- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റ് കൊട്ടാരക്കര പ്രവാസി സമാജത്തിന്റെ ഉദ്ഘാടനവും ക്രിസ്മസ് &ന്യൂ ഇയർ ആഘോഷവും സംഘടിപ്പിച്ചു
കുവൈറ്റ് കൊട്ടാരക്കര പ്രവാസി സമാജത്തിന്റെ ഉദ്ഘാടനവും ക്രിസ്മസ് & ന്യൂ ഇയർ പ്രോഗ്രാം യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ അബ്ബാസിയയിൽ വച്ചു ചലച്ചിത്രതാരം ഗണേശ് കുമാർ എംഎൽഎ നിർവഹിച്ചു. കെ. കെ. പി. എസ്സി ന് എല്ലാവിധ ആശംസകളും അദ്ദേഹം നേർന്നു. കെ. കെ. പി. എസ്സ് പ്രസിഡന്റ് രാജീവ് കൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മെട്രോ മെഡിക്കൽ കെയർ എംഡി മുസ്തഫ ഹംസ ആശംസിച്ചു. ഒപ്പം കെ. കെ. പി. എസ്സ് മെമ്പർ മാർക്കുള്ള പ്രത്യേക മെഡിക്കൽ കാർഡ് ഉദ്ഘാടനവും നടത്തി. ചടങ്ങിൽ ഗണേശ് കുമാറിനെ റെജിമോൻ ജോർജ് പൊന്നാട അണിയിച്ചു . സെക്രട്ടറി ജിബി ജോർജ്ജ് സ്വാഗതം ചെയ്തു. കെ. കെ. പി. എസ്സിന്റെ ആദരം അലക്‌സാണ്ടർ മാത്യു (ജനറൽ സെക്രട്ടറി) കെബി ഗണേശ്‌കുമാറിന് നൽകി . ചടങ്ങിൽ നോർക്ക ഡയറക്ടർ അജിത്ത് കൃഷ്ണൻ കെ.കെ. പി. എസ്സ് രക്ഷാധികാരിയുമായ അഡ്വക്കറ്റ് .തോമസ് പണിക്കർ. ഷംസു താമരക്കുളം, ബിനോയി സെബാസ്റ്റ്യൻ, മനോജ് മാവേലിക്കര, ഷൈനി ഫ്രാങ്ക് എന്നിവർ ആശംസ അർപ്പിച്ചു. തുടർന്ന് ചലച്ചിത്ര പിന്നണിഗായിക അനിത ഷെയ്ഖ് ഐഡിയ സ്റ്റാർ സിംഗർ ഫെയിം ജോബി ജോൺ, വിഷ്ണ
കുവൈറ്റ് കൊട്ടാരക്കര പ്രവാസി സമാജത്തിന്റെ ഉദ്ഘാടനവും ക്രിസ്മസ് & ന്യൂ ഇയർ പ്രോഗ്രാം യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ അബ്ബാസിയയിൽ വച്ചു ചലച്ചിത്രതാരം ഗണേശ് കുമാർ എംഎൽഎ നിർവഹിച്ചു. കെ. കെ. പി. എസ്സി ന് എല്ലാവിധ ആശംസകളും അദ്ദേഹം നേർന്നു.
കെ. കെ. പി. എസ്സ് പ്രസിഡന്റ് രാജീവ് കൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മെട്രോ മെഡിക്കൽ കെയർ എംഡി മുസ്തഫ ഹംസ ആശംസിച്ചു. ഒപ്പം കെ. കെ. പി. എസ്സ് മെമ്പർ മാർക്കുള്ള പ്രത്യേക മെഡിക്കൽ കാർഡ് ഉദ്ഘാടനവും നടത്തി. ചടങ്ങിൽ ഗണേശ് കുമാറിനെ റെജിമോൻ ജോർജ് പൊന്നാട അണിയിച്ചു .
സെക്രട്ടറി ജിബി ജോർജ്ജ് സ്വാഗതം ചെയ്തു. കെ. കെ. പി. എസ്സിന്റെ ആദരം അലക്‌സാണ്ടർ മാത്യു (ജനറൽ സെക്രട്ടറി) കെബി ഗണേശ്‌കുമാറിന് നൽകി . ചടങ്ങിൽ നോർക്ക ഡയറക്ടർ അജിത്ത് കൃഷ്ണൻ കെ.കെ. പി. എസ്സ് രക്ഷാധികാരിയുമായ അഡ്വക്കറ്റ് .തോമസ് പണിക്കർ. ഷംസു താമരക്കുളം, ബിനോയി സെബാസ്റ്റ്യൻ, മനോജ് മാവേലിക്കര, ഷൈനി ഫ്രാങ്ക് എന്നിവർ ആശംസ അർപ്പിച്ചു.
തുടർന്ന് ചലച്ചിത്ര പിന്നണിഗായിക അനിത ഷെയ്ഖ് ഐഡിയ സ്റ്റാർ സിംഗർ ഫെയിം ജോബി ജോൺ, വിഷ്ണു എന്നിവർ നയിച്ച ഗാനസന്ധ്യ അരങ്ങേറി. സോണി എബ്രഹാം,തോമസ് പണിക്കർ, രതീഷ് രവി, കോശി ബേബി , വിനയ് സുരേഷ്, ജോൺസൺ ബെന്നി, ഷാലുതോമസ് ,സന്തോഷ് കലപില, അൽ - അമീൻ, രാജു അലക്‌സാണ്ടർ,ബിജു, ഷംന അൽ - അമീൻ, സെറിൻ വർഗീസ്, ജെറിൻ സോജോ എന്നിവർ ആശംസ അർപ്പിച്ചു.