- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിൽ ഇഖാമ നിയമലംഘനത്തിനുള്ള പിഴ ഇരട്ടിയാക്കി; കാലാവധി കഴിഞ്ഞാൽ ദിവസം നാല് ദിനാർ പിഴ ഈടാക്കാൻ തീരുമാനം
കുവൈത്ത് സിറ്റി: കുവൈത്തിൽ ഇഖാമ നിയമലംഘനത്തിന് പിഴ ഇരട്ടിയാക്കി തൊഴിൽ സാമൂഹികക്ഷേമ മന്ത്രി ഹിന്ദ് അസ്സബീഹ് ഉത്തരവിട്ടു. ഇഖാമ കാലാവധി കഴിഞ്ഞാൽ നിലവിൽ ദിവസം രണ്ടു ദീനാർ നൽകേണ്ടത് നാലാക്കിയാണ് ഉത്തരവിട്ടത്. പുതിയ നിരക്കനുസരിച്ചു ഇഖാമ കാലാവധി കഴിഞ്ഞവർ ഓരോ ദിവസത്തിനും നാല് ദിനാർ വീതം പിഴ നൽകണം . ഇഖാമ കാലാവധി അവസാനിച്ചവരിൽ നിന്ന് പിന്നീടുള്ള ഓരോ ദിവസത്തിനും രണ്ടു ദിനാർ വീതമാണ് നിലവിൽ പിഴയായി ഈടാക്കുന്നത്. ഇതാണ് നാല് ദിനാർ ആക്കി വർധിപ്പിച്ചത്. വിസ നിരക്ക് വർധിപ്പിക്കുന്നത് സംബന്ധിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട സമിതി നിരക്ക് ഇരട്ടിയാകാണാമെന്നു നിർദേശിച്ചിരുന്നു . ഇത് കണക്കിലെടുത്താണ് പുതിയ നടപടി. ഇതിനു പുറമെ ആശ്രിത വിസ സന്ദർശക വിസ എന്നിവക്കുള്ള ഫീസ് നിരക്കുകൾ എന്നിവ വർധിപ്പിക്കണമെന്ന ശിപാർശയും മന്ത്രാലയത്തിന്റെ പരിഗണയിലാണ്. സന്ദർശക വിസക്ക് നിലവിലെ മൂന്ന് ദീനാറിൽനിന്ന് ഒരു മാസത്തേക്ക് 30 ദീനാർ, രണ്ടു മാസത്തേക്ക് 60 ദീനാർ, മൂന്നു മാസത്തേക്ക് 90 ദീനാർ എന്നിങ്ങനെ വര്ധിപ്പിക്കണമെന്നാണ് ശിപാർശ. ആശ്രിത
കുവൈത്ത് സിറ്റി: കുവൈത്തിൽ ഇഖാമ നിയമലംഘനത്തിന് പിഴ ഇരട്ടിയാക്കി തൊഴിൽ സാമൂഹികക്ഷേമ മന്ത്രി ഹിന്ദ് അസ്സബീഹ് ഉത്തരവിട്ടു. ഇഖാമ കാലാവധി കഴിഞ്ഞാൽ നിലവിൽ ദിവസം രണ്ടു ദീനാർ നൽകേണ്ടത് നാലാക്കിയാണ് ഉത്തരവിട്ടത്. പുതിയ നിരക്കനുസരിച്ചു ഇഖാമ കാലാവധി കഴിഞ്ഞവർ ഓരോ ദിവസത്തിനും നാല് ദിനാർ വീതം പിഴ നൽകണം .
ഇഖാമ കാലാവധി അവസാനിച്ചവരിൽ നിന്ന് പിന്നീടുള്ള ഓരോ ദിവസത്തിനും രണ്ടു ദിനാർ വീതമാണ് നിലവിൽ പിഴയായി ഈടാക്കുന്നത്. ഇതാണ് നാല് ദിനാർ ആക്കി വർധിപ്പിച്ചത്. വിസ നിരക്ക് വർധിപ്പിക്കുന്നത് സംബന്ധിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട സമിതി നിരക്ക്
ഇരട്ടിയാകാണാമെന്നു നിർദേശിച്ചിരുന്നു . ഇത് കണക്കിലെടുത്താണ് പുതിയ നടപടി.
ഇതിനു പുറമെ ആശ്രിത വിസ സന്ദർശക വിസ എന്നിവക്കുള്ള ഫീസ് നിരക്കുകൾ എന്നിവ വർധിപ്പിക്കണമെന്ന ശിപാർശയും മന്ത്രാലയത്തിന്റെ പരിഗണയിലാണ്. സന്ദർശക വിസക്ക് നിലവിലെ മൂന്ന് ദീനാറിൽനിന്ന് ഒരു മാസത്തേക്ക് 30 ദീനാർ, രണ്ടു മാസത്തേക്ക് 60 ദീനാർ, മൂന്നു മാസത്തേക്ക് 90 ദീനാർ എന്നിങ്ങനെ വര്ധിപ്പിക്കണമെന്നാണ് ശിപാർശ. ആശ്രിത
വിസക്ക് നിലവിലെ 100 ദീനാറിൽനിന്ന് കനത്ത വർധനയാണ് നിർദേശിച്ചിരിക്കുന്നത്.
ഒപ്പം, ഗതാഗത നിയമലംഘനങ്ങളുടെ പിഴയിൽ വർധന വരുത്താൻ അതിനായി നിയോഗിച്ച സമിതിയും നിർദേശിച്ചു. ഇവ രണ്ടിനും 2016 ഫെബ്രുവരിയിലാണ് അന്നത്തെ ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് അൽഖാലിദ് അസ്സബാഹ് അംഗീകാരം നൽകിയത്.സന്ദർശക വിസ കാലാവധി കഴിഞ്ഞാൽ നിലവിലുള്ള 10 ദീനാർ പിഴ 20 ദീനാറായി വർധിപ്പിക്കാനും നിർദേശമുണ്ട്. ഇഖാമ കാലാവധി കഴിഞ്ഞാൽ നൽകേണ്ട പിഴ ആഭ്യന്തരമന്ത്രാലയം നിയമിച്ച പ്രത്യേക സമിതി നിർദേശിച്ചതുപ്രകാരം രണ്ടു ദീനാറുള്ളത് നാലാക്കിയ സ്ഥിതിയിൽ മറ്റുനിർദേശങ്ങളും അതേപടി നടപ്പാക്കാൻ സാധ്യതയുണ്ട്.
മുഴുവൻ നിരക്ക് വർധനയും ഈ വർഷം തുടക്കത്തിൽ തന്നെ നടപ്പാക്കുമെന്നാണ് സൂചനകൾ. മറ്റു ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് കുവൈത്തിലെ സന്ദർശക, ആശ്രിത വിസ നിരക്കുകൾ വളരെ കുറവാണെന്ന് വിലയിരുത്തിയാണ് വൻ വർധനക്ക് ഒരുങ്ങുന്നത്. വിസക്കച്ചവടത്തിന് തടയിടുക, നൽകുന്ന സേവനത്തിന് അനുസൃതമായ ഫീസ് ഈടാക്കുക എന്നീ ലക്ഷ്യങ്ങളാണ് ഇതിന് പിന്നിൽ. വരുമാനമാർഗങ്ങൾ വൈവിധ്യവത്കരിക്കുക എന്ന ലക്ഷ്യവും സർക്കാറിനുണ്ട്.