- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം കുവൈത്തിൽ പാർക്കുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനം; ജനജീവിതം സാധാരണനിലയിലേക്ക് മടങ്ങുമ്പോൾ
ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം കുവൈത്തിൽ പാർക്കുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചു. പാർക്കുകളുടെ ചുമതലയുള്ള കാർഷിക മത്സ്യവികസന അഥോറിറ്റി ആണ് ഇക്കാര്യം അറിയിച്ചത്. രാവിലെ എട്ടുമുതൽ രാത്രി പത്തുവരെയാണ് പാർക്കുകൾ പ്രവർത്തിക്കുക. എല്ലാ ഗവർണറേറ്റുകളിലും പൊതു പാർക്കുകൾ തുറന്നിട്ടുണ്ട്.
സന്ദർശകർ ആരോഗ്യ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും വേണം. അക്കാദമിക വർഷം കഴിഞ്ഞ സാഹചര്യത്തിൽ കുട്ടികൾക്കു കുടുംബത്തോടൊപ്പം മാനസിക ഉല്ലാസത്തിന് അവസരം ഒരുക്കകയെന്ന ലക്ഷ്യത്തോടെയാണ് പാർക്കുകൾ തുറന്നതെന്ന് അധികൃതർ വ്യക്തമാക്കി.
കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ മാർച്ചിലാണ് രാജ്യത്തെ പാർക്കുകളും ഗാർഡനുകളും അടച്ചത്. കോവിഡ് കേസുകൾ കുറഞ്ഞതോടെ നിയന്ത്രണങ്ങൾ ഓരോന്നായി നീക്കി കുവൈത്ത് സാധാരണ ജീവിതത്തിലേക്ക് നടന്നടുക്കുകയാണ്. ഒരു വർഷത്തോളമായി അടഞ്ഞു കിടന്നിരുന്ന സിനിമ തിയേറ്ററുകൾ ഈദ് ദിനം മുതൽ തുറന്നിരുന്നു. വിമാനത്താവളത്തിന്റെ പ്രവർത്തനവും അധികം വൈകാതെ സാധാരണനിലയിലാകുമെന്ന് അധികൃതർ അറിയിച്ചു.