വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ട വിസമാറ്റം, വിസ പുതുക്കൽ, തൊഴിൽ പെർമിറ്റ് നടപടികൾ  നടപ്പിലാക്കുന്ന തൊഴിൽ വകുപ്പ് കാര്യാലയങ്ങളിലെ പ്രവർത്തിസമയം കൂട്ടുന്ന കാര്യം പരിഗണനയിൽ.

ഇടപാടുകാരുടെ ബാഹുല്യത്തോടൊപ്പം കമ്പ്യൂട്ടർ സംവിധാനങ്ങളിൽ ഇടക്കിടെയുണ്ടാകുന്ന സാങ്കേതിക തകരാറുകളും കാരണം ആയിരക്കണക്കിന് അപേക്ഷകളാണ് പല ഓഫീസുകളിലും തീർപ്പാവാതെ കെട്ടികടക്കുന്ന സാഹചരൃത്തിലാണ് പ്രവർത്തിസമയം കൂട്ടാൻ തീരുമാനിച്ചിരിക്കുന്നത്.

നിലവിൽ രാവിലെ ഏഴ് മുതൽ ഉച്ചക്ക് രണ്ട് വരെയുള്ള ഔദ്യോഗിക പ്രവർത്തി സമയം ഒരു മണിക്കൂർ വർധിപ്പിച്ചു മൂന്നു മണിവരെ ആക്കുന്നതിനാണ് ആലോചന നടക്കുന്നത്. തിരക്ക് കൂടുതലുള്ള ഡിപ്പാർട്ട്‌മെന്റുകളിൽ ഈവിനിങ് ഷിഫ്റ്റ് ഏർപ്പെടുത്തുന്ന കാര്യവും പരിഗണനയിൽ ഉണ്ടെന്നും അധികൃതർ അറിയിച്ചു.