- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളിയാഴ്ച്ച മുതൽ കുവൈത്തിൽ മധ്യാഹ്ന പുറം ജോലിക്ക് വിലക്ക്; വേനൽ കനത്തതോടെ വിലക്കേർപ്പെടുത്തുന്നത് ഓഗസ്റ്റ് 31 വരെ
കുവൈത്ത് സിറ്റി: വേനൽ കനത്തുതുടങ്ങിയതോടെ രാജ്യത്ത് മധ്യാഹ്ന പുറംജോലി വിലക്ക് വരുന്നു. മുൻ വർഷങ്ങളിലേതുപോലെ ജൂൺ ഒന്നുമുതൽ ഓഗസ്റ്റ് 31 വരെ മൂന്നു മാസത്തേക്കാണ് മധ്യാഹ്ന ജോലി വിലക്കേർപ്പെടുത്തുക. ഈ കാലയളവിൽ രാവിലെ 11 മുതൽ വൈകീട്ട് നാലുമണിവരെ സൂര്യാതപം ഏൽക്കുന്ന തരത്തിൽ തുറന്ന സ്ഥലങ്ങളിൽ ജോലിചെയ്യാനോ ചെയ്യിപ്പിക്കാനോ പാടില്ല. ആറുവർഷം മുമ്പുവരെ വിലക്ക് ഉച്ചക്ക് 12 മണി മുതൽ വൈകീട്ട് നാലു വരെയായിരുന്നു. ചൂട് കൂടിവന്നതിനാൽ പിന്നീട് സമയം നേരത്തേയാക്കുകയായിരുന്നു. രാജ്യത്ത് ചൂട് കനക്കുന്ന ഈമാസങ്ങളിൽ തൊഴിലാളികൾക്ക് സൂര്യാഘാതം പോലുള്ള അപകടങ്ങൾ ഏൽക്കാതിരിക്കുന്നതിനാണ് പതിവുപോലെ ഇക്കുറിയും മധ്യാഹ്ന പുറംജോലി വിലക്ക് ഏർപ്പെടുത്തിയത്. നിയമം പാലിക്കപ്പെടുന്നുണ്ടോ എന്ന കാര്യം കർശനമായി നിരീക്ഷിക്കുമെന്നും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മാൻപവർ അഥോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയത്തിലെ പ്രത്യേക സംഘങ്ങൾ പരിശോധന തുടങ്ങും. നിയമലംഘനം കണ്ടെത്താൻ നിരീക്ഷകർക്ക്
കുവൈത്ത് സിറ്റി: വേനൽ കനത്തുതുടങ്ങിയതോടെ രാജ്യത്ത് മധ്യാഹ്ന പുറംജോലി വിലക്ക് വരുന്നു. മുൻ വർഷങ്ങളിലേതുപോലെ ജൂൺ ഒന്നുമുതൽ ഓഗസ്റ്റ് 31 വരെ മൂന്നു മാസത്തേക്കാണ് മധ്യാഹ്ന ജോലി വിലക്കേർപ്പെടുത്തുക. ഈ കാലയളവിൽ രാവിലെ 11 മുതൽ വൈകീട്ട് നാലുമണിവരെ സൂര്യാതപം ഏൽക്കുന്ന തരത്തിൽ തുറന്ന സ്ഥലങ്ങളിൽ ജോലിചെയ്യാനോ ചെയ്യിപ്പിക്കാനോ പാടില്ല.
ആറുവർഷം മുമ്പുവരെ വിലക്ക് ഉച്ചക്ക് 12 മണി മുതൽ വൈകീട്ട് നാലു വരെയായിരുന്നു. ചൂട് കൂടിവന്നതിനാൽ പിന്നീട് സമയം നേരത്തേയാക്കുകയായിരുന്നു. രാജ്യത്ത് ചൂട് കനക്കുന്ന ഈമാസങ്ങളിൽ തൊഴിലാളികൾക്ക് സൂര്യാഘാതം പോലുള്ള അപകടങ്ങൾ ഏൽക്കാതിരിക്കുന്നതിനാണ് പതിവുപോലെ ഇക്കുറിയും മധ്യാഹ്ന പുറംജോലി വിലക്ക് ഏർപ്പെടുത്തിയത്.
നിയമം പാലിക്കപ്പെടുന്നുണ്ടോ എന്ന കാര്യം കർശനമായി നിരീക്ഷിക്കുമെന്നും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മാൻപവർ അഥോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയത്തിലെ പ്രത്യേക സംഘങ്ങൾ പരിശോധന തുടങ്ങും. നിയമലംഘനം കണ്ടെത്താൻ നിരീക്ഷകർക്ക് സ്മാർട്ട് മെഷീൻ ലഭ്യമാക്കും. നിയമം പാലിക്കുന്നില്ലെന്ന് കണ്ടെത്തിയാൽ ആദ്യം നോട്ടീസ് നൽകും.
പിന്നീടും ഇത് ആവർത്തിച്ചാൽ ഒരു തൊഴിലാളിക്ക് 100 ദീനാർ എന്ന കണക്കിൽ പിഴയും സ്ഥാപനങ്ങൾക്കെതിരെ മറ്റു നിയമനടപടികളും ഉണ്ടാകും. വിലക്ക് ലംഘിക്കുന്ന തൊഴിലുടമകളുടെ ഫയലുകൾ മരവിപ്പിക്കുന്നതുൾപ്പെടെ നടപടികളുണ്ടാവും. ഉച്ചവിശ്രമത്തിനായി നൽകുന്ന സമയനഷ്ടം ഒഴിവാക്കുന്നതിന് നിശ്ചിതസമയം ആരംഭിക്കുന്നതിനുമുമ്പ് രാവിലെയോ ജോലി അവസാനിക്കുന്ന സമയത്തിനുശേഷമോ ആവശ്യമെങ്കിൽ കൂടുതൽ സമയം ജോലി ചെയ്യിക്കാൻ തൊഴിലുടമകൾക്ക് അവകാശമുണ്ടാകും.
തൊഴിലുടമകളെ പോലെ തൊഴിലാളികളും ഇക്കാര്യത്തിൽ ജാഗ്രത കാണിക്കണമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വ്യവസായ മേഖലയിലാണ് പൊതുവെ ഉച്ചവിശ്രമ നിയമം അവഗണിച്ച് തൊഴിലാളികളെക്കൊണ്ട് ജോലിചെയ്യിക്കുന്ന പ്രവണതയുള്ളത്. ഈ മേഖലയിൽ പരിശോധന കർശനമാക്കും.