- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാർഹിക തൊഴിലാളിയുടെ ഇഖാമ പുതുക്കി ലഭിക്കണമെങ്കിൽ പകർച്ച വ്യാധികളിൽ നിന്ന് മുക്തമാണെന്നുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ സാക്ഷ്യപത്രം നിർബന്ധം; കുവൈത്തിലെ ഗാർഹിക ജോലിക്കാർ ഇഖാമ പുതുക്കുന്നതിന് മുൻപ് വൈദ്യപരിശോധന നടത്തണമെന്ന നിയമം പ്രാബല്യത്തിൽ
കുവൈത്തിൽ ഗാർഹിക ജോലിക്കാർ ഇഖാമ പുതുക്കുന്നതിന് മുൻപ് വൈദ്യപരിശോധനക്ക് വിധേയമാകണമെന്ന നിയമം പ്രാബല്യത്തിൽ. ഇഖാമ കാലാവധി കഴിയുന്നതിനു മുൻപ് ജോലിക്കാരെ മെഡിക്കൽ ഫിറ്റ്‌നസ് ടെസ്റ്റിന് ഹാജരാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം സ്‌പോൺസർമാർക്ക് നിർദ്ദേശം നൽകി. പകർച്ചവ്യാധികൾ തടയുന്നതിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയമാണ് ഗാർഹിക ജോലിക്കാർക്കു വൈദ്യപരിശോധന നിർബന്ധമാക്കിയത്. ഇന്ത്യ ഉൾപ്പെടെ 40ഓളം രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക ജോലിക്കാർക്കാണ് പുതിയ തീരുമാനം ബാധകമാകുക. ഇതനുസരിച്ചു ഗാർഹിക തൊഴിലാളിയുടെ ഇഖാമ പുതുക്കി നൽകണമെങ്കിൽ പകർച്ചവ്യാധികളിൽ നിന്ന് മുക്തനാണെന്നുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ സാക്ഷ്യപത്രം നിർബന്ധമാണെന്ന് താമസകാരവകുപ്പ് മേധാവി മേജർ ജനറൽ തലാൽ അൽ മഅറഫി വ്യക്തമാക്കി. തൊഴിലാളിയുടെ ആരോഗ്യ ക്ഷമതാ റിപ്പോർട് ആരോഗ്യ മന്ത്രാലയം താമസകാര്യ വകുപ്പിലേക്ക് ഓൺലൈൻ വഴി കൈമാറുകയാണ് ചെയുക. പകർച്ചപനി , പ്‌ളേഗ്, വസൂരി, ക്ഷയം, എയ്ഡ്‌സ് പോലുള്ള അസുഖങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് സ്വദേശികളുടെ അടുത്ത് ഇടപഴകുന്ന ഗാർഹിക ജോലി
കുവൈത്തിൽ ഗാർഹിക ജോലിക്കാർ ഇഖാമ പുതുക്കുന്നതിന് മുൻപ് വൈദ്യപരിശോധനക്ക് വിധേയമാകണമെന്ന നിയമം പ്രാബല്യത്തിൽ. ഇഖാമ കാലാവധി കഴിയുന്നതിനു മുൻപ് ജോലിക്കാരെ മെഡിക്കൽ ഫിറ്റ്‌നസ് ടെസ്റ്റിന് ഹാജരാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം സ്‌പോൺസർമാർക്ക് നിർദ്ദേശം നൽകി. പകർച്ചവ്യാധികൾ തടയുന്നതിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയമാണ് ഗാർഹിക ജോലിക്കാർക്കു വൈദ്യപരിശോധന നിർബന്ധമാക്കിയത്.
ഇന്ത്യ ഉൾപ്പെടെ 40ഓളം രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക ജോലിക്കാർക്കാണ് പുതിയ തീരുമാനം ബാധകമാകുക. ഇതനുസരിച്ചു ഗാർഹിക തൊഴിലാളിയുടെ ഇഖാമ പുതുക്കി നൽകണമെങ്കിൽ പകർച്ചവ്യാധികളിൽ നിന്ന് മുക്തനാണെന്നുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ സാക്ഷ്യപത്രം നിർബന്ധമാണെന്ന് താമസകാരവകുപ്പ് മേധാവി മേജർ ജനറൽ തലാൽ അൽ മഅറഫി വ്യക്തമാക്കി.
തൊഴിലാളിയുടെ ആരോഗ്യ ക്ഷമതാ റിപ്പോർട് ആരോഗ്യ മന്ത്രാലയം താമസകാര്യ വകുപ്പിലേക്ക് ഓൺലൈൻ വഴി കൈമാറുകയാണ് ചെയുക. പകർച്ചപനി , പ്‌ളേഗ്, വസൂരി, ക്ഷയം, എയ്ഡ്‌സ് പോലുള്ള അസുഖങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് സ്വദേശികളുടെ അടുത്ത് ഇടപഴകുന്ന ഗാർഹിക ജോലിക്കാർക്ക് വൈദ്യ പരിശോധന നിർബന്ധമാക്കിയതെന്നു അധികൃതർ വിശദീകരിച്ചു. ഇന്ത്യൻ ജോലിക്കാർ താമസ കാലയളവിനുള്ളിൽ കുവൈത്തിന് പുറത്തേക്കു യാത്ര ചെയ്തിട്ടുണ്ടെങ്കിൽ ഇഖാമ പുതുക്കുന്ന സമയത്തു വൈദ്യ പരിശോധന വേണമെന്ന നിയമം നേരത്തെ തന്നെ പ്രാബല്യത്തിലുണ്ട്.
പുതിയ ഉത്തരവ് പ്രകാരം ഏതു രാജ്യത്തു നിന്നുള്ള തൊഴിലാളി ആണെങ്കിലും കുവൈത്തിന് പുറത്തു പോയാലും ഇല്ലെങ്കിലും വൈദ്യ പരിശോധന നിർബന്ധമാണ്. ഇഖാമ കാലാവധി അവസാനിക്കാറായ തൊഴിലാളികൾക്ക് വൈദ്യപരിശോധനാ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി ഒരു മാസത്തേക്ക് താൽക്കാലി ഇഖാമ അനുവദിക്കുമെന്നും തലാൽ അൽ മ അറഫി പറഞ്ഞു. താൽക്കാലിക ഇഖാമയുടെ കാലാവധി കഴിയുന്നതിനു മുൻപ് വൈദ്യപരിശോധന നടപടികൾ പൂർത്തിയാക്കി താമസാനുമതി പുതുക്കിയില്ലെങ്കിൽ പിന്നീടുള്ള ഓരോ ദിവസത്തിനും പിഴ ഈടാക്കുമെന്നും ഇക്കാര്യത്തിൽ തൊഴിലുടമകൾ പ്രത്യേകം ജാഗ്രത പുലർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.