- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സന്ദർശക വിസയിലെത്തുന്ന വിദേശികളുടെ ഡിഎൻഎ പരിശോധനയക്ക് വിമാനത്താവളത്തിൽ സൗകര്യം; താമസാനുമതിയുള്ള വിദേശികൾക്ക് ഇഖാമ ലഭിക്കുന്നതിനു മുന്നോടിയായി പരിശോധന; കുവൈറ്റിൽ ഡിഎൻഎ വിവരശേഖരണം ഈ വർഷം അവസാനത്തോടെ
കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികളടക്കം എല്ലാവരുടെയും ഡിഎൻഎ വിവരശേഖരണത്തിനുള്ള നടപടികൾ ഈവർഷം അവസാനത്തോടെ തുടക്കമിടുമെന്ന് റിപ്പോർട്ട്്. സന്ദർശനാർഥം കുവൈത്തിലെത്തുന്ന വിദേശികളുടെ ഡിഎൻഎ പരിശോധനയ്ക്കു വിമാനത്താവളത്തിൽ പ്രത്യേക സംവിധാനം ഒരുക്കും. ഈ കൗണ്ടറിലെത്തി രക്തം ഉമിനീര് നൽകണം. കുവൈത്തിൽ താമസാനുമതിയുള്ള വിദേശികൾ ഇഖാമ (താമസാനുമതി) ലഭിക്കുന്നതിനു മുന്നോടിയായുള്ള വൈദ്യപരിശോധനാ വേളയിൽ ഡിഎൻഎ പരിശോധനയ്ക്കും തയാറാകണം. സ്വദേശികളുടെ ഡിഎൻഎ സാംപിൾ എടുക്കാൻ മൊബൈൽ സംവിധാനം ഏർപ്പെടുത്തും. സുരക്ഷാ സംവിധാനം കുറ്റമറ്റതാക്കുന്ന നടപടികളുടെ ഭാഗമായി സ്വദേശികളുടെയും സന്ദർശനത്തിനെത്തുന്ന വിദേശികളുടെയും ഡിഎൻഎ വിവരശേഖരണത്തിനു കഴിഞ്ഞ വർഷം ഓഗസ്റ്റ് രണ്ടിനാണു മന്ത്രിസഭ തീരുമാനമെടുത്തത്. വിരലടയാളം സൂക്ഷിക്കുന്നത് ഉൾപ്പെടെ പല മുൻകരുതലുകളും ഉണ്ടെങ്കിലും കൂടുതൽ സൂക്ഷ്മതയുള്ള സംവിധാനമെന്ന നിലയിലാണു ഡിഎൻഎ പരിശോധനയ്ക്കു തീരുമാനിച്ചത്. കഴിഞ്ഞവർഷം ഷിയാ പള്ളിയിലുണ്ടായ ചാവേറാക്രമണത്തിന്റെ സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ കൂടുത
കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികളടക്കം എല്ലാവരുടെയും ഡിഎൻഎ വിവരശേഖരണത്തിനുള്ള നടപടികൾ ഈവർഷം അവസാനത്തോടെ തുടക്കമിടുമെന്ന് റിപ്പോർട്ട്്. സന്ദർശനാർഥം കുവൈത്തിലെത്തുന്ന വിദേശികളുടെ ഡിഎൻഎ പരിശോധനയ്ക്കു വിമാനത്താവളത്തിൽ പ്രത്യേക സംവിധാനം ഒരുക്കും. ഈ കൗണ്ടറിലെത്തി രക്തം ഉമിനീര് നൽകണം.
കുവൈത്തിൽ താമസാനുമതിയുള്ള വിദേശികൾ ഇഖാമ (താമസാനുമതി) ലഭിക്കുന്നതിനു മുന്നോടിയായുള്ള വൈദ്യപരിശോധനാ വേളയിൽ ഡിഎൻഎ പരിശോധനയ്ക്കും തയാറാകണം. സ്വദേശികളുടെ ഡിഎൻഎ സാംപിൾ എടുക്കാൻ മൊബൈൽ സംവിധാനം ഏർപ്പെടുത്തും. സുരക്ഷാ സംവിധാനം കുറ്റമറ്റതാക്കുന്ന നടപടികളുടെ ഭാഗമായി സ്വദേശികളുടെയും സന്ദർശനത്തിനെത്തുന്ന വിദേശികളുടെയും ഡിഎൻഎ വിവരശേഖരണത്തിനു കഴിഞ്ഞ വർഷം ഓഗസ്റ്റ് രണ്ടിനാണു മന്ത്രിസഭ തീരുമാനമെടുത്തത്.
വിരലടയാളം സൂക്ഷിക്കുന്നത് ഉൾപ്പെടെ പല മുൻകരുതലുകളും ഉണ്ടെങ്കിലും കൂടുതൽ സൂക്ഷ്മതയുള്ള സംവിധാനമെന്ന നിലയിലാണു ഡിഎൻഎ പരിശോധനയ്ക്കു തീരുമാനിച്ചത്. കഴിഞ്ഞവർഷം ഷിയാ പള്ളിയിലുണ്ടായ ചാവേറാക്രമണത്തിന്റെ സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ കൂടുതൽ ശക്തമാക്കാനും തീരുമാനിച്ചിരുന്നു. മുഴുവൻ ആളുകളുടെയും ഡിഎൻഎ ശേഖരിക്കാൻ തീരുമാനിച്ച ആദ്യരാജ്യമാണു കുവൈത്ത്. സർക്കാർ ശേഖരിക്കുന്ന ഡിഎൻഎ വിവരങ്ങൾ രാജ്യസുരക്ഷാ ആവശ്യാർഥം മാത്രമേ ഉപയോഗിക്കൂ എന്ന് ഉറപ്പുവരുത്തും.
വ്യക്തിയുടെ സ്വകാര്യതയെ മറികടന്നു മറ്റാവശ്യങ്ങൾക്കായി ഉപയോഗിച്ചാൽ അധികാരികൾക്കെതിരെ നിയമനടപടിയുണ്ടാകും. ഏഴുവർഷം വരെ തടവും പിഴയുമായിരിക്കും ശിക്ഷ. ഡിഎൻഎ പരിശോധനയ്ക്കായി രക്തം / ഉമിനീര് സാംപിൾ നൽകാൻ വിസമ്മതിക്കുന്നവർക്കെതിരെയും നടപടിയുണ്ടാകും.