- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടി കുറക്കൽ: കുവൈറ്റിലെ എണ്ണമേഖലയിലെ ജീവനക്കാർ ഞായറാഴ്ച മുതൽ സമരത്തിലേക്ക്
കുവൈത്ത് സിറ്റി: ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടി കുറക്കുന്നതിന്റെ പ്രതിഷേധമായി കുവൈറ്റിലെ എണ്ണ മേഖലയിലെ ജീവനക്കാർ സമരം നടത്തുന്നു. ജീവനക്കാരെ ബാധിക്കുന്ന നീക്കത്തിൽനിന്ന് സർക്കാർ പിന്മാറിയില്‌ളെങ്കിൽ അടുത്ത ഞായറാഴ്ച മുതൽ രാജ്യത്തെ എല്ലാ എണ്ണയുൽപാദന യൂനിറ്റുകളിലെയും ജീവനക്കാർ പണിമുടക്കുമെന്ന് കുവൈത്ത് എണ്ണമേഖല ജീവനക്കാരുടെ യൂനിയൻ മേധാവി സൈഫ് അൽഖത്താനി അറിയിച്ചു. ഇതുസംബന്ധിച്ച് എണ്ണ മന്ത്രാലയത്തിന്റെ ചുമതലയുള്ള ധനമന്ത്രി അനസ് അസ്സാലിഹുമായി നടത്തിയ ചർച്ച തീരുമാനമാവാതെ പിരിഞ്ഞതിനെ തുടർന്ന് തിങ്കളാഴ്ച ചേർന്ന അടിയന്തര ജനറൽ അസംബ്‌ളി യോഗത്തിനുശേഷമാണ് സമരവുമായി മുന്നോട്ടുപോകാൻ യൂനിയൻ തീരുമാനമെടുത്തത്. സർക്കാർ ഏകപക്ഷീയമായ തീരുമാനവുമായി മുന്നോട്ടുപോവുകയാണെന്നും തങ്ങൾ മുന്നോട്ടുവച്ച ബദൽ നിർദേശങ്ങൾ പരിഗണിക്കാൻപോലും തയാറായില്‌ളെന്നും അൽഖത്താനി കുറ്റപ്പെടുത്തി. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പരിഷ്‌കരണ നടപടികളുടെ ഭാഗമായി സർക്കാർ വകുപ്പുകളിലെയും സ്ഥാപനങ്ങളി
കുവൈത്ത് സിറ്റി: ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടി കുറക്കുന്നതിന്റെ പ്രതിഷേധമായി കുവൈറ്റിലെ എണ്ണ മേഖലയിലെ ജീവനക്കാർ സമരം നടത്തുന്നു. ജീവനക്കാരെ ബാധിക്കുന്ന നീക്കത്തിൽനിന്ന് സർക്കാർ പിന്മാറിയില്‌ളെങ്കിൽ അടുത്ത ഞായറാഴ്ച മുതൽ രാജ്യത്തെ എല്ലാ എണ്ണയുൽപാദന യൂനിറ്റുകളിലെയും ജീവനക്കാർ പണിമുടക്കുമെന്ന് കുവൈത്ത് എണ്ണമേഖല ജീവനക്കാരുടെ യൂനിയൻ മേധാവി സൈഫ് അൽഖത്താനി അറിയിച്ചു.
ഇതുസംബന്ധിച്ച് എണ്ണ മന്ത്രാലയത്തിന്റെ ചുമതലയുള്ള ധനമന്ത്രി അനസ് അസ്സാലിഹുമായി നടത്തിയ ചർച്ച തീരുമാനമാവാതെ പിരിഞ്ഞതിനെ തുടർന്ന് തിങ്കളാഴ്ച ചേർന്ന അടിയന്തര ജനറൽ അസംബ്‌ളി യോഗത്തിനുശേഷമാണ് സമരവുമായി മുന്നോട്ടുപോകാൻ യൂനിയൻ തീരുമാനമെടുത്തത്. സർക്കാർ ഏകപക്ഷീയമായ തീരുമാനവുമായി മുന്നോട്ടുപോവുകയാണെന്നും
തങ്ങൾ മുന്നോട്ടുവച്ച ബദൽ നിർദേശങ്ങൾ പരിഗണിക്കാൻപോലും തയാറായില്‌ളെന്നും അൽഖത്താനി കുറ്റപ്പെടുത്തി.
സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പരിഷ്‌കരണ നടപടികളുടെ ഭാഗമായി സർക്കാർ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറക്കാനുള്ള തീരുമാനത്തിൽ എണ്ണമേഖലയിലെ 20,000 ജീവനക്കാരെയും
ഉൾപ്പെടുത്താൻ എണ്ണമേഖലയിലെ കമ്പനികളുടെ ഉത്തരവാദിത്തം വഹിക്കുന്ന കുവൈത്ത് േെപട്രാളിയം കോർപറേഷൻ (കെ.പി.സി) തീരുമാനിച്ചിരുന്നു.
'സ്ട്രാറ്റജിക് ആൾട്ടർനേറ്റിവ് ലോ' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി നടപ്പായാൽ എണ്ണ മേഖലയിലെ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും ഗണ്യമായി കുറയും. ഇതാണ് ജീവനക്കാരെ ചൊടിപ്പിച്ചത്. ഈ തീരുമാനത്തിലേക്ക് സർക്കാർ എത്തുന്നതായി സൂചന
ലഭിച്ചപ്പോൾ തന്നെ കഴിഞ്ഞമാസം 22ന് എണ്ണമേഖലയിലെ ജീവനക്കാർ അഹ്മദിയിലെ യൂനിയൻ ആസ്ഥാനത്ത് പ്രതിഷേധ സംഗമം സംഘടിപ്പിച്ചിരുന്നു. എംപിമാരായ ഫൈസൽ അൽകന്ദരി,
അബ്ദുല്ല അൽതമീമീ തുടങ്ങിയവർ സംഗമത്തിൽ പങ്കെടുത്ത് ജീവനക്കാർക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.