- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിലെ ഹോട്ടലുകളിലും കാറ്ററിങ് കമ്പനികളിലും 50 ശതമാനം വിദേശ തൊഴിലാളികളെ നിയമിക്കാൻ അനുമതി; ഇന്ത്യക്കാർക്കുൾപ്പെടെ പ്രതീക്ഷ
കുവൈത്ത് സിറ്റി: ഇന്ത്യാക്കാരടക്കം വിദേശികൾക്ക് ജോലി സാധ്യതകൾ തുറന്ന് കിട്ടുന്ന പ്രഖ്യാപനവുമായി കുവൈറ്റ്. രാജ്യത്തെ യൂനിയന് കീഴിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്കും കാറ്ററിങ് കമ്പനികൾക്കും 50 ശതമാനം വിദേശ തൊഴിലാളികളെ പുറത്തുനിന്ന് കൊണ്ടുവരാൻ അനുമതി നല്കിയ ഉത്തരവാണ് മലയാളികൾ ഉൾപ്പെട്ട ഇന്ത്യക്കാർക്ക് പ്രതീക്ഷയാകുന്നത്. മതിയായ നിയമവ്യവസ്ഥകൾ പാലിച്ചുകൊണ്ട് തങ്ങൾക്ക് ആവശ്യമായ ജീവനക്കാരിൽ 50 ശതമാനത്തെ രാജ്യത്തിന് പുറത്തുനിന്ന് റിക്രൂട്ട് ചെയ്യാനാണ് ഹോട്ടൽ- കാറ്ററിങ് കമ്പനി ഉടമകൾക്ക് അനുമതി ലഭിച്ചിരിക്കുന്നത്.മാൻപവർ അഥോറിറ്റി ഉന്നത വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹോട്ടലുകൾ, കാറ്ററിങ് കമ്പനികൾ പോലുള്ള മേഖലയിൽ ജോലി ചെയ്യാൻ സ്വദേശികൾ താൽപര്യം കാണിക്കാത്തതും ഈ മേഖലയിലേക്ക് രാജ്യത്തിനകത്തുനിന്ന് തൊഴിലാളികളെ വേണ്ടത്ര ലഭ്യമാകാത്തതുമാണ് ഈ തീരുമാനമെടുക്കാൻ അധികൃതരെ പ്രേരിപ്പിച്ചതെന്നാണ് കരുതപ്പെടുന്നത്. അതേസമയം, ഇങ്ങനെ കൊണ്ടുവരുന്ന തൊഴിലാളികളെ ഹോട്ടലുകൾ, കാറ്ററിങ് കമ്പനികൾ എന്നിവയിലേക്കല്ലാതെ മറ്റ
കുവൈത്ത് സിറ്റി: ഇന്ത്യാക്കാരടക്കം വിദേശികൾക്ക് ജോലി സാധ്യതകൾ തുറന്ന് കിട്ടുന്ന പ്രഖ്യാപനവുമായി കുവൈറ്റ്. രാജ്യത്തെ യൂനിയന് കീഴിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്കും കാറ്ററിങ് കമ്പനികൾക്കും 50 ശതമാനം വിദേശ തൊഴിലാളികളെ പുറത്തുനിന്ന് കൊണ്ടുവരാൻ അനുമതി നല്കിയ ഉത്തരവാണ് മലയാളികൾ ഉൾപ്പെട്ട ഇന്ത്യക്കാർക്ക് പ്രതീക്ഷയാകുന്നത്.
മതിയായ നിയമവ്യവസ്ഥകൾ പാലിച്ചുകൊണ്ട് തങ്ങൾക്ക് ആവശ്യമായ ജീവനക്കാരിൽ 50 ശതമാനത്തെ രാജ്യത്തിന് പുറത്തുനിന്ന് റിക്രൂട്ട് ചെയ്യാനാണ് ഹോട്ടൽ- കാറ്ററിങ് കമ്പനി ഉടമകൾക്ക് അനുമതി ലഭിച്ചിരിക്കുന്നത്.മാൻപവർ അഥോറിറ്റി ഉന്നത വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഹോട്ടലുകൾ, കാറ്ററിങ് കമ്പനികൾ പോലുള്ള മേഖലയിൽ ജോലി ചെയ്യാൻ സ്വദേശികൾ താൽപര്യം കാണിക്കാത്തതും ഈ മേഖലയിലേക്ക് രാജ്യത്തിനകത്തുനിന്ന് തൊഴിലാളികളെ വേണ്ടത്ര ലഭ്യമാകാത്തതുമാണ് ഈ തീരുമാനമെടുക്കാൻ അധികൃതരെ പ്രേരിപ്പിച്ചതെന്നാണ് കരുതപ്പെടുന്നത്.
അതേസമയം, ഇങ്ങനെ കൊണ്ടുവരുന്ന തൊഴിലാളികളെ ഹോട്ടലുകൾ, കാറ്ററിങ് കമ്പനികൾ എന്നിവയിലേക്കല്ലാതെ മറ്റു തൊഴിൽ മേഖലയിലേക്ക് വിസ മാറാൻ അനുദിക്കില്‌ളെന്നും അധികൃതർ വ്യക്തമാക്കി. സ്വകാര്യ തൊഴിൽ സംരംഭങ്ങൾക്കുവേണ്ടി പുറത്തുനിന്ന് കൊണ്ടുവരാൻ അനുവാദമുള്ള തൊഴിലാളികളുടെ തോത് 25 ശതമാനത്തിൽനിന്ന് വീണ്ടും കുറക്കാൻ ആലോചിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഹോട്ടലുകൾക്കും കാറ്ററിങ് കമ്പനികൾക്കും 50 ശതമാനം വിദേശികളെ റിക്രൂട്ട് ചെയ്യാനുള്ള അനുമതി ലഭിക്കുന്നത്.