- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെട്രോൾ വില വർദ്ധനയിൽ തീരുമാനമെടുക്കാൻ കഴിയാതെ സാമ്പത്തിക സമിതി യോഗം; 42 മുതൽ 83 ശതമാനം വരെ വർധനാ നിർദേശവുമായി സർക്കാർ; അന്തിമ തീരുമാനം അടുത്താഴ്ച്ച
കുവൈത്ത് സിറ്റി: ആഗോളവിപണിയിലെ എണ്ണവിലത്തകർച്ചയുടെ പശ്ചാത്തലത്തിൽ രാജ്യം സമീപഭാവിയിൽ നേരിടാനിടയുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന സാമ്പത്തിക പരിഷ്‌കരണം സംബന്ധിച്ച ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. പാർലമെന്റ് സാമ്പത്തിക സമിതി ഈമാസം 15ന് യോഗം ചേർന്നതിന്റെ തുടർച്ചയായി ചൊവ്വാഴ്ച വീണ്
കുവൈത്ത് സിറ്റി: ആഗോളവിപണിയിലെ എണ്ണവിലത്തകർച്ചയുടെ പശ്ചാത്തലത്തിൽ രാജ്യം സമീപഭാവിയിൽ നേരിടാനിടയുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന സാമ്പത്തിക പരിഷ്‌കരണം സംബന്ധിച്ച ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. പാർലമെന്റ് സാമ്പത്തിക സമിതി ഈമാസം 15ന് യോഗം ചേർന്നതിന്റെ തുടർച്ചയായി ചൊവ്വാഴ്ച വീണ്ടും ചേർന്നെങ്കിലും വില വർദ്ധനവ് ഉൾപ്പെടെയുള്ള കാര്യത്തിൽ തീരുമാനമയില്ല.അടുത്ത ഞായറാഴ്ച ഒരിക്കൽകൂടി യോഗം ചേർന്ന് സമിതി അന്തിമ തീരുമാനമെടുക്കും. ഇതനുസരിച്ചായിരിക്കും വിഷയം പാർലമെന്റിൽ ചർച്ചക്കത്തെുക.
സമിതിയിൽ തീരുമാനമായില്‌ളെങ്കിൽ പാർലമെന്റിലത്തൊൻ ഇനിയും വൈകും.എണ്ണയിതര വരുമാനമാർഗങ്ങൾ തുറക്കുന്നതിന്റെ വേഗം വർധിപ്പിക്കുന്നതിനൊപ്പം പൊതുചെലവുകൾ വെട്ടിക്കുറച്ചും അവശ്യസേവനങ്ങളുടെ സബ്‌സിഡി നിയന്ത്രിച്ചും സാമ്പത്തിക അച്ചടക്കം കൈവരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് ഇതുസംബന്ധിച്ച് കഴിഞ്ഞയാഴ്ച പാർലമെന്റിൽ നടന്ന ചർച്ചയിൽ മന്ത്രി അനസ് അസ്സാലിഹ് വ്യക്തമാക്കിയിരുന്നു. എന്നാൽ, എംപിമാർ ഒറ്റക്കെട്ടായി എതിർത്തതോടെ ഇന്ധന, വൈദ്യുതി നിരക്ക് വർധനയടക്കമുള്ള സാമ്പത്തിക അച്ചടക്ക ശിപാർശകളിൽ പാർലമെന്റിന്റെ അനുമതി നേടാനാവാതെ സർക്കാറിന് താൽക്കാലികമായി പിൻവാങ്ങേണ്ടിവരികയായിരുന്നു. ഇതോടെ, വിഷയം വീണ്ടും പാർലമെന്റിന്റെ പരിഗണനയിൽ കൊണ്ടുവരുന്നതിന് മുന്നോടിയായി സാമ്പത്തിക സമിതിയുടെ നേതൃത്വത്തിൽ ചർച്ചനടത്താൻ തീരുമാനിക്കുകയായിരുന്നു
പെട്രോൾ വില 42 മുതൽ 83 ശതമാനം വരെ വർധിപ്പിക്കാനാണ് സർക്കാർ ഇതുമായി ബന്ധപ്പെട്ട് ചേർന്ന പാർലമെന്റ് ധനകാര്യസമിതി യോഗത്തിൽ നിർദ്ദേശം അവതരിപ്പിച്ചത്. നിലവിൽ 60 ഫിൽസുള്ള പ്രീമിയം പെട്രോളിന് 85 ഫിൽസും 65 ഫിൽസുള്ള സൂപ്പർ പെട്രോളിന് 105 ഫിൽസും 90 ഫിൽസുള്ള അൾട്രാ പെട്രോളിന് 165 ഫിൽസും ആക്കണമെന്നാണ് സർക്കാർ
നിർദേശമെന്ന് സമിതി ചെയർമാൻ എംപി ഫൈസൽ അൽശായ അറിയിച്ചു.