- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ വർഷം അമീരി കാരുണ്യത്തിൽ ശിക്ഷയിളവ് ലഭിക്കുക 2280 തടവുകാർക്ക്; 446 പേർക്ക് ഉടൻ മോചിതരാകും; 1633 പേർക്ക് ശിക്ഷാകാലാവധിയിൽ കുറവു നൽകാനും തീരുമാനം
കുവൈത്ത് സിറ്റി: ഈ വർഷംൽ അമീരി കാരുണ്യത്തിൽ ശിക്ഷയിളവ് ലഭിക്കുന്ന തടവുകാരുടെ പട്ടിക ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി. 2280 തടവുകാരാണ് ഈ പ്രാവശ്യം അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ പ്രത്യേക കാരുണ്യത്തിൽ ഇളവു നേടുന്നത്. ഇതിൽ 446 തടവുകാർക്ക് ഉടൻ മോചനം ലഭിക്കും. 1633 പേർക്ക് ശിക്ഷാകാലാവധിയിൽ കുറവു നൽകുമ്പോൾ നാടുകടത്താൻ വിധിക്കപ്പെട്ട 169 പേരെ അതിൽനിന്ന് ഒഴിവാക്കും. 608 പേരുടെ പിഴ ഒഴിവാക്കിക്കൊടുക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തടവറകളിൽ കഴിയുന്ന സ്വദേശികളും വിദേശികളുമുൾപ്പെടെയുള്ളവർക്ക് ആനുകൂല്യം ലഭിച്ചു. തടവുകാലത്തെ നല്ലനടപ്പ് ഉൾപ്പെടെ കാര്യങ്ങൾ പരിഗണിച്ചാണ് അമീരി കാരുണ്യത്തിൽ ഉൾപ്പെടുത്തേണ്ട തടവുകാരുടെ പട്ടിക തയാറാക്കിയത്.
കുവൈത്ത് സിറ്റി: ഈ വർഷംൽ അമീരി കാരുണ്യത്തിൽ ശിക്ഷയിളവ് ലഭിക്കുന്ന തടവുകാരുടെ പട്ടിക ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി. 2280 തടവുകാരാണ് ഈ പ്രാവശ്യം അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ പ്രത്യേക കാരുണ്യത്തിൽ ഇളവു നേടുന്നത്. ഇതിൽ 446 തടവുകാർക്ക് ഉടൻ മോചനം ലഭിക്കും.
1633 പേർക്ക് ശിക്ഷാകാലാവധിയിൽ കുറവു നൽകുമ്പോൾ നാടുകടത്താൻ വിധിക്കപ്പെട്ട 169 പേരെ അതിൽനിന്ന് ഒഴിവാക്കും. 608 പേരുടെ പിഴ ഒഴിവാക്കിക്കൊടുക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തടവറകളിൽ കഴിയുന്ന സ്വദേശികളും വിദേശികളുമുൾപ്പെടെയുള്ളവർക്ക് ആനുകൂല്യം ലഭിച്ചു. തടവുകാലത്തെ നല്ലനടപ്പ് ഉൾപ്പെടെ കാര്യങ്ങൾ പരിഗണിച്ചാണ് അമീരി കാരുണ്യത്തിൽ ഉൾപ്പെടുത്തേണ്ട തടവുകാരുടെ പട്ടിക തയാറാക്കിയത്.
Next Story