കുവൈത്ത് സിറ്റി: 52 രാജ്യങ്ങളിലെ പൗരന്മാർക്കും ജിസിസ രാജ്യങ്ങളിലെ പൗരന്മാർക്കും ഓൺലൈൻ വഴി കുവൈത്തിലേക്കുള്ള സന്ദർശക, ടൂറിസ്റ്റ് വിസക്ക് സംവിധാനം ഏർപ്പെടുത്തിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ആറുമാസ കാലാവധിയുള്ള പാസ്‌പോർട്ട് കൈവശമുണ്ടായിരിക്കുക, 14 സ്‌പെഷൽ തസ്തികകളിലുള്ളവരാവുക എന്നീ നിബന്ധനകളോടെ ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്കും ഈ സൗകര്യം ലഭ്യമാവും.

കുവൈത്ത് ആഭ്യന്തരമന്ത്രാലയത്തിലെ http://www.moi.gov.kw വെബ്‌സൈറ്റ് വഴിയാണ് സന്ദർശക വിസക്ക് അപേക്ഷ സമർപ്പിക്കേണ്ടത്. കൃത്യമായി അപേക്ഷ സമർപ്പിക്കുന്നവർക്ക് രാജ്യത്തെ ഏത് പ്രവേശകവാടത്തിൽനിന്നും സന്ദർശകവിസ ലഭിക്കും. വിസ ലഭ്യമാവുന്ന മുറക്ക് വിമാനത്താവളമുൾപ്പെടെ പ്രവേശകവാടത്തിലെ ബന്ധപ്പെട്ട വകുപ്പിൽ മൂന്ന് ദീനാർ ഫീസ് കൊടുക്കണം. ഇതുവരെ ഇത്തരത്തിലുള്ള സന്ദർശക വിസ ലഭിക്കണമെങ്കിൽ വിമാ
നത്താവളത്തിലത്തെിയ ശേഷം ദീർഘനേരം കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു.

ഓൺലൈൻ വിസ സേവനങ്ങളുടെ രണ്ടാം ഘട്ടം എന്ന നിലക്ക് ഹോട്ടലുകൾ കമ്പനികൾ എന്നിവക്ക് താമസകാര്യ ഓഫീസുകളിൽ പോകാതെ തന്നെ വിസ ലഭ്യമാക്കുന്ന സംവിധാനവും ഒരുക്കും.