്ച തുടരുകയാണന്നും സമർപ്പിച്ച നിർദേശങ്ങളിന്മേൽ സർക്കാരുമായി
ധാരണയിലെത്തിയില്ലെന്ന് കമ്മിറ്റി അധ്യക്ഷൻ ഫൈസൽ അൽ ഷായ എംപി വ്യക്തമാക്കിയിട്ടുണ്ട്.