കുവൈത്ത് മുനിസിപ്പാലിറ്റിയിൽ വിദേശി ഉദ്യോഗസ്ഥരെ നിയമിക്കുന്നതും നിലവിൽ വിവിധ മുനിസിപ്പൽ ഡിപ്പാർട്ടുമെന്റുകളിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് തൊഴിൽ കരാർ പുതുക്കിക്കൊടുക്കില്ലെന്നും റിപ്പോർട്ടുണ്ട്. തീരുമാനം സിവിൽ സർവീസ് കമ്മീഷന്റെ നിർദേശത്തുടർന്നെന്നു സൂചന

മുനിസിപ്പാലിറ്റിയുടെ ടെക്‌നിക്കൽ, അഡിമിനിസ്‌ട്രേറ്റിവ് തലങ്ങളിലെ മുഴുവൻ തസ്തികളിലും സമ്പൂർണ സ്വദേശി വൽകരണം നടപ്പാക്കാനാണ് നീക്കം. ഇതിനു മുന്നോടിയായി നിലവിലെ വിദേശി ജീവനക്കാരെ സംബന്ധിച്ച കണക്കെടുപ്പിനു അധികൃതർ ഒരുങ്ങുന്നതായും റിപ്പോർട്ടറിൽ പറയുന്നു ഓരോ വിദേശി ഉദ്യോഗസ്ഥന്റെയും പേര്, തസ്തിക, നിയമിക്കപ്പെട്ട
തിയതി തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തി പട്ടിക തയാറാക്കാനാണ് തീരുമാനം.

വിദേശികളുടെ സേവനം അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന സിവിൽ സർവ്വീസ് കമ്മീഷന്റെ ഉത്തരവ് പരിഗണിച്ചാണ് മുൻസിപ്പാലിറ്റിയുടെ പുതിയ നടപടിയെന്നും നഗരസഭാ വൃത്തങ്ങൾ സൂചിപ്പിച്ചു.