- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിൽ പൊതുമാപ്പ് തുടങ്ങി; ആദ്യ ദിനം പൊതുമാപ്പിന്റെ ആനുകൂല്യം തേടി എത്തിയത് നാലായിരത്തിലേറെ ഇന്ത്യക്കാർ: പൊതുമാപ്പിനുള്ള കാലാവധി ഫെബ്രുവരി 22 വരെ
കുവൈത്ത് സിറ്റി: നിയമം ലംഘിച്ച് രാജ്യത്ത് തുടരുന്ന വിദേശികളായ പൗരന്മാർക്കു പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടുന്നതിനുള്ള പൊതുമാപ്പ് കുവൈറ്റിൽ ആരംഭിച്ചു. അനധികൃത താമസക്കാർക്കു പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടുന്നതിനുള്ള പൊതുമാപ്പ് തേടി നാലായിരത്തിലധികം ഇന്ത്യക്കാരാണ് പൊതുമാപ്പിന്റെ ആദ്യ ദിനമായ ഇന്നലെ ഇന്ത്യൻ എംബസിയിൽ എത്തിയത്. ഫെബ്രുവരി 22 വരെയാണു പൊതുമാപ്പിന്റെ കാലാവധി. ഈ സമയപരിധിക്കുള്ളിൽ അനധികൃത താമസക്കാർ രാജ്യംവിടുകയോ താമസാനുമതി രേഖ സാധുതയുള്ളതാക്കുകയോ വേണം. ഇഖാമ കാലാവധി കഴിഞ്ഞശേഷമുള്ള ഓരോ ദിവസത്തേക്കും രണ്ടു ദിനാറാണ് പിഴ. കൂടിയ പിഴ 600 ദിനാറും. അതേസമയം, രാജ്യംവിടുന്നവർക്കു പിഴ ബാധകമാകില്ല എന്നും വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവർക്ക് പിഴയടച്ചാൽ താമസാനുമതി രേഖ സാധുതയുള്ളതാക്കാമെന്നും ആഭ്യന്തരമന്ത്രി ഷെയ്ഖ് ഖാലിദ് അൽ ജാറ അൽ സബാഹ് പുറപ്പെടുവിച്ച ഉത്തരവിൽ സൂചിപ്പിച്ചിരുന്നു.
കുവൈത്ത് സിറ്റി: നിയമം ലംഘിച്ച് രാജ്യത്ത് തുടരുന്ന വിദേശികളായ പൗരന്മാർക്കു പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടുന്നതിനുള്ള പൊതുമാപ്പ് കുവൈറ്റിൽ ആരംഭിച്ചു. അനധികൃത താമസക്കാർക്കു പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടുന്നതിനുള്ള പൊതുമാപ്പ് തേടി നാലായിരത്തിലധികം ഇന്ത്യക്കാരാണ് പൊതുമാപ്പിന്റെ ആദ്യ ദിനമായ ഇന്നലെ ഇന്ത്യൻ എംബസിയിൽ എത്തിയത്.
ഫെബ്രുവരി 22 വരെയാണു പൊതുമാപ്പിന്റെ കാലാവധി. ഈ സമയപരിധിക്കുള്ളിൽ അനധികൃത താമസക്കാർ രാജ്യംവിടുകയോ താമസാനുമതി രേഖ സാധുതയുള്ളതാക്കുകയോ വേണം. ഇഖാമ കാലാവധി കഴിഞ്ഞശേഷമുള്ള ഓരോ ദിവസത്തേക്കും രണ്ടു ദിനാറാണ് പിഴ. കൂടിയ പിഴ 600 ദിനാറും. അതേസമയം, രാജ്യംവിടുന്നവർക്കു പിഴ ബാധകമാകില്ല എന്നും വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവർക്ക് പിഴയടച്ചാൽ താമസാനുമതി രേഖ സാധുതയുള്ളതാക്കാമെന്നും ആഭ്യന്തരമന്ത്രി ഷെയ്ഖ് ഖാലിദ് അൽ ജാറ അൽ സബാഹ് പുറപ്പെടുവിച്ച ഉത്തരവിൽ സൂചിപ്പിച്ചിരുന്നു.