- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്ന് ദിവസം നീണ്ട പ്രതിസന്ധി നീങ്ങി; കുവൈറ്റിൽ പെട്രോളിയം ജീവനക്കാർ പണിമുടക്ക് പിൻവലിച്ച് ജോലിയിൽ പ്രവേശിച്ചു; തൊഴിലാളികൾക്കെതിരെ നിയമനടപടിയില്ല്ല
മൂന്ന് ദിവസം നീണ്ട പ്രതിസന്ധി നീക്കി കുവൈത്തിൽ പെട്രോളിയം ജീവനക്കാർ നടത്തിവന്ന അനിശ്ചിത കാല പണിമുടക്ക് അവസാനിപ്പിച്ചു. ഇതോടെ മൂന്നുദിവസമായി പണിമുടക്കിയിരുന്ന ജീവനക്കാർ ജോലിയിൽ പ്രവേശിച്ചു. അമീറിനോടുള്ള സ്‌നേഹം കാരണമാണ് സമരം നിർത്തുന്നതെന്നും പണിമുടക്കിൽ പങ്കെടുത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കില്ലെന്ന് അമീർ ഉറപ്പ് നൽകിയതായും സംയുക്ത തൊഴിലാളി യൂണിയൻ വാർത്താകുറിപ്പിൽ അറിയിച്ചു. ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് കുവൈത്ത് പെട്രോളിയം കോർപറേഷനിലേയും അനുബന്ധ കമ്പനികളിലെയും ജീവനക്കാർ ഞായറാഴ്ചയാണ് സമരം തുടങ്ങിയത്. വിവിധ തൊഴിലാളി യൂനിയനുകളുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന പണിമുടക്കിൽ സ്വദേശി ജീവനക്കാർ മുഴൂവൻ പങ്കെടുത്തിരുന്നു. പണിമുടക്ക് രാജ്യത്തെ എണ്ണകയറ്റുമതിയെ ബാധിച്ചില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നതെങ്കിലും പ്രതിദിന ക്രൂഡ് ഓയിൽ ഉൽപാദനം ഗണ്യമായി കുറഞ്ഞിരുന്നു. ഇതേതുടർന്ന് പണിമുടക്ക് പെട്ടെന്ന് അവസാനിപ്പിക്കാൻ സർക്കാറിന്റെ ഭാഗത്തുനിന്ന് യൂനിയന്റെ മ
മൂന്ന് ദിവസം നീണ്ട പ്രതിസന്ധി നീക്കി കുവൈത്തിൽ പെട്രോളിയം ജീവനക്കാർ നടത്തിവന്ന അനിശ്ചിത കാല പണിമുടക്ക് അവസാനിപ്പിച്ചു. ഇതോടെ മൂന്നുദിവസമായി പണിമുടക്കിയിരുന്ന ജീവനക്കാർ ജോലിയിൽ പ്രവേശിച്ചു.
അമീറിനോടുള്ള സ്‌നേഹം കാരണമാണ് സമരം നിർത്തുന്നതെന്നും പണിമുടക്കിൽ പങ്കെടുത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കില്ലെന്ന് അമീർ ഉറപ്പ് നൽകിയതായും സംയുക്ത തൊഴിലാളി യൂണിയൻ വാർത്താകുറിപ്പിൽ അറിയിച്ചു. ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് കുവൈത്ത് പെട്രോളിയം കോർപറേഷനിലേയും അനുബന്ധ കമ്പനികളിലെയും ജീവനക്കാർ ഞായറാഴ്ചയാണ് സമരം
തുടങ്ങിയത്.
വിവിധ തൊഴിലാളി യൂനിയനുകളുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന പണിമുടക്കിൽ സ്വദേശി ജീവനക്കാർ മുഴൂവൻ പങ്കെടുത്തിരുന്നു. പണിമുടക്ക് രാജ്യത്തെ എണ്ണകയറ്റുമതിയെ ബാധിച്ചില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നതെങ്കിലും പ്രതിദിന ക്രൂഡ് ഓയിൽ ഉൽപാദനം
ഗണ്യമായി കുറഞ്ഞിരുന്നു. ഇതേതുടർന്ന് പണിമുടക്ക് പെട്ടെന്ന് അവസാനിപ്പിക്കാൻ സർക്കാറിന്റെ ഭാഗത്തുനിന്ന് യൂനിയന്റെ മേൽ കനത്ത സമ്മർദമുണ്ടായിരുന്നു. യൂണിയൻ നേതാക്കൾക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം തൊഴിൽ മന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു അമീറിൽ വിശ്വാസം അർപ്പിച്ചു കൊണ്ട് സമരം അവസാനിപ്പിക്കുകയാണെന്നാണ് യൂണിയൻ വാർത്താകുറിപ്പിൽ അറിയിച്ചത്
അതേസമയം അമീറിന്റെ ഭാഗത്തുനിന്ന് പണിമുടക്ക് നിർത്തണമെന്ന ആവശ്യമുണ്ടായിട്ടില്ലെന്ന് അമീരി ദിവാൻ വ്യക്തമാക്കി. അത്തരത്തിലുള്ള വാർത്തകൾ അദ്ദേഹത്തിന്റെ അന്തസിന് കളങ്കമുണ്ടാക്കുന്നതാണെന്നും അമീരി ദിവാൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.