- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹകരണ സംഘം നടത്തുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ വിസ മാറ്റം ഇനി നടക്കില്ല; ജമിയ്യ ജോലിക്കാരുടെ വിസ മാറ്റ അനുമതി എടുത്തുമാറ്റി മാൻ പവർ അഥോറിറ്റി
കുവൈത്തിൽ സഹകരണ സംഘങ്ങൾ നടത്തുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് സ്വകാര്യ മേഖലയിലെ മറ്റു തൊഴിലിടങ്ങളിലേക്ക് വിസ മാറ്റം അനുവദിക്കില്ലെന്ന് മാൻ പവർ അഥോറിറ്റി അറിയിച്ചു. പ്രത്യേക ഉത്തരവിലൂടെയാണ് മാൻ പവർ റിക്രൂട്ട്മെന്റ് അഥോറിറ്റി ജമിയ്യ ജോലിക്കാരുടെ വിസ മാറ്റ അനുമതി എടുത്തുമാറ്റിയത്. ഇത് പ്രകാരം സഹകരണ സ്ഥാപനങ്ങളിലെ ജോലിക്കാർക്ക് ജംഇയ്യകളിലേക്കല്ലാതെ വിസ മാറുന്നതിന് അനുമതിയുണ്ടായിരിക്കില്ല. എന്നാൽ ഒരു ജംഇയ്യക്ക് കീഴിൽ ഒരു വർഷം പൂർത്തിയാക്കിയ തൊഴിലാളിക്ക് മറ്റൊരു ജംഇയ്യയിലേക്ക് വിസ മാറ്റുന്നതിന് തടസ്സം ഉണ്ടാകില്ല. കാർഷിക, മത്സ്യബന്ധനമേഖലകളിൽ നേരത്തെ ഈ നിയമം നടപ്പാക്കിയിരുന്നു. സഹകരണ സംഘങ്ങൾക്ക് പുതുതായി തൊഴിൽ പെർമിറ്റ് അനുവദിക്കുന്നതും മാൻ പവർ അഥോറിറ്റി ഈയിടെ താല്ക്കാലികമായി നിർത്തി വച്ചിരുന്നു.
കുവൈത്തിൽ സഹകരണ സംഘങ്ങൾ നടത്തുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് സ്വകാര്യ മേഖലയിലെ മറ്റു തൊഴിലിടങ്ങളിലേക്ക് വിസ മാറ്റം അനുവദിക്കില്ലെന്ന് മാൻ പവർ അഥോറിറ്റി അറിയിച്ചു.
പ്രത്യേക ഉത്തരവിലൂടെയാണ് മാൻ പവർ റിക്രൂട്ട്മെന്റ് അഥോറിറ്റി ജമിയ്യ ജോലിക്കാരുടെ വിസ മാറ്റ അനുമതി എടുത്തുമാറ്റിയത്. ഇത് പ്രകാരം സഹകരണ സ്ഥാപനങ്ങളിലെ ജോലിക്കാർക്ക് ജംഇയ്യകളിലേക്കല്ലാതെ വിസ മാറുന്നതിന് അനുമതിയുണ്ടായിരിക്കില്ല. എന്നാൽ ഒരു ജംഇയ്യക്ക് കീഴിൽ ഒരു വർഷം പൂർത്തിയാക്കിയ തൊഴിലാളിക്ക് മറ്റൊരു ജംഇയ്യയിലേക്ക് വിസ മാറ്റുന്നതിന് തടസ്സം ഉണ്ടാകില്ല.
കാർഷിക, മത്സ്യബന്ധനമേഖലകളിൽ നേരത്തെ ഈ നിയമം നടപ്പാക്കിയിരുന്നു. സഹകരണ സംഘങ്ങൾക്ക് പുതുതായി തൊഴിൽ പെർമിറ്റ് അനുവദിക്കുന്നതും മാൻ പവർ അഥോറിറ്റി ഈയിടെ താല്ക്കാലികമായി നിർത്തി വച്ചിരുന്നു.
Next Story