കുവൈത്ത് : ഇന്ത്യൻ ഇസ്ലാഹി സെന്റർ (ഐ.ഐ.സി), കുവൈത്ത് കേരള ഇസ്ലാഹി സെന്റർ (കെ.കെ.ഐ.സി) കെ.എൻ.എം സംയുക്തമായി സംഘടിപ്പിക്കുന്ന കുവൈത്ത് ഐക്യ സമ്മേളനം ഫെബ്രുവരി 10 ന് വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് അബ്ബാസിയ കമ്മ്യൂണിറ്റി ഹാളിൽ നടക്കും. സമ്മേളനത്തിൽ കേരള നദ്വത്തുൽ മുജാഹിദീൻ (കെ.എൻ.എം) സംസ്ഥാന സെക്രട്ടറി എം.സ്വലാഹുദ്ധീൻ മദനി, നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ എം.എം. അക്‌ബർ, കേരള ജംഇയ്യത്തുൽ ഉലമ (കെ.ജെ.യു) അസി. സെക്രട്ടറി ഹനീഫ കായക്കൊടി എന്നീ പണ്ഡിതരും ഔക്കാഫ് പ്രതിനിധികളും മറ്റുപ്രമുഖരും പങ്കെടുക്കും.

സമ്മേളന വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. മുഖ്യരക്ഷാധികാരികൾ (വി.എ മൊയ്തുണ്ണി, എൻ.കെ മുഹമ്മദ്, മൊഹിയുദ്ധീൻ മൗലവി, ഇബ്രാഹിം കുട്ടി സലഫി, അപ്‌സര മഹ്മൂദ്, ഹിലാൽ ടയോട്ട, അഹ്മദ് കുട്ടി സാൽമിയ, അബൂബക്കർ വടക്കാഞ്ചേരി, മുഹമ്മദ് റാഫി നന്തി, നാസർ ഫ്രന്റ്‌ലൈൻ). ചെയർമാൻ (എം ടി മുഹമ്മദ)്, വൈസ് ചെയർമാൻ (അബ്ദുറഹിമാൻ അടക്കാനി), ജനറൽ കൺവീനർ (ഡോ. അബ്ദുൽ ഹമീദ് കൊടുവള്ളി). പ്രോഗ്രാം (സി.വി അബ്ദുല്ല, എഞ്ചി. അൻവർ സാദത്ത്), പബ്ലിസിറ്റി (അയ്യൂബ് ഖാൻ, മനാഫ് മാത്തോട്ടം), ഫിനാൻസ് (മുഹമ്മദ് ബേബി, ജാസിർ പുത്തൂർ പള്ളിക്കൽ), റിസപ്ഷൻ (സിദ്ധീഖ് മദനി, മുഹമ്മദ് അലി വേങ്ങര), റഫ്രഷ്‌മെന്റ് (സ്വാലിഹ് വടകര, ടി.കെ ഇബ്രാഹിം), ട്രാൻസ്‌പോർട്ടേഷൻ (മൂസ തിരൂർ, ഷബീർ കൊല്ലം), സ്റ്റേജ് ആൻഡ് സൗണ്ട് (സുനിൽ ഹംസ, എൻ.കെ റഹീം), വളണ്ടിയർ (എഞ്ചി. ഫിറോസ് ചുങ്കത്തറ, റഫീഖ് പുളിക്കൽ), ബുക്സ്റ്റാൾ (സഅദ് കടലൂർ, ശാഹിദ് കന്നോത്ത്), ശാഖ കോർഡിനേഷൻ (അബ്ദുൽ അസീസ് സലഫി, എഞ്ചി. ഹുസൈൻ), ലേഡീസ് കോർഡിനേഷൻ (ഷെലജ ബക്കർ, നഷീദ റഷീദ്) എന്നിവരടങ്ങിയ 94 അംഗങ്ങളെ തെരെഞ്ഞെടുത്തു.

ഇസ്ലാഹി സെന്റർ കൗൺസിൽ സംഗമം ഇസ്മായിൽ കുട്ടി മദനി ഉദ്ഘാടനം ചെയ്തു. പ്രവാചക മാതൃക പിന്തുടരുന്ന സാത്വികരായ വിശ്വാസികൾ സൗമ്യതയും വിനയവും ജീവിതത്തിൽ നിലനിർത്തണമെന്ന് അദ്ദേഹം പറഞ്ഞു. സംഘമായി കൂടിയാലോചിച്ചും നന്നായി ചിന്തിച്ചും തീരുമാനമെടുത്താൽ അല്ലാഹുവിൽ ഭരമേൽപ്പിച്ച് തൃപ്തിപ്പെട്ടുകൊണ്ട് മുന്നേറണം. ഏത് സാഹചര്യത്തിലും അല്ലാഹുവിന്റെ സഹായത്തിലും അനുഗ്രഹത്തിലുമാണ് സത്യവിശ്വാസികൾ പ്രതീക്ഷയർപ്പിക്കേണ്ടതെന്ന് ഇസ്മായിൽ കുട്ടി മദനി വിശദീകരിച്ചു.

യോഗത്തിൽ വി.എ മൊയ്തുണ്ണി അധ്യക്ഷത വഹിച്ചു. ഡോ. അബ്ദുൽ ഹമീദ്, അബ്ദുറഹിമാൻ അടക്കാനി, അബൂബക്കർ സിദ്ധീഖ് മദനി, എഞ്ചി. അൻവർ സാദത്ത്, എഞ്ചി. അഷ്‌റഫ്, എഞ്ചി. ഉമ്മർ കുട്ടി, അബ്ദുൽ അസീസ് സലഫി, ജാസിർ പുത്തൂർ പള്ളിക്കൽ, മനാഫ് മാത്തോട്ടം, അബൂബക്കർ വടക്കാഞ്ചേരി, മുഹമ്മദ് അലി, അയ്യൂബ് ഖാൻ, സി.വി അബ്ദുല്ല എന്നിവർ സംസാരിച്ചു.