- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബ സന്ദർശക വീസയ്ക്ക് ഫീസ് ഏർപ്പെടുത്താനുള്ള നിർദ്ദേശം മന്ത്രിസഭ പരിഗണനയിൽ; 100 ദിനാർ ഫീസ് ഏർപ്പെടുത്താൻ നീക്കം; പ്രവാസികൾക്ക് തിരിച്ചടിയാകും
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വാണിജ്യ, കുടുംബ സന്ദർശക വിസകൾ അനുവദിക്കു ന്നതിന് 100 ദീനാർ വീതം ഫീസ് ഈടാക്കുന്നതിനുള്ള നിർദ്ദേശം ആഭ്യന്തര മന്ത്രിയുടെ പരിഗണനയിൽ.നിർദ്ദേശം കുടിയേറ്റവിഭാഗം ആക്ടിങ് ഡയറക്ടർ ജനറൽ മേജർ ജനറൽ തലാൽ അൽ മറാഫിയുടെ നേതൃത്വത്തിലുള്ള സാങ്കേതിക സമിതിയാണ് മുന്നോട്ടുവച്ചത്.ശുപാർശ അംഗീകരിച്ച ആഭ്യന്തരമന്ത്രാലയത്
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വാണിജ്യ, കുടുംബ സന്ദർശക വിസകൾ അനുവദിക്കു ന്നതിന് 100 ദീനാർ വീതം ഫീസ് ഈടാക്കുന്നതിനുള്ള നിർദ്ദേശം ആഭ്യന്തര മന്ത്രിയുടെ പരിഗണനയിൽ.നിർദ്ദേശം കുടിയേറ്റവിഭാഗം ആക്ടിങ് ഡയറക്ടർ ജനറൽ മേജർ ജനറൽ തലാൽ അൽ മറാഫിയുടെ നേതൃത്വത്തിലുള്ള സാങ്കേതിക സമിതിയാണ് മുന്നോട്ടുവച്ചത്.
ശുപാർശ അംഗീകരിച്ച ആഭ്യന്തരമന്ത്രാലയത്തിലെ പൗരത്വ-പാസ്‌പോർട്ട് വിഭാഗം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ മസാൻ അൽ ജാറ അന്തിമ തീരുമാനത്തിനായി ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു. നിലവിൽ മൂന്നു ദിനാർ സ്റ്റാംപ് മാത്രമാണു സന്ദർശകവീസയ്ക്കുള്ള ചെലവ്.. ഇത് 100 ദീനാർ ആയി വർധിപ്പിക്കണമെന്നത് ഏറക്കാലമായുള്ള എമിഗ്രേഷൻ വകുപ്പിൻ#റ ആവശ്യമാണെങ്കിലും അടുത്തിടെയാണ് ഇതിനുള്ള നടപടിക്രമങ്ങൾ തുടങ്ങിയത്.
വാണിജ്യ സന്ദർശക വീസയ്ക്ക് ബിരുദ സർട്ടിഫിക്കറ്റ് ഉൾപ്പെടെ ആവശ്യപ്പെടുന്നുണ്ട്. പ്രതിമാസം 200 ദിനാറിൽ (ഏകദേശം 40,000 രൂപ) കുറയാത്ത ശമ്പളം ലഭിക്കുന്നവർക്കു മാത്രമാണ് ഏറ്റവും അടുത്ത ബന്ധുക്കളെ കുടുംബ സന്ദർശക വീസ യിൽ കൊണ്ടുവരാനാകൂ. ഈ ശമ്പള പരിധി 400 ദിനാറായി (ഏകദേശം 80,000 രൂപ) ഉയർത്താനും സമിതി ശുപാർശ ചെയ്തിട്ടുണ്ട്
.മന്ത്രാലയത്തിന്റെ അനുമ തി ലഭിക്കുകയാണെങ്കിൽ കുടുംബാംഗങ്ങളെ സന്ദർശനത്തിനായി കുവൈത്തിൽ എത്തിക്കുക പ്രവാസികൾക്കു പ്രയാസമാകും. 400 ദിനാർ ശമ്പളപരിധി എന്നതിനു പുറമെ 100 ദിനാർ കൂടി ഫീസ് ഇനത്തിൽ ഈടാക്കുന്നതു വലിയൊരു വിഭാഗത്തിനു താങ്ങാനാകില്ല.