- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെഡിക്കൽ സ്റ്റാഫുകൾക്ക് ജോലി സമയത്ത് നെയിം ടാഗും ബിസിനസ് ഐഡിയും നിർബന്ധം; കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശം അവഗണിക്കുന്നവർക്കെതിരെ നടപടി ഉറപ്പ്
രാജ്യത്തെ എല്ലാ മെഡിക്കൽ സ്റ്റാഫുകളും ജോലി സമയത്ത് ബിസിനസ് ഐഡി,നെയിം ടാഗ് എന്നിവ ധരിക്കണമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം. ഇതു സംബന്ധിച്ച സർക്കുലർ എല്ലാ ഹോസ്പിറ്റലുകൾക്കും ഹെൽത്ത് കെയർ സെന്ററുകൾക്കും കുവൈറ്റ് ആരോഗ്യമന്ത്രാലയം നൽകി. മെഡിക്കൽ സ്റ്റാഫ് ഇത് നിഷേധിച്ചാൽ മന്ത്രാലയത്തിലെ ബന്ധപ്പെട്ട അഥോറിറ്റി നടപ
രാജ്യത്തെ എല്ലാ മെഡിക്കൽ സ്റ്റാഫുകളും ജോലി സമയത്ത് ബിസിനസ് ഐഡി,നെയിം ടാഗ് എന്നിവ ധരിക്കണമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം. ഇതു സംബന്ധിച്ച സർക്കുലർ എല്ലാ ഹോസ്പിറ്റലുകൾക്കും ഹെൽത്ത് കെയർ സെന്ററുകൾക്കും കുവൈറ്റ് ആരോഗ്യമന്ത്രാലയം നൽകി. മെഡിക്കൽ സ്റ്റാഫ് ഇത് നിഷേധിച്ചാൽ മന്ത്രാലയത്തിലെ ബന്ധപ്പെട്ട അഥോറിറ്റി നടപടിയെടുക്കുന്നതാണ്.
മന്ത്രാലയത്തിന്റെ നിർദ്ദേശം പാലിക്കാത്ത നഴ്‌സിങ്ങ് സ്റ്റാഫ് ഉൾപ്പെടെയുള്ളവരുടെ ലിസ്റ്റ് ആശുപത്രി അധികൃതർ മന്ത്രാലയത്തിന് നൽകണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. അനുവാദമില്ലാതെ ആശുപത്രികളിലെ പ്രത്യേക ഏരിയകളിൽ ജീവനക്കാർക്കും രോഗികൾക്കും പ്രവേശനം ഉണ്ടായിരിക്കില്ല.
ആശുപത്രികളിലെല്ലാം ഡോക്ടർമാർ യോഗ്യരാണോയെന്നും ഉറപ്പുവരുത്തുന്നതാണ്. ട്രെയിനി ഡോക്ടർമാർ നെയിം ടാഗുകൾ നിർബന്ധമായും ധരിക്കേണ്ടതാണ്.
Next Story