കുവൈത്തിലെ ഫർവാനിയ ആശുപത്രിയിലെ നേഴ്സുമാരുടെ കൂട്ടായ്മയായ 'നൈറ്റിംഗേൽസ് ഓഫ് കുവൈറ്റ്' എന്ന സംഘടനയുടെ പ്രവർത്തനോദ്ഘാടനം 'ലൂമിനസ് 2017' എന്ന പരിപാടിയോടെ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ വച്ചു നടന്നു.

പ്രസിഡന്റ് സീന തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുഖ്യാതിഥി മേട്രൺപുഷ്പ സൂസൻ ജോർജ് സംഘടനയുടെ ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി നിബുപാപ്പച്ചൻ സ്വാഗതം അർപ്പിച്ച യോഗത്തിൽ സിസ്റ്റർ സുജ മാത്യു, ജോൺ തോമാസ്, ഫാദർജിബു ചെറിയാൻ, സജിത സ്‌കറിയ, റോയ് യോഹന്നാൻ, പ്രമുഖ ജീവകാരുണ്യ പ്രവർത്തകനായമനോജ് മാവേലിക്കര, ബ്ലഡ് ഡോണേഴ്‌സ് കേരളാ, കുവൈത്ത് ചാപ്റ്റർ പ്രസിഡന്റ്മുരളി എസ് പണിക്കർ എന്നിവർ ആശംസകൾ നേർന്നു.

തുടർന്ന് നഴ്സുമാരുടെ നാടൻപാട്ട് മത്സരങ്ങളും, വിവിധ ഇനം കലാപരിപാടികളുംകുവൈത്തിലെ പ്രമുഖ കലാകാരന്മാർ പങ്കെടുത്ത സംഗീതവിരുന്നും അരങ്ങേറി.