കുവൈറ്റിലെ സർക്കാർ ആശുപത്രികൾ ഇനി സ്വദേശികൾക്ക് മാത്രമാക്കി മാറ്റാൻ തീരുമാനം. സർക്കാർ ആശുപത്രികളിൽ വിദേശികൾക്ക് ചികിത്സ ലഭ്യമാകാത്തതുകൊണ്ട് വിദേശികൾക്കായി പ്രത്യേക ആശുപത്രികൾക്കായും കുവൈത്ത് മന്ത്രിസഭയുടെ അംഗീകരാം നല്കി.

പുതിയ സംവിധാനം നടപ്പാക്കുമ്പോൾ സർക്കാർ ആശുപത്രികളിലെ സേവനങ്ങൾ സ്വദേശികൾക്ക് മാത്രമാകും.വിദേശികൾക്കായി പ്രത്യേക ആശുപത്രി നിർമ്മിക്കുന്ന പദ്ധതിക്ക് മന്ത്രിസഭയുടെ ഫത്വ-നിയമനിർമ്മാണ സമിതിയുടെ അംഗീകാരം ലഭിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി ഡോ.അലി അൽ ഉബൈദിയാണ് അറിയിച്ചത്.

പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഹെൽത്ത് ഇൻഷുറൻസ് ഹോസ്പിറ്റൽ കമ്പനി വഴി വിദേശികൾക്കായി പ്രത്യേകം ആശുപത്രികൾ എന്നതാണ് പദ്ധതി. നിലവിലുള്ള സർക്കാർ ആശുപത്രികളിലെ തിരക്ക് ഒഴിവാക്കാനാണ് പുതിയ സംവിധാനം. അതോടെപ്പം, സർക്കാർ ആശുപത്രികളിലെ സേവനങ്ങൾ സ്വദേശികൾക്ക് മാത്രമായി ക്രമീകരിക്കുക എന്ന ല
ക്ഷ്യവുമുണ്ട്.

ഹെൽത്ത് ഇൻഷുറൻസ് ആശുപത്രികൾ അന്താരാഷ്ട്രനിലവാരത്തിലുള്ള തായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. നലവിൽ വർഷംതോറും വിദേശികളിൽ നിന്ന് 50 ദിനാർ വച്ച് ആരോഗ്യ ഇൻഷുറൻസ് ഈടാക്കുന്നുണ്ട്.പുതിയ കമ്പിനി വരുന്നതോടെ വിദേശികളിൽനിന്ന് ഈടാക്കുന്ന ഇൻഷുറൻസ് തുക അവർക്കായി സ്ഥാപിക്കുന്ന പ്രത്യേക കമ്പിനിക്ക് നൽകും. പുതിയ സംവിധാനത്തിന്റെ ഭാഗമായി വിദേശികൾക്ക് മാത്രമായി മൂന്ന് ആശുപത്രികൾ നിർമ്മിക്കാനാണ് സർക്കാർ പദ്ധതി. വിദേശികൾക്കുള്ള ചികിത്സാ സേവനം പ്രസ്തുത ആശുപത്രികളിൽ മാത്രമാക്കാനാണ് നീക്കം.