പെട്രോൾ വില വർദ്ധനവിന് പിന്നാലെ കുവൈറ്റിൽ പാചകവാതക വില വർദ്ധനവും ഉറപ്പായി. അടുത്തമാസം മുതലാണ് വർദ്ധന നടപ്പിൽ വരിക. പ്രീമിയം ഗ്യാസിന്റെ വില 83ശതമാനം വർദ്ധിക്കുമെന്നാണ് റിപ്പോർട്ട്.

മിഡ്ഗ്രേഡ്, റെഗുലർ ഗ്യാസിന്റെ വിലയിൽ യഥാക്രമം 62, 42ശതമാനം വർദ്ധനയുണ്ടാകും. എണ്ണവിലിയിടിവിനെ തുടർന്ന് രാജ്യത്തെ വരുമാനം ഗണ്യമായി കുറഞ്ഞതാണ് ഈ നീക്കത്തിന് കാരണം.

രാജ്യമെമ്പാടും എണ്ണയുടെയും ഭക്ഷ്യവസ്തുക്കളുടെയും സബ്സിഡി എടുത്ത് കളഞ്ഞിട്ടുണ്ട്. പുതിയ നികുതിയും ഏർപ്പെടുത്തി. എണ്ണ-വാതക മേഖലയിൽ നിന്നാണ് കുവൈറ്റിന്റെ വരുമാനത്തിന്റെ സിംഹഭാഗവും. മാർച്ച് മുതൽ രാജ്യത്ത് സാമ്പത്തിക പരിഷ്‌ക്കാരത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. പത്ത് ശതമാനം നികുതി കമ്പനി ലാഭത്തിന്മേൽ ഏർപ്പെടുത്തി.