- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികളുടെ നടുവൊടിച്ച് കുവൈത്തിൽ വിസാ ചെലവ് വൻ വർദ്ധനവ്; ഫാമിലി വിസ ഫീസ് 150 ദിനാറാകും; ആശ്രിത വിസ ഫീസ് 400 ദിനാർ; സൗജന്യ വിസ അനുവദിക്കില്ല; അടുത്ത മാസത്തോടെ നിലവിൽ വരാൻ പോകുന്ന വിസ നിരക്കുകൾ ഇങ്ങനെ
കുവൈത്ത്: പ്രവാസികളുടെ നടുവൊടിച്ച് അടുത്തമാസം അവസാനത്തോടെ കുവൈറ്റിൽ വിസ നിരക്ക് കൂടിയേക്കും.വിദേശികളുടെ വിവിധ വിസകൾക്കുള്ള നിരക്കുകൾ വർധിപ്പിച്ചുകൊണ്ടുള്ള പുതിയ നിരക്കിന്റെ പട്ടിക തയാറായതായി പാസ്‌പോർട്ട്, പൗരത്വകാര്യ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ശൈഖ് മാസിൻ അൽജർറാഹ് വ്യക്തമാക്കി.മന്ത്രി സഭ അംഗീകരിച്ചാൽ ഉടൻ പുതിയ
കുവൈത്ത്: പ്രവാസികളുടെ നടുവൊടിച്ച് അടുത്തമാസം അവസാനത്തോടെ കുവൈറ്റിൽ വിസ നിരക്ക് കൂടിയേക്കും.വിദേശികളുടെ വിവിധ വിസകൾക്കുള്ള നിരക്കുകൾ വർധിപ്പിച്ചുകൊണ്ടുള്ള പുതിയ നിരക്കിന്റെ പട്ടിക തയാറായതായി പാസ്‌പോർട്ട്, പൗരത്വകാര്യ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ശൈഖ് മാസിൻ അൽജർറാഹ് വ്യക്തമാക്കി.മന്ത്രി സഭ അംഗീകരിച്ചാൽ ഉടൻ പുതിയ നിരക്ക് വർധന പ്രാബല്യത്തിൽ വരുമെന്ന് അദ്ദേഹം പറഞ്ഞു.
കുവൈത്ത് മന്ത്രി സഭ അംഗീകരിക്കുന്നതോടെ പുതിയ വിസാ ചെലവുകളിൽ ഗണ്യമായ വർദ്ധനവാണ് സംഭവിക്കാൻ പോകുന്നത്. നിലവിൽ ഫാമിലി വിസക്ക് ആദ്യവർഷം അടയ്‌ക്കേണ്ട 100 ദിനാർ 150 ദിനാറായി വർദ്ധിക്കും. മാതാപിതാക്കൾക്കുള്ള ആശ്രിത വിസക്ക് 200 ദിനാറിൽ നിന്നും 400 ആയി മാറും. ഒരു വർഷത്തേക്ക് 2 ദിനാർ ഫീസുള്ള വർക്ക് പെർമിറ്റിന് ഇനി 15 ദിനാർ നൽകേണ്ടി വരും.
മറ്റ് വർദ്ധനവുകൾ ഇനി പറയും വിധമാണ്": ആദ്യ വർക്ക് പെർമിറ്റ് 20 ദിനാർ, പുതിയ വിസ പാസാക്കുന്നതിന് 50 ദിനാർ, ഇഖാമ മറ്റൊരു സ്‌പോൺസറിനു കീഴിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതിന് 30 ദിനാർ വിദേശികൾക്കുള്ള ഫാമിലി വിസിറ്റ് ,കൊമേഴ്‌സ്യൽ വിസിറ്റ് വിസകൾക്ക് 30 ദിനാറാണ് ഫീസ്, 90 ദിവസത്തെ വിസയാണെങ്കിൽ ഇനി 90 ദിനാർ നൽകേണ്ടി വരും.പാസ്‌പോർട്ടിൽ ഇഖാമ പതിക്കുന്നതിന് നിലവിലുണ്ടായിരുന്ന 10 ദിനാർ 20 ദിനാറായി വർദ്ധിക്കും.
തൊഴിൽ വകുപ്പുമായി ബന്ധപ്പെട്ട് വിദേശികൾക്കുള്ള മിക്ക സേവനങ്ങൾക്കും ഫീസ് വർദ്ധനവ് ഉടൻ നിലവിൽ വരുമെന്ന് താമസ കുടിയേറ്റ വിഭാഗം മേധാവി ഷെയ്ഖ് മേസിൻ അൽജറാഹ് ആണ് വ്യക്തമാക്കിയത്. മറ്റ് ജി.സി.സി രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പൊതുവെ കുറഞ്ഞ നിരക്കാണ് കുവൈത്തിൽ നിലവിലുണ്ടായിരുന്നത്.
വിസ പുതുക്കുമ്പോൾ നിരക്കിന്റെ 20 ശതമാനം വർധിപ്പിക്കും.സൗജന്യമായി ഒരു വിസയും അനുവദിക്കില്ല.ബിസിനസ് വിസിറ്റിങ് വിസ, ടൂറിസ്റ്റ് വിസ, താൽക്കാലിക വിസ, സർക്കാർ മേഖലയിലെ വിസ, സ്വകാര്യ മേഖലയിലുള്ള വിസ, സ്വന്തം സ്‌പോൺസർഷിപ്പിലുള്ള വിസ, ഫാമിലി വിസ തുടങ്ങി രാജ്യത്തേക്കുള്ള എല്ലാ വിസ നിരക്കുകളിലും വർധന വരുത്തിയിട്ടുണ്ട്. ഫീസ് വർധന ആദ്യഘട്ടത്തിൽ മാത്രമായിരിക്കും. എന്നാൽ വിസ നിരക്കുകളിലുള്ള വർധന സ്വദേശികളെ ഒരു നിലക്കും ബാധിക്കില്ല.
സൗജന്യമായിരുന്ന ഒരുമാസത്തെ വിസിറ്റിങ് വിസക്ക് 30 ദീനാറായി വർധിപ്പിച്ചു. മൂന്ന് മാസത്തെ ടൂറിസ്റ്റ് വിസക്ക് 90 ദീനാർ നൽകണം. നിലവിൽ 10 ദീനാറുള്ള സർക്കാർ മേഖലയിലുള്ള വിസക്ക് 20 ദീനാറാണ്.24ാം നമ്പറിലുള്ള സ്വന്തം സ്‌പോൺസർഷിപ്പിലുള്ള വിസക്ക് 100 ഉള്ളത് 250 ദീനാറായി വർധിപ്പിച്ചു.
നിയമലംഘകർക്ക് അഭയം നൽകുന്നവർക്ക് 400 മുതൽ 500 ദീനാർ വരെ പിഴ ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമലംഘനം നടത്തിയ തൊഴിലാളികൾക്ക് അഭയം നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടിയെടുക്കും. തൊഴിലെടുക്കാൻ താൽപര്യമില്ലാത്ത ഗാർഹിക തൊഴിലാളികളെ ഉടൻ നാടുകടത്തുന്നതാണ്. നിയമലംഘനം നടത്തുന്ന തൊഴിലാളികളെ നാടുകടത്താത്ത റിക്രൂട്ട് സ്ഥാപനങ്ങളുടെ ബാങ്ക് ഗാരണ്ടിയിൽനിന്നും പിഴ ഈടാക്കും.