- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത്തവണ കുടുംബത്തൊടൊപ്പം പെരുന്നാൾ നാട്ടിലാഘോഷിക്കാം; കുവൈറ്റിൽ വരാൻ പോകുന്നത് നീണ്ട അവധി ദിനങ്ങൾ; സർക്കാർ സ്ഥാപനങ്ങളും വിദ്യാലയങ്ങളും ഒമ്പത് ദിവസത്തെ പെരുന്നാൾ അവധിക്കായി എട്ടിന് അടയ്ക്കും
കുവൈത്ത് സിറ്റി: കുടുംബത്തോടൊപ്പം കുറച്ച് ദിവസം ചിലവഴിക്കാനായി ഇതാ അസുലഭ അവസരം. കുവൈത്തിൽ ഇത്തവണ ബലി പെരുന്നാളിനോടനു ന്ധിച്ചു ഒമ്പതു അവധി ദിവസങ്ങൾ ആണ് നിങ്ങൾക്കായി കാത്തിരിക്കുന്നത്. ൽഖഅദ് 29 വ്യാഴാഴ്ച ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമാകാതിരുന്നത് കാരണം ദുൽഹജ്ജ് ഒന്ന് ശനിയാഴ്ചയായിരിക്കുമെന്ന് സൗദിയിൽ പ്രഖ്യാപനം ഉണ്ടായതിനെ തുടർന്ന് കുവൈത്തിലും സെപ്റ്റംബർ 12ന് തിങ്കളാഴ്ച ബലിപ്പെരുന്നാൾ ആയിരിക്കുമെന്ന് കുവൈത്ത് മാസപ്പിറ നിരീക്ഷണ സമിതി വ്യക്തമാക്കി. സെപ്റ്റംബർ ഒമ്പത് വെള്ളിയാഴ്ച മുതൽ 17ന് ശനിയാഴ്ചവരെയായിരിക്കും രാജ്യത്ത് സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാലയങ്ങൾക്കും അവധി. ഇതിൽ ആദ്യ രണ്ടു ദിവസം വാരാന്ത്യ അവധിദിനങ്ങളെന്ന നിലക്കും സെപ്റ്റംബർ 11ന് ഞായറാഴ്ച അറഫാ ദിനം എന്ന നിലക്കുമാണ് അവധിയെങ്കിൽ തിങ്കളാഴ്ച മുതൽ ബുധനാഴ്ചവരെ ദിവസങ്ങളാണ് പെരുന്നാൾ അവധി. പെരുന്നാൾ അവധിക്കും വാരാന്ത്യ അവധിക്കും ഇടയിൽ വരുന്ന വ്യാഴാഴ്ചയെ വിശ്രമദിനം എന്ന ഗണത്തിൽപെടുത്തിയാണ് അവധി ദിനങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയതെന്നും സിവിൽ കമ്മ
കുവൈത്ത് സിറ്റി: കുടുംബത്തോടൊപ്പം കുറച്ച് ദിവസം ചിലവഴിക്കാനായി ഇതാ അസുലഭ അവസരം. കുവൈത്തിൽ ഇത്തവണ ബലി പെരുന്നാളിനോടനു ന്ധിച്ചു ഒമ്പതു അവധി ദിവസങ്ങൾ ആണ് നിങ്ങൾക്കായി കാത്തിരിക്കുന്നത്.
ൽഖഅദ് 29 വ്യാഴാഴ്ച ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമാകാതിരുന്നത് കാരണം ദുൽഹജ്ജ് ഒന്ന് ശനിയാഴ്ചയായിരിക്കുമെന്ന് സൗദിയിൽ പ്രഖ്യാപനം ഉണ്ടായതിനെ തുടർന്ന് കുവൈത്തിലും സെപ്റ്റംബർ 12ന് തിങ്കളാഴ്ച ബലിപ്പെരുന്നാൾ ആയിരിക്കുമെന്ന് കുവൈത്ത് മാസപ്പിറ നിരീക്ഷണ സമിതി വ്യക്തമാക്കി.
സെപ്റ്റംബർ ഒമ്പത് വെള്ളിയാഴ്ച മുതൽ 17ന് ശനിയാഴ്ചവരെയായിരിക്കും രാജ്യത്ത് സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാലയങ്ങൾക്കും അവധി. ഇതിൽ ആദ്യ രണ്ടു ദിവസം വാരാന്ത്യ അവധിദിനങ്ങളെന്ന നിലക്കും സെപ്റ്റംബർ 11ന് ഞായറാഴ്ച അറഫാ ദിനം എന്ന നിലക്കുമാണ് അവധിയെങ്കിൽ തിങ്കളാഴ്ച മുതൽ ബുധനാഴ്ചവരെ ദിവസങ്ങളാണ് പെരുന്നാൾ അവധി. പെരുന്നാൾ അവധിക്കും വാരാന്ത്യ അവധിക്കും ഇടയിൽ വരുന്ന വ്യാഴാഴ്ചയെ വിശ്രമദിനം എന്ന ഗണത്തിൽപെടുത്തിയാണ് അവധി ദിനങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയതെന്നും സിവിൽ കമ്മിഷൻ വിശദീകരിച്ചു.
ഇത് പ്രകാരം ഈമാസം എട്ടിന് വ്യാഴാഴ്ച അടക്കുന്ന രാജ്യത്തെ സർക്കാർ സ്ഥാപനങ്ങളും ഓഫിസുകളും ഒമ്പതു ദിവസത്തെ അവധിക്കുശേഷം സെപ്റ്റംബർ 18ന് ഞായറാഴ്ചയായിരിക്കും തുറന്നുപ്രവർത്തിക്കുക. ഇടവേളക്കുശേഷമാണ് പെരുന്നാളിന് ഇത്രയും കൂടുതൽ അവധി ലഭിക്കുന്നത്. അതേസമയം, പെരുന്നാളിന് ഇത്രയും അവധി ലഭിക്കുന്നതോടെ നാട്ടിൽ കുടുംബത്തോടൊപ്പം പെരുന്നാൾ ആഘോഷിക്കാൻ പോകുന്ന വിദേശികളുടെ എണ്ണം കൂടിയേക്കും.
അതെ സമയം താങ്ങാനാവാത്ത ടിക്കറ്റ് നിരക്ക് മൂലം നീണ്ട അവധി ലഭിച്ചിട്ടും പ്രയോജന പ്പെടുത്താൻ കഴിയാത്ത നിരാശയിലാണ് നല്ലൊരു വിഭാഗം മലയാളികൾ. എന്നാൽ അവധികാലത്തു ഓണം ഈദ് ആഘോഷങ്ങൾ സജീവമാകാനുള്ള യ്യാറെടുപ്പുകളിലാണ് കുവൈത്തിലെ മലയാളി സംഘടനകൾ .