- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികളുടെ ജീവിതച്ചെലവ് ഉയരുമെന്ന് സൂചന; കുവൈത്തിൽ അടുത്തമാസം മുതൽ പെട്രോൾ വില കൂടും; നിത്യോപയോഗ സാധനങ്ങൾക്കുൾപ്പെടെ വിലകയറ്റമുണ്ടാകാനും സാധ്യത
പ്രവാസികൾക്ക് ഇനി വരുന്ന നാളുകൾ ചിലവേറിയതെന്ന് റിപ്പോർട്ട്. കാരണം അടുത്ത മാസം രാജ്യത്ത് പെട്രേൾ വില കൂടുമെന്നാണ് റിപ്പോർട്ട്. ഇതോടെ നിത്യോപയോഗ സാധനങ്ങൾക്ക് ഉൾപ്പെടെ വിലക്കയറ്റുമുണ്ടായേക്കാമെന്നും റിപ്പോർട്ടുകൾ പറയുന്നു.കഴിഞ്ഞ ദിവസം ചേർന്ന കാബിനറ്റ് യോഗത്തിലാണ് പെട്രോൾ വിലയിൽ 40 മുതൽ 80 ശതമാനം വരെ വർദ്ധന നടപ്പാക്കാൻ തീരുമാനമായത്. അന്താരാഷ്ട്ര വിപണിയിലെ ഏറ്റക്കുറച്ചിലുകൾക്കനുസരിച്ചു മൂന്നു മാസത്തിലൊരിക്കൽ പെട്രോൾ വില പുനർനിർണയിക്കാനും തീരുമാനമായിട്ടുണ്ട് പ്രീമിയം പെട്രോളിന് ലിറ്ററിന് 60 ഫിൽസ് സൂപ്പർ പെട്രോളിന് 65 ഫിൽസ്. ലോ എമിഷൻ അൾട്ര േെപട്രാളിന് 95 ഫിൽസ് എന്നിങ്ങനെയാണ് നിലവിലെ നിരക്ക്. ഇത് യഥാക്രമം 85 ഫിൽസ് -105 ഫിൽസ്- 165ഫിൽസ് എന്നിങ്ങനെ വർദ്ധിപ്പിക്കാനാണു തീരുമാനം. സെപ്റ്റംബർ ഒന്ന് മുതൽ മൂന്നുമാസത്തേക്കാണ് പുതിയ നിരക്ക്. പിന്നീട് ക്രൂഡോയിൽ വിലയിലെ ഏറ്റക്കുറച്ചിലുകൾ ക്കനുസൃതമായി പുനഃ ക്രമീകരിക്കും. ഇതിനായി പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അരനൂറ്റാണ്ടിന് ശേഷം ആദ്യമായാ
പ്രവാസികൾക്ക് ഇനി വരുന്ന നാളുകൾ ചിലവേറിയതെന്ന് റിപ്പോർട്ട്. കാരണം അടുത്ത മാസം രാജ്യത്ത് പെട്രേൾ വില കൂടുമെന്നാണ് റിപ്പോർട്ട്. ഇതോടെ നിത്യോപയോഗ സാധനങ്ങൾക്ക് ഉൾപ്പെടെ വിലക്കയറ്റുമുണ്ടായേക്കാമെന്നും റിപ്പോർട്ടുകൾ പറയുന്നു.കഴിഞ്ഞ ദിവസം ചേർന്ന കാബിനറ്റ് യോഗത്തിലാണ് പെട്രോൾ വിലയിൽ 40 മുതൽ 80 ശതമാനം വരെ വർദ്ധന നടപ്പാക്കാൻ തീരുമാനമായത്. അന്താരാഷ്ട്ര വിപണിയിലെ ഏറ്റക്കുറച്ചിലുകൾക്കനുസരിച്ചു മൂന്നു മാസത്തിലൊരിക്കൽ പെട്രോൾ വില പുനർനിർണയിക്കാനും തീരുമാനമായിട്ടുണ്ട്
പ്രീമിയം പെട്രോളിന് ലിറ്ററിന് 60 ഫിൽസ് സൂപ്പർ പെട്രോളിന് 65 ഫിൽസ്. ലോ എമിഷൻ അൾട്ര േെപട്രാളിന് 95 ഫിൽസ് എന്നിങ്ങനെയാണ് നിലവിലെ നിരക്ക്. ഇത് യഥാക്രമം 85 ഫിൽസ് -105 ഫിൽസ്- 165ഫിൽസ് എന്നിങ്ങനെ വർദ്ധിപ്പിക്കാനാണു തീരുമാനം. സെപ്റ്റംബർ ഒന്ന് മുതൽ മൂന്നുമാസത്തേക്കാണ് പുതിയ നിരക്ക്. പിന്നീട് ക്രൂഡോയിൽ വിലയിലെ ഏറ്റക്കുറച്ചിലുകൾ ക്കനുസൃതമായി പുനഃ ക്രമീകരിക്കും. ഇതിനായി പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അരനൂറ്റാണ്ടിന് ശേഷം ആദ്യമായാണ് കുവൈത്ത് പെട്രോൾ വില പരിഷ്‌കരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ നിലവിലുള്ള ശരാശരി പെട്രോൾ നിരക്കിന് സമാനമായ വർധനവാണ് ഇവിടെയും നടപ്പാക്കുന്നത്. കഴിഞ്ഞ വർഷം ആദ്യം രാജ്യത്ത് ഡീസൽ,മണ്ണെണ്ണ എന്നിവയുടെ വില വർധിപ്പിച്ചിരുന്നു.ഡീസൽ മണ്ണെണ്ണ എന്നിവയുടെ സബ്സിഡി കഴിഞ്ഞ വർഷം ജനുവരിയിൽ സർക്കാർ എടുത്തുമാറ്റിയിരുന്നു. മറ്റു ജിസിസി രാജ്യങ്ങളിൽ നേരത്തെ തന്നെ സബ്സിഡി നിയന്ത്രണം നടപ്പാക്കിയിരുന്നെങ്കിലും കുവൈത്തിൽ. പാർലിമെന്റ് അംഗങ്ങളുടെ എതിർപ്പിനെ തുടർന്നാണ് തീരുമാനം വൈകിയത്.