- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിൽ വിദേശികളുടെ എണ്ണം കുറക്കണം എന്ന ലക്ഷ്യവുമായി എംപിമാർ രംഗത്ത്; അഞ്ച് എംപിമാർ ചേർന്ന് സ്വകാര്യ ബിൽ പാർലമെന്റിലെത്തിച്ചു
കുവൈറ്റ് സിറ്റി: വിദേശ തൊഴിലാളികളുടെ എണ്ണം അഞ്ച് വർഷം കൊണ്ട് കുറച്ചു കൊണ്ട് വന്ന് സ്വദേശികളുടേതിന് സമമാക്കി സന്തുലിതമാക്കുക എന്ന ലക്ഷ്യവുമായി എംപിമാർ രംഗത്ത്. പാർലമെന്റ് അംഗങ്ങളായ ഖാലിദ് അബുൽ, ഔദ അൽ ഔദ എന്നിവരുടെ നേതൃത്വത്തിൽ അഞ്ച് എം പിമാർ ചേർന്ന് സ്വകാര്യ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു. അഞ്ചു വര്ഷം കൊണ്ട് സ്വദേശി വിദേശി അനുപാതം തുല്യമാക്കുക എന്നതാണ് പുതിയ നിയമം ലക്ഷ്യമാക്കുന്നത്. മൊത്തം വിദേശികളുടെ മുപ്പത് ശതമാനത്തിൽ കൂടുതൽ ഒരു രാജ്യക്കാരാവരുത്, സർക്കാർ ജോലികളിലും സർക്കാർ ഓഫീസുകളിലെ ക്ലറിക്കൽ വിഭാഗത്തിലെ കരാർ ജോലികളിലും സ്വദേശികളെ മാത്രം നിയമിച്ചും വൻകിട പ്രോജക്ടുകളിൽ ജോലിചെയ്യുന്നവരെ പ്രൊജക്ട് അവസാനിക്കുന്നതോടെ തിരിച്ചയച്ചും ലക്ഷ്യത്തിലേക്ക് എത്തണമെന്ന് ബിൽ നിർദേശിക്കുന്നു. നിലവിൽ 44 ലക്ഷമാണ് കുവൈത്തിലെ മൊത്തം ജനസംഖ്യ. അതിൽ 30% (13.30 ലക്ഷം) ആണ് സ്വദേശികളുടെ എണ്ണം. ഗാർഹികത്തൊഴിലാളികൾ, സർക്കാർ മേഖലയിൽ നടപ്പാക്കുന്ന വൻകിട പദ്ധതികളുമായി ബന്ധപ്പെട്ട തൊഴിലാളികൾ, സ്വദേശി വനിതകൾക്കു വിദേശി
കുവൈറ്റ് സിറ്റി: വിദേശ തൊഴിലാളികളുടെ എണ്ണം അഞ്ച് വർഷം കൊണ്ട് കുറച്ചു കൊണ്ട് വന്ന് സ്വദേശികളുടേതിന് സമമാക്കി സന്തുലിതമാക്കുക എന്ന ലക്ഷ്യവുമായി എംപിമാർ രംഗത്ത്. പാർലമെന്റ് അംഗങ്ങളായ ഖാലിദ് അബുൽ, ഔദ അൽ ഔദ എന്നിവരുടെ നേതൃത്വത്തിൽ അഞ്ച് എം പിമാർ ചേർന്ന് സ്വകാര്യ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു.
അഞ്ചു വര്ഷം കൊണ്ട് സ്വദേശി വിദേശി അനുപാതം തുല്യമാക്കുക എന്നതാണ് പുതിയ നിയമം ലക്ഷ്യമാക്കുന്നത്. മൊത്തം വിദേശികളുടെ മുപ്പത് ശതമാനത്തിൽ കൂടുതൽ ഒരു രാജ്യക്കാരാവരുത്, സർക്കാർ ജോലികളിലും സർക്കാർ ഓഫീസുകളിലെ ക്ലറിക്കൽ വിഭാഗത്തിലെ കരാർ ജോലികളിലും സ്വദേശികളെ മാത്രം നിയമിച്ചും വൻകിട പ്രോജക്ടുകളിൽ ജോലിചെയ്യുന്നവരെ പ്രൊജക്ട് അവസാനിക്കുന്നതോടെ തിരിച്ചയച്ചും ലക്ഷ്യത്തിലേക്ക് എത്തണമെന്ന് ബിൽ നിർദേശിക്കുന്നു.
നിലവിൽ 44 ലക്ഷമാണ് കുവൈത്തിലെ മൊത്തം ജനസംഖ്യ. അതിൽ 30% (13.30 ലക്ഷം) ആണ് സ്വദേശികളുടെ എണ്ണം. ഗാർഹികത്തൊഴിലാളികൾ, സർക്കാർ മേഖലയിൽ നടപ്പാക്കുന്ന വൻകിട പദ്ധതികളുമായി ബന്ധപ്പെട്ട തൊഴിലാളികൾ, സ്വദേശി വനിതകൾക്കു വിദേശി ഭർത്താക്കന്മാരിൽ ജനിച്ച കുട്ടികൾ എന്നിവരെ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.