- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിൽ കുട്ടിക്കുറ്റവാളികളുടെ പ്രായം വീണ്ടും 18 ആക്കുന്നു; 16 വയസ് ആക്കി മാറ്റിയ നിയമം റദ്ദാക്കാൻ തീരുമാനം
കുവൈത്ത് സിറ്റി: 16 വയസ്സ് തികഞ്ഞ കുട്ടികൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ മുതിർന്നവരെ പോലെ നിയമനടപടികൾക്ക് വിധേയമാക്കപ്പെടുന്ന നിയമം റദ്ദാക്കാൻ തീരുമാനം. ജനുവരി ഒന്നിന് നിയമം പ്രാബല്യത്തിലായി ദിവസങ്ങൾക്കകം ആണ് റദ്ദാക്കുമെന്ന് തീരുമാനം പുറത്ത് വന്നത്.പ്രാബല്യത്തിലായ അന്നുതന്നെ നിയമം ഭരണഘടനാവിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് എംപിമാർ പാർലമെന്റിൽ പ്രമേയം അവതരിപ്പിച്ചിരുന്നു .ബാല കുറ്റവാളികളുടെ എണ്ണത്തിൽ ക്രമാതീതമായ വർധന ഉണ്ടാവുന്നതായ പരാതിയുടെ അടിസ്ഥാനത്തിലാണ് ജുവനൈൽ പ്രായം കുറക്കാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. കഴിഞ്ഞ നവംബർ 18ന് മുൻ സർക്കാറിന്റെ കാലത്താണ് ബാല കുറ്റവാളികളുടെ പ്രായപരിധി 18ൽനിന്ന് 16 ആക്കാനുള്ള തീരുമാനത്തിന് പാർലമെന്റിന്റെ അംഗീകാരം ലഭിച്ചത്. പ്രമേയം ചർച്ചക്ക് വന്നപ്പോൾ സഭയിലുണ്ടായിരുന്ന 47 പേരിൽ 38 പേർ പ്രായം 16 ആക്കുന്നതിനോട് യോജിക്കുകയാണ് ചെയ്തത്. ഏഴുപേർ എതിർത്ത് വോട്ട് ചെയ്തപ്പോൾ രണ്ട് അംഗങ്ങൾ വിട്ടുനിൽക്കുകയായിരുന്നു.
കുവൈത്ത് സിറ്റി: 16 വയസ്സ് തികഞ്ഞ കുട്ടികൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ മുതിർന്നവരെ പോലെ നിയമനടപടികൾക്ക് വിധേയമാക്കപ്പെടുന്ന നിയമം റദ്ദാക്കാൻ തീരുമാനം. ജനുവരി ഒന്നിന് നിയമം പ്രാബല്യത്തിലായി ദിവസങ്ങൾക്കകം ആണ് റദ്ദാക്കുമെന്ന് തീരുമാനം പുറത്ത് വന്നത്.പ്രാബല്യത്തിലായ അന്നുതന്നെ നിയമം ഭരണഘടനാവിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് എംപിമാർ പാർലമെന്റിൽ പ്രമേയം അവതരിപ്പിച്ചിരുന്നു
.ബാല കുറ്റവാളികളുടെ എണ്ണത്തിൽ ക്രമാതീതമായ വർധന ഉണ്ടാവുന്നതായ പരാതിയുടെ അടിസ്ഥാനത്തിലാണ് ജുവനൈൽ പ്രായം കുറക്കാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. കഴിഞ്ഞ നവംബർ 18ന് മുൻ സർക്കാറിന്റെ കാലത്താണ് ബാല കുറ്റവാളികളുടെ പ്രായപരിധി 18ൽനിന്ന് 16 ആക്കാനുള്ള തീരുമാനത്തിന് പാർലമെന്റിന്റെ അംഗീകാരം ലഭിച്ചത്.
പ്രമേയം ചർച്ചക്ക് വന്നപ്പോൾ സഭയിലുണ്ടായിരുന്ന 47 പേരിൽ 38 പേർ പ്രായം 16 ആക്കുന്നതിനോട് യോജിക്കുകയാണ് ചെയ്തത്. ഏഴുപേർ എതിർത്ത് വോട്ട് ചെയ്തപ്പോൾ രണ്ട് അംഗങ്ങൾ വിട്ടുനിൽക്കുകയായിരുന്നു.