- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുനിസിപ്പാലിറ്റി ഡിപ്പാർട്ട്‌മെന്റുകളിൽ നിന്ന് വിദേശികളെ പൂർണമായി ഒഴിവാക്കാനാവില്ല; പ്രവാസികൾക്ക് ആശ്വാസകരമാകുന്ന വെളിപ്പെടുത്തലുമായി മുനിസിപ്പൽ ജനറൽ സെക്രട്ടറി
കുവൈത്ത് സിറ്റി: മുനിസിപ്പാലിറ്റി ഡിപ്പാർട്ട്‌മെന്റുകളിൽ നിന്ന് വിദേശികളെ പൂർണമായി ഒഴിവാക്കാനാവില്ലെന്ന വെളിപ്പെടുത്തലുമായി മുനിസിപ്പൽ ജനറൽ സെക്രട്ടറി രംഗത്ത്.വിദേശികൾക്ക് പകരം ഓരോ വകുപ്പുകളും സ്വദേശി ഉദ്യോഗാർഥികൾക്ക് കൂടുതൽ അവസരം നൽകാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യത്തോട് പ്രതികരിക്കവെയാണ് മുനിസിപ്പൽ ജനറൽ സെക്രട്ടറി യൂസുഫ് അൽ സഖബി ഇക്കാര്യം വ്യക്തമാക്കിയത്. ടൈപ്‌റൈറ്റിങ്, മുനിസിപ്പൽ കൗൺസിൽ യോഗങ്ങൾക്കുവേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തൽ തുടങ്ങിയ ജോലികൾക്ക് വിദേശികളെ ആശ്രയിക്കേണ്ടിവരും. ഇത്തരം ജോലികൾ ചെയ്യാൻ സ്വദേശികൾ മുന്നോട്ടുവരില്ല. അതേസമയം, സെക്രട്ടറി, എൻജിനീയറിങ്, ടെക്‌നിക്കൽ, നിയമോപദേശം തുടങ്ങി ഇപ്പോൾ വിദേശികൾ ചെയ്യുന്ന ജോലികൾ സ്വദേശികൾക്ക് സാധിക്കുന്നതാണ്. എന്നാൽ, വിദേശികളെ പൂർണമായി ഒഴിവാക്കിയുള്ള ക്രമീകരണം മുനിസിപ്പൽ മേഖലയിൽ നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യമന്ത്രാലയത്തിൽനിന്ന് വിദേശ ജീവനക്കാരെ മാറ്റിനിർത്താൻ സാധിക്കില്‌ളെന്ന് കഴിഞ്ഞ ദിവസം അധികൃതർ വ്യക്തമാക്കിയിരുന്നു. അതിനിടെ
കുവൈത്ത് സിറ്റി: മുനിസിപ്പാലിറ്റി ഡിപ്പാർട്ട്‌മെന്റുകളിൽ നിന്ന് വിദേശികളെ പൂർണമായി ഒഴിവാക്കാനാവില്ലെന്ന വെളിപ്പെടുത്തലുമായി മുനിസിപ്പൽ ജനറൽ സെക്രട്ടറി രംഗത്ത്.വിദേശികൾക്ക് പകരം ഓരോ വകുപ്പുകളും സ്വദേശി ഉദ്യോഗാർഥികൾക്ക് കൂടുതൽ അവസരം നൽകാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യത്തോട് പ്രതികരിക്കവെയാണ് മുനിസിപ്പൽ ജനറൽ സെക്രട്ടറി യൂസുഫ് അൽ സഖബി ഇക്കാര്യം വ്യക്തമാക്കിയത്.
ടൈപ്‌റൈറ്റിങ്, മുനിസിപ്പൽ കൗൺസിൽ യോഗങ്ങൾക്കുവേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തൽ തുടങ്ങിയ ജോലികൾക്ക് വിദേശികളെ ആശ്രയിക്കേണ്ടിവരും. ഇത്തരം ജോലികൾ ചെയ്യാൻ സ്വദേശികൾ മുന്നോട്ടുവരില്ല. അതേസമയം, സെക്രട്ടറി, എൻജിനീയറിങ്, ടെക്‌നിക്കൽ, നിയമോപദേശം തുടങ്ങി ഇപ്പോൾ വിദേശികൾ ചെയ്യുന്ന ജോലികൾ സ്വദേശികൾക്ക് സാധിക്കുന്നതാണ്. എന്നാൽ, വിദേശികളെ പൂർണമായി ഒഴിവാക്കിയുള്ള ക്രമീകരണം മുനിസിപ്പൽ മേഖലയിൽ നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആരോഗ്യമന്ത്രാലയത്തിൽനിന്ന് വിദേശ ജീവനക്കാരെ മാറ്റിനിർത്താൻ സാധിക്കില്‌ളെന്ന് കഴിഞ്ഞ ദിവസം അധികൃതർ വ്യക്തമാക്കിയിരുന്നു. അതിനിടെ വിദേശികളെ കുറയ്ക്കണമെന്ന ആവശ്യത്തിനെതിരെ റിയൽഎസ്റ്റേറ്റ് യൂനിയൻ രംഗത്തെത്തിയിട്ടുണ്ട്.