- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റ് മുനിസിപ്പാലിറ്റിയിലെ വിദേശ ജിവനക്കാർ തൊഴിൽ നഷ്ടഭീഷണിയിൽ; നിലവിലെ തൊഴിൽ കരാർ പുതുക്കി നല്കില്ല; വിദേശികളെ പിരിച്ചുവിടാനുറച്ച് അധികൃതർ
സർക്കാർ മേഖലയിലെ സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി കുവൈത്ത് മുൻസിപ്പാലിറ്റി വിദേശികളെ പിരിച്ചു വിടുന്നു. ബലദിയക്ക് കീഴിൽ ജോലി ചെയ്യുന്ന മൊത്തം വിദേശി ഉദ്യോഗസ്ഥരിൽ 40 ശതമാനത്തെ ആദ്യഘട്ടത്തിൽ ഒഴിവാക്കാനാണ് തീരുമാനം. നിലവിലെ തൊഴിൽ കരാർ കാലാവധി പുതുക്കി നൽകേണ്ടതില്ല എന്നാണു മുൻസിപ്പൽ കൗൺസിൽ തീരുമാനം. ഭരണ ഉപദേശക തസ്തികഖകളിൽ അടക്കം
സർക്കാർ മേഖലയിലെ സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി കുവൈത്ത് മുൻസിപ്പാലിറ്റി വിദേശികളെ പിരിച്ചു വിടുന്നു. ബലദിയക്ക് കീഴിൽ ജോലി ചെയ്യുന്ന മൊത്തം വിദേശി ഉദ്യോഗസ്ഥരിൽ 40 ശതമാനത്തെ ആദ്യഘട്ടത്തിൽ ഒഴിവാക്കാനാണ് തീരുമാനം.
നിലവിലെ തൊഴിൽ കരാർ കാലാവധി പുതുക്കി നൽകേണ്ടതില്ല എന്നാണു മുൻസിപ്പൽ കൗൺസിൽ തീരുമാനം. ഭരണ ഉപദേശക തസ്തികഖകളിൽ അടക്കം ജോലി ചെയ്യുന്ന ഒട്ടേറെ വിദേശികളെയാണ് ഇത് ബാധിക്കുക വിദേശികളായ ഉദ്യോഗസ്ഥർക്ക് ഓവർ ടൈം അനുവദിക്കുന്നതിലും നിയന്ത്രണം ഉണ്ടാകും.
അടുത്ത നാളുകളായി മുനിസിപ്പാലിറ്റിയിൽ ജോലിക്കെടുത്ത വിദേശികളുടെ എണ്ണവർധനവ് ശമ്പള വിതരണ പോറോൾ സംവിധാനത്തിൽ പ്രതിസന്ധി സൃഷി്ടിച്ചിരുന്നു.
Next Story