- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിലെ തൊഴിൽവകുപ്പ് സേവനങ്ങൾ അടുത്തവർഷം മുതൽ ഓൺലൈൻ വഴിയാക്കുന്നു; വിദേശികളുടെ വിസമാറ്റം വിസ പുതുക്കൽ തുടങ്ങിയവ ഇനി വളരെ എളുപ്പം
വിദേശ തൊഴിലാളികളുടെ ബന്ധപ്പെട്ട വിസ അനുവദിക്കൽ, വിസമാറ്റം, വിസ പുതുക്കൽ, വർക് പെർമിറ്റ് തുടങ്ങി തൊഴിൽ വകുപ്പുമായി ബന്ധപ്പെട്ടമുഴുവൻ നടപടികളും ഓൺലൈൻ വഴിയാകുന്നു.രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങളിൽ യുവാക്കളുടെ പങ്ക് വർധിപ്പിക്കു കയെന്ന ലക്ഷ്യത്തിൽ അവരുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ചെറുകിട, ഇടത്തരം പദ്ധതികൾക്ക് സർക്കാർ പിന്തുണയും പ്രോത്സാഹനവും നൽകും. ഇത്തരം പദ്ധതികൾക്ക് ആവശ്യമായ തൊഴിലാളികളെ ലഭ്യമാക്കുന്നതിലുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് മാൻപവർ അഥോറിറ്റിയിൽ 2017 മുതൽ ഓൺലൈൻ സംവിധാനം നടപ്പാക്കുക. മാൻപവർ അഥോറിറ്റിയിൽ ഓൺലൈൻ സംവിധാനം നടപ്പാക്കണമെന്നത് േനരത്തേയുള്ള ചിന്തയാണെങ്കിലും തെറ്റുകൾ വരാൻ സാധ്യതയുള്ളതിനാൽ വൈകുകയായിരുന്നു. തെറ്റിനുള്ള സാധ്യത പരമാവധി ഇല്ലാതാക്കി അടുത്ത രണ്ടുർഷം കൊണ്ട് വകുപ്പിലെ മുഴുവൻ കാര്യങ്ങളും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി. ആദ്യഘട്ടത്തിൽ ഓൺലൈൻ സംവിധാനത്തിലൂടെ 34 നടപടികൾ 14 ആക്കി ചുരുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത
വിദേശ തൊഴിലാളികളുടെ ബന്ധപ്പെട്ട വിസ അനുവദിക്കൽ, വിസമാറ്റം, വിസ പുതുക്കൽ, വർക് പെർമിറ്റ് തുടങ്ങി തൊഴിൽ വകുപ്പുമായി ബന്ധപ്പെട്ടമുഴുവൻ നടപടികളും ഓൺലൈൻ വഴിയാകുന്നു.രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങളിൽ യുവാക്കളുടെ പങ്ക് വർധിപ്പിക്കു കയെന്ന ലക്ഷ്യത്തിൽ അവരുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ചെറുകിട, ഇടത്തരം പദ്ധതികൾക്ക് സർക്കാർ പിന്തുണയും പ്രോത്സാഹനവും നൽകും. ഇത്തരം പദ്ധതികൾക്ക് ആവശ്യമായ തൊഴിലാളികളെ ലഭ്യമാക്കുന്നതിലുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് മാൻപവർ അഥോറിറ്റിയിൽ 2017 മുതൽ ഓൺലൈൻ സംവിധാനം നടപ്പാക്കുക.
മാൻപവർ അഥോറിറ്റിയിൽ ഓൺലൈൻ സംവിധാനം നടപ്പാക്കണമെന്നത് േനരത്തേയുള്ള ചിന്തയാണെങ്കിലും തെറ്റുകൾ വരാൻ സാധ്യതയുള്ളതിനാൽ വൈകുകയായിരുന്നു. തെറ്റിനുള്ള സാധ്യത പരമാവധി ഇല്ലാതാക്കി അടുത്ത രണ്ടുർഷം കൊണ്ട് വകുപ്പിലെ മുഴുവൻ കാര്യങ്ങളും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി. ആദ്യഘട്ടത്തിൽ ഓൺലൈൻ സംവിധാനത്തിലൂടെ 34 നടപടികൾ 14 ആക്കി ചുരുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേർത്തു.