- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭരണത്തിൽ ക്രമക്കേട് നടത്തിയ ഇന്ത്യൻ സ്‌കൂൾ ഭരണസമിതിക്കെതിരെ സ്പോൺസർ നിയമനടപടിക്ക്; പ്രതിരോധത്തിലായ അംഗങ്ങൾ കൂട്ടരാജി സമർപ്പിച്ചു; പുതിയ ഭരണസമിതിക്കായി പ്രതീക്ഷയോടെ രക്ഷിതാക്കൾ
കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്റെ പൊതുസ്വത്തായ ഇന്ത്യൻ കമ്യൂണിറ്റി സ്‌കൂൾ നടത്തിപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകളെ തുടർന്ന് ഭരണസമിതി (ബോർഡ് ഓഫ് ട്രസ്റ്റീസ്) കൂട്ടരാജി വച്ചു.പഴയ ഭരണ സമിതിക്കെതിരെ സ്‌പോൻസർ നിയമ നടപടി തുടങ്ങിയതോടെ പ്രതിരോധത്തിലായ ബോർഡംഗങ്ങൾ ഇന്ത്യൻ അംബാസഡർ സുനിൽ ജെയിന് മുൻപാകെയാണ് രാജി സമർപ്പിച്ചത്. പൊതുസമൂഹത്തിൽ നിന്നും രക്ഷിതാക്കൾക്കിടയിൽ നിന്നും ഉണ്ടായ എതിർപ്പുകളെയെല്ലാം അവഗണിച്ചു കാലാവധി കഴിഞ്ഞും ഭരണത്തിൽ തുടരുകയായിരുന്ന ബോർഡ് സെക്രട്ടറി ഉൾപ്പെടെ ബോർഡിലെ 22 അംഗങ്ങളാണ് ബുധനാഴ്ച ഇന്ത്യൻ സ്ഥാനപതി സുനിൽ ജെയിന് രാജിക്കത്ത് നല്കിയത്. രാജി സ്വീകരിക്കാൻ സാങ്കേതികമായി തടസ്സമുള്ളതിനാൽ അംബാസഡർ എംബസ്സി അറ്റസ്റ്റേഷൻ സഹിതം രാജിക്കത്ത് സ്‌പോൻസർ ഹസീം അൽ ഈസക്ക് കൈമാറി. സ്‌പോൻസർ നല്കിയ പരാതിയിൽ കുവൈത്ത് കുറ്റാന്വേഷണ വിഭാഗം ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനെ തുടർന്ന് ചെയർമാൻ എസ് കെ വാധ്വാൻ തന്റെ അധ്യക്ഷ സ്ഥാനം ഒഴിയുന്നതായി അറിയിച്ചു കൊണ്ട് സ്ഥാനപതിക്ക് കത്ത് നല്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ്
കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്റെ പൊതുസ്വത്തായ ഇന്ത്യൻ കമ്യൂണിറ്റി സ്‌കൂൾ നടത്തിപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകളെ തുടർന്ന് ഭരണസമിതി (ബോർഡ് ഓഫ് ട്രസ്റ്റീസ്) കൂട്ടരാജി വച്ചു.പഴയ ഭരണ സമിതിക്കെതിരെ സ്‌പോൻസർ നിയമ നടപടി തുടങ്ങിയതോടെ പ്രതിരോധത്തിലായ ബോർഡംഗങ്ങൾ ഇന്ത്യൻ അംബാസഡർ സുനിൽ ജെയിന് മുൻപാകെയാണ് രാജി സമർപ്പിച്ചത്.
പൊതുസമൂഹത്തിൽ നിന്നും രക്ഷിതാക്കൾക്കിടയിൽ നിന്നും ഉണ്ടായ എതിർപ്പുകളെയെല്ലാം അവഗണിച്ചു കാലാവധി കഴിഞ്ഞും ഭരണത്തിൽ തുടരുകയായിരുന്ന ബോർഡ് സെക്രട്ടറി ഉൾപ്പെടെ ബോർഡിലെ 22 അംഗങ്ങളാണ് ബുധനാഴ്ച ഇന്ത്യൻ സ്ഥാനപതി സുനിൽ ജെയിന് രാജിക്കത്ത് നല്കിയത്. രാജി സ്വീകരിക്കാൻ സാങ്കേതികമായി തടസ്സമുള്ളതിനാൽ അംബാസഡർ എംബസ്സി അറ്റസ്റ്റേഷൻ സഹിതം രാജിക്കത്ത് സ്‌പോൻസർ ഹസീം അൽ ഈസക്ക് കൈമാറി.
സ്‌പോൻസർ നല്കിയ പരാതിയിൽ കുവൈത്ത് കുറ്റാന്വേഷണ വിഭാഗം ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനെ തുടർന്ന് ചെയർമാൻ എസ് കെ വാധ്വാൻ തന്റെ അധ്യക്ഷ സ്ഥാനം ഒഴിയുന്നതായി അറിയിച്ചു കൊണ്ട് സ്ഥാനപതിക്ക് കത്ത് നല്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ കൂട്ടരാജി ഉണ്ടായിരിക്കുന്നത്.
സ്‌കൂൾ ഭരണ സമിതിക്കെതിരെ ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് സ്‌പോൻസർ ബോർഡിന്റെ പ്രർത്തനങ്ങൾ മരവിപ്പിച്ചു അന്വേഷണത്തിന് നിര്‌ദേശം നല്കിയിരുന്നു. നിർദ്ദേശം തള്ളിയ ഭരണ സമിതി സ്‌പോൻസരെ മാറ്റണം എന്നാവശ്യപ്പെട്ടു കുവൈത്ത് അമീർ ഉൾപ്പെടെയുള്ളവർക്ക് പരാതി നല്കിയാതോടെയാണ് സ്‌പോൻസർ നിയമ നടപടിയിലേക്ക് നീങ്ങിയത്. പിരിച്ചു വിട്ടശേഷവും സ്‌കൂളിന്റെ ഔദ്യോഗിക ലെറ്റർ ഹെഡും ഒഫീസ് സീലും ഉപയോഗിച്ചെന്ന പരാതിയിൽ ചെയർമാനെ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. ഇതോടെ ഭീതിയിലായ കൗൺസിൽ ഓഫ് എൽഡേഴസ് ഉൾപ്പെടെയുള്ള മുഴുവൻ അംഗങ്ങളും രാജിക്കത്തുമായി എംബസിയിൽ എത്തുകയായിരുന്നു. അതിനിടെ സ്‌കൂളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്നതിനായി സ്‌പോൻസർ സ്വകാര്യ
എജൻസിയെ ചുമതലപ്പെടുത്തി.
ക്രമക്കേടുകൾ കണ്ടെത്തിയാൽ മുൻ ഭരണ സമിതിയിലെ നേതൃസ്ഥാനത്തിരുന്നവരിൽ പലരും നടപടി നേരിടേണ്ടി വരുമെന്നാണ് സ്‌പോൻസർ നല്കുന്ന സൂചന. ഇന്ത്യൻ എംബസ്സി നിർദേശിക്കുന്ന ആളുകളെ ഉൾപ്പെടുത്തി പുതിയ ഭരണ സമിതി ഉണ്ടാക്കാൻ തയ്യാറാണെന്ന് സ്ഥാനപതിയെ അറിയിച്ചതായും സ്‌പോൻസർ വ്യക്തമാക്കി.