കുവൈത്ത് സിറ്റി: താമസ കുടിയേറ്റ നിയമ ലംഘകർക്കെതിരെ കടുത്ത നടപടിക്കെരുങ്ങി കുവൈത്ത്. രാജ്യത്ത് ഒരു ലക്ഷത്തിൽ അധികം വിദേശികൾ നിയമലംഘനം നടത്തുന്ന തായാണ് ആഭ്യന്തര മന്ത്രാലയത്തിൽനിന്നുള്ള റിപ്പോർട്ടുകൾ.ഇതിൽ മലയാളികൾ അടക്കം 30,000ൽ അധികം ഇന്ത്യക്കാരുമുണ്ട്.ഇത്തരക്കാർക്കെതിരെ കർശന നടപടി എടുക്കാനാണ് ആഭ്യന്തരമന്ത്ര്ാലയത്തിന്റെ തീരുമാനം.

ഒരുലക്ഷത്തോളം നിയമ ലംഘകരെനാടുകടത്താനും പദവി പുനർനിർണയിക്കാനുമുള്ള സമഗ്ര പദ്ധതിക്കാണ് കുവൈത്ത് ആഭ്യന്തര മന്ത്രാല യം രൂപം നൽകിയത്. 70000 സന്ദ ർശക വിസയുടെഎണ്ണം കുറയ്ക്കാനും മന്ത്രാലയം ല ക്ഷ്യമിടുന്നു. മാസ അടിസ്ഥാനത്തിൽ വിസ പുതുക്കാനാണ് അധികൃതർ ആലോചിക്കുന്നത്.

താമസ നിയമലംഘകരെ പ്രത്യേകിച്ച്, സന്ദർശക വിസക്കാരെ പിടികൂടാൻ ആഭ്യന്തര, തൊഴിൽ, സാമൂഹികക്ഷേമ മന്ത്രാലയങ്ങളും മാനവവിഭവശേഷിയുമായി ബന്ധപ്പെട്ട പബ്‌ളിക് അഥോറിറ്റിയും ചേർന്നുള്ള സംയുക്തനീക്കത്തിനാണ് അരങ്ങൊരുങ്ങുന്നത്. അടുത്തിടെ ആഭ്യന്തരമന്ത്രാലയം പരിശോധന കർശനമാക്കിയിരുന്നു.കഴിഞ്ഞദിവസങ്ങളിൽ സാൽമിയ, മെഹ്ബൂല എന്നിവടങ്ങളിൽ വ്യാപക പരിശോധന നടന്നു. മെഹ്ബൂലയിൽ വ്യാഴാഴ്ച നടന്ന പരിശോധനയിൽ 229 നിയമലംഘകരെയാണ് പിടികൂടിയത്. വൻ സന്നാഹങ്ങളോടെയാണ് പൊലീസ് പരിശോധനക്കത്തെിയത്.

ആഭ്യന്തരമന്ത്രാലയം അണ്ടർ സെക്രട്ടറി സുലൈമാൻ ഫഹദ് അൽ ഫഹദിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു റെയ്ഡ്. സായുധ കമാൻഡോകളും ഡോഗ് സ്‌ക്വാഡും റെയ്ഡിൽ പങ്കെടുത്തു.ഹോട്ടലുകൾ, വ്യാപാര സ്ഥാപനങ്ങൾ, ബക്കാലകൾ എന്നിവിടങ്ങിളിൽ പരിശോധന നടത്തിയ പൊലീസ് ആളുകളുടെ തിരിച്ചറിയൽ രേഖകളും വിരലടയാളവും പരിശോധിച്ചു.

സന്ദർശക വിസയുള്ളവരുടെ എണ്ണം കുറയ്ക്കുന്നതിനും നിലവിലുള്ള 70000 പേരുടെ റെസിഡൻസി വിസ പ്രതിമാസം പുതുക്കാനും മന്ത്രാലയം ആലോചിക്കുന്നുണ്ട്.വിസിറ്റ് വിസകളിലുള്ളവരെ കമ്പിനി വിസകളിലേക്ക് ആവശ്യാനുസരണം മാറ്റാനുള്ള അനുമതി നൽകാനും നീക്കമുള്ളതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.