- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പകൽചൂട് തുടരുന്നു; പുറംജോലിക്കാർക്കുള്ള ഉച്ചവിശ്രമ കാലാവധി അവസാനിച്ചു; മധ്യാഹ്ന ജോലി വിലക്ക് ലംഘിച്ചതിന് രജിസ്റ്റർ ചെയ്തത് 709 കേസുകൾ
കുവൈറ്റ് സിറ്റി: രാജ്യത്ത് അന്തരീക്ഷ താപനില 46 ഡിഗ്രി സെൽഷ്യസിനും മീതെ തുടരുന്നുണ്ടെങ്കിലും പുറംജോലിക്കാർക്ക് അനുവദിച്ചിരുന്ന മധ്യാഹ്ന വിശ്രമ കാലാവധി അവസാനിച്ചു. ജൂൺ ഒന്നു മുതൽ മൂന്നു മാസത്തേക്കാണ് രാജ്യത്ത് ഉച്ചവിശ്രമം അനുവദിച്ചിരുന്നത്. രാവിലെ 11 മുതൽ വൈകുന്നേരം നാലു വരെയായിരുന്നു നിർമ്മാണമേഖലയിലും മറ്റും ജോലി ചെയ്തിരുന്നവർക്ക് വിശ്രമം അനുവദിച്ചിരുന്നത്. ഓഗസ്റ്റ് 31ന് ഉച്ചവിശ്രമ കാലാവധി അവസാനിച്ചതായി പബ്ലിക് അഥോറിറ്റി ഫോർ മാൻപവർ ആക്ടിങ് ഡയറക്ടർ വ്യക്തമാക്കി. ഉച്ചവിശ്രമം അനുവദിച്ചിരുന്ന മൂന്നു മാസക്കാലയളവിൽ 691 സൈറ്റുകളിൽ പരിശോധന നടത്തുകയും 705 നിയമലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തതായി ആക്ടിങ് ഡയറക്ടർ അബ്ദുള്ള അൽ മുതൗതാഫ് വ്യക്തമാക്കി. രാജ്യത്ത് ഉയർന്ന താപനില ഇപ്പോഴും തുടരുന്നത് പുറംജോലിക്കാരെ വല്ലാതെ വലയ്ക്കുന്നുണ്ട്. മധ്യാഹ്ന വിലക്ക് അവസാനിച്ച സാഹചര്യത്തിൽ കത്തുന്ന വെയിലിൽ പണിയെടുക്കേണ്ടി വരുമല്ലോ എന്നോർത്ത് കൺസ്ട്രക്ഷൻ മേഖലയിലെ തൊഴിലാളികൾ ഏറെ വിഷമത്തിലാണ്. നാല് വർഷങ്ങൾക്കു മുൻപാണ് കുവൈത്ത
കുവൈറ്റ് സിറ്റി: രാജ്യത്ത് അന്തരീക്ഷ താപനില 46 ഡിഗ്രി സെൽഷ്യസിനും മീതെ തുടരുന്നുണ്ടെങ്കിലും പുറംജോലിക്കാർക്ക് അനുവദിച്ചിരുന്ന മധ്യാഹ്ന വിശ്രമ കാലാവധി അവസാനിച്ചു. ജൂൺ ഒന്നു മുതൽ മൂന്നു മാസത്തേക്കാണ് രാജ്യത്ത് ഉച്ചവിശ്രമം അനുവദിച്ചിരുന്നത്. രാവിലെ 11 മുതൽ വൈകുന്നേരം നാലു വരെയായിരുന്നു നിർമ്മാണമേഖലയിലും മറ്റും ജോലി ചെയ്തിരുന്നവർക്ക് വിശ്രമം അനുവദിച്ചിരുന്നത്.
ഓഗസ്റ്റ് 31ന് ഉച്ചവിശ്രമ കാലാവധി അവസാനിച്ചതായി പബ്ലിക് അഥോറിറ്റി ഫോർ മാൻപവർ ആക്ടിങ് ഡയറക്ടർ വ്യക്തമാക്കി. ഉച്ചവിശ്രമം അനുവദിച്ചിരുന്ന മൂന്നു മാസക്കാലയളവിൽ 691 സൈറ്റുകളിൽ പരിശോധന നടത്തുകയും 705 നിയമലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തതായി ആക്ടിങ് ഡയറക്ടർ അബ്ദുള്ള അൽ മുതൗതാഫ് വ്യക്തമാക്കി.
രാജ്യത്ത് ഉയർന്ന താപനില ഇപ്പോഴും തുടരുന്നത് പുറംജോലിക്കാരെ വല്ലാതെ വലയ്ക്കുന്നുണ്ട്. മധ്യാഹ്ന വിലക്ക് അവസാനിച്ച സാഹചര്യത്തിൽ കത്തുന്ന വെയിലിൽ പണിയെടുക്കേണ്ടി വരുമല്ലോ എന്നോർത്ത് കൺസ്ട്രക്ഷൻ മേഖലയിലെ തൊഴിലാളികൾ ഏറെ വിഷമത്തിലാണ്.
നാല് വർഷങ്ങൾക്കു മുൻപാണ് കുവൈത്ത് മധ്യാഹ്ന ജോലി വിലക്ക് നിയമം ആദ്യമായി നടപ്പാക്കിയത് തുടക്കത്തിൽ ഉച്ചക്ക് 12 മുതൽ വൈകീട്ട് നാലു വരെയായിരുന്നു തൊഴിൽ നിരോധമെങ്കിൽ പിന്നീട് രണ്ടു മണിക്കൂർ നേരത്തേയാക്കുകയായിരുന്നു.