- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിൽ ഗാർഹിത തൊഴിലാളി വിസയ്ക്ക് നിയന്ത്രണം; ഇനി സ്വദേശികൾക്ക് വർഷത്തിൽ അഞ്ച് ഗാർഹിക തൊഴിലാളി വിസകൾ മാത്രം
കുവൈറ്റ്: കുവൈത്തിൽ സ്വദേശികൾക്ക് അനുവദിക്കുന്ന ഗാർഹിക ജോലിക്കാരുടെ എണ്ണം പരിമിതപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പ്രാബല്യത്തിൽ. ഒരു സ്‌പോൺസറുടെ കീഴിൽ ഇനി മുതൽ വർഷത്തിൽ അഞ്ച് വേലക്കാരെ മാത്രമാണ് അനുവദിക്കുക. മനുഷ്യക്കടത്തിനും വിസക്കച്ചവടത്തിനും തടയിടുകയാണ് നിയന്ത്രണത്തിലൂടെ അധികൃതർ ലക്ഷ്യമിടുന്നത. എല്ലാവർഷവും അനേകം വീട്ടുജോലിക്കാരെ വിദേശത്ത് നിന്ന് കുവൈറ്റിലേക്ക് കൊണ്ടുവരുന്നുണ്ട്. ഇത്തരത്തിൽ അനധികൃതമായി നടത്തുന്ന വിസ കച്ചവടത്തിനെതിരെയാണ് അധികൃതർ നടപടിയെടുക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ റെസിഡൻസി ഡിപാർട്ട്‌മെന്റ് ഡയറക്ടർ തലാൽ അൽ മഅറഫിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത് . ജനുവരി ഒന്ന് മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ വൈകുകയായിരുന്നു. ഗാർഹിക ജോലിക്കെന്ന പേരിൽ വിദേശികളെ രാജ്യത്തെത്തിക്കുകയും പണം വാങ്ങി പുറത്തു ജോലി ചെയ്യാൻ അനുവദിക്കുകയും ചെയ്യുന്ന പ്രവണത വർദ്ധിച്ച സാഹചര്യത്തിലാണ് അധികൃതർ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. ഗാ
കുവൈറ്റ്: കുവൈത്തിൽ സ്വദേശികൾക്ക് അനുവദിക്കുന്ന ഗാർഹിക ജോലിക്കാരുടെ എണ്ണം പരിമിതപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പ്രാബല്യത്തിൽ. ഒരു സ്‌പോൺസറുടെ കീഴിൽ ഇനി മുതൽ വർഷത്തിൽ അഞ്ച് വേലക്കാരെ മാത്രമാണ് അനുവദിക്കുക. മനുഷ്യക്കടത്തിനും വിസക്കച്ചവടത്തിനും തടയിടുകയാണ് നിയന്ത്രണത്തിലൂടെ അധികൃതർ ലക്ഷ്യമിടുന്നത.
എല്ലാവർഷവും അനേകം വീട്ടുജോലിക്കാരെ വിദേശത്ത് നിന്ന് കുവൈറ്റിലേക്ക് കൊണ്ടുവരുന്നുണ്ട്. ഇത്തരത്തിൽ അനധികൃതമായി നടത്തുന്ന വിസ കച്ചവടത്തിനെതിരെയാണ് അധികൃതർ നടപടിയെടുക്കുന്നത്.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ റെസിഡൻസി ഡിപാർട്ട്‌മെന്റ് ഡയറക്ടർ തലാൽ അൽ മഅറഫിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത് . ജനുവരി ഒന്ന് മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ വൈകുകയായിരുന്നു.
ഗാർഹിക ജോലിക്കെന്ന പേരിൽ വിദേശികളെ രാജ്യത്തെത്തിക്കുകയും പണം വാങ്ങി പുറത്തു ജോലി ചെയ്യാൻ അനുവദിക്കുകയും ചെയ്യുന്ന പ്രവണത വർദ്ധിച്ച സാഹചര്യത്തിലാണ് അധികൃതർ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. ഗാർഹിക ജോലിക്കാരുടെ കാര്യത്തിൽ കുടുംബാംഗങ്ങളുടെ എണ്ണം മാനദണ്ഡമാണെങ്കിലും അവ കൃത്യമായി പാലിക്കപ്പെട്ടിരുന്നില്ല . റിക്രൂട്ട്‌മെന്റ് ഓഫീസുകൾ വഴി എത്ര ജോലിക്കാരെ വേണമെങ്കിലും കണ്ടെത്താം എന്ന സൗകര്യവും വിസക്കച്ചവടം എളുപ്പമാക്കിയിരുന്നു. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ആവശ്യത്തിലധികം ജോലിക്കാരെ ലഭിക്കുന്നത് തടയാനുള്ള പ്രായോഗിക നടപടികളിലേക്ക് അധികൃതർ നീങ്ങിയത്.
ഇതോടപ്പം ഗാർഹിക വിസ അനുവദിക്കുന്നതിനുള്ള നിബന്ധനകളും താമസകാര്യവകുപ്പ് കർശനമാക്കിയിട്ടുണ്ട് . ഖാദിം വിസ ലഭിക്കുന്നതിന് സ്‌പോൺസർ സ്വന്തം വീടിന്റെ രേഖകൾ തന്നെ ഹാജരാക്കണം എന്ന നിബന്ധനയാണ് അവയിലൊന്ന്. പിതാവിന്റെയോ മറ്റ് ബന്ധുക്കുടെയോ മേൽവിലാസത്തിൽ സമർപ്പിക്കുന്ന അപേക്ഷകൾ സ്വീകരിക്കരുതെന്നും വിസ അപേക്ഷകളിൽ സൂക്ഷ്മ പരിശോധന നടത്തണമെന്നും ആഭ്യന്തരമന്ത്രാലയം താമസകാര്യ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്.