- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരുപത് വർഷത്തിലധികമായി രാജ്യത്ത് തങ്ങുന്ന പ്രവാസികളെ കാത്ത് പുതിയ നിയമം; വിസ കാലാവധി കഴിയാൻ രണ്ടുമാസമുള്ളപ്പോൾ വിസ ട്രാൻസ്ഫർ ചെയ്യുന്ന പുതിയ നവീകരണ പദ്ധതിയുമായി കുവൈത്ത്
കുവൈത്ത്; രാജ്യത്ത് ഇരുപത് വർഷത്തിലധികമായി താമസിക്കുന്ന പ്രവാസികളെ കാത്ത് പുതിയ നിയമം കൊണ്ടുവരാൻ അധികൃതർ തയ്യാറെടുക്കുന്നു. 20 വർഷത്തിലധകമായി കഴിയുന്ന പ്രവാസി തൊഴിലാളികൾക്കായി പ്രത്യേക വിസ നവീകരണത്തിന് ഒരുങ്ങുകയാണ് കുവൈത്ത്. ഇത്തരം വിസകൾ പുതിയ സംവിധാനത്തിലേക്ക് മാറ്റാനാണ് അധികൃതർ ആലോചിക്കുന്നത്. രണ്ടുമാസത്തെ കാലയളവിനുള്ളിൽ
കുവൈത്ത്; രാജ്യത്ത് ഇരുപത് വർഷത്തിലധികമായി താമസിക്കുന്ന പ്രവാസികളെ കാത്ത് പുതിയ നിയമം കൊണ്ടുവരാൻ അധികൃതർ തയ്യാറെടുക്കുന്നു. 20 വർഷത്തിലധകമായി കഴിയുന്ന പ്രവാസി തൊഴിലാളികൾക്കായി പ്രത്യേക വിസ നവീകരണത്തിന് ഒരുങ്ങുകയാണ് കുവൈത്ത്. ഇത്തരം വിസകൾ പുതിയ സംവിധാനത്തിലേക്ക് മാറ്റാനാണ് അധികൃതർ ആലോചിക്കുന്നത്.
രണ്ടുമാസത്തെ കാലയളവിനുള്ളിൽ പ്രവാസി വിസയെ മാറ്റാനാണ് കുവൈത്ത് ലേബർ അഥോറിറ്റി ആലോചിക്കുന്നത്. വിദേശി തൊഴിലാളികൾക്കായുള്ള പുതുതായി ആരംഭിച്ച വിവാദമായ സംവിധാനത്തിന്റെ ചുവട് പിടിച്ചാണ് പുതിയ നടപടിക്ക് കുവൈത്ത് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി 20 വർഷത്തിലധികമായി രാജ്യത്ത് തങ്ങുന്ന പ്രവാസികളെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
20 വർഷത്തിലധികമായി രാജ്യത്ത് ജോലി ചെയ്യുന്ന പ്രവാസികൾക്കായി പുതിയ നിയമം കൊണ്ടുവന്നതായി മാൻപവർ പബ്ലിക്ക് അഥോറിറ്റി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ബദ്രിയാ അൽ മുകൈമി വ്യക്തമാക്കിയിട്ടുണ്ട്. വിസ കാലാവധി കഴിയാൻ രണ്ടുമാസമുള്ളപ്പോൾ തന്നെ ഇവരുടെ വിസ ട്രാൻസ്ഫർ ചെയ്യുമെന്ന് ഇവർ അറിയിച്ചു കഴിഞ്ഞു.