- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്ത വർഷം മുതൽ ഡ്രൈവിങ് ലൈസൻസ് പുതുക്കൽ ഓൺലൈൻ വഴി; വിദേശികളുടെ വിസയും മന്ത്രാലത്തിന്റെ വെബ്സൈറ്റ് വഴി പുതുക്കാവുന്ന സംവിധാനം വന്നേക്കും; കുവൈറ്റിൽ സേവനങ്ങൾക്കായി പൊതു അഥോറിറ്റി നിലവിൽ
അടുത്ത വർഷം മുതൽ കുവൈറ്റിൽ ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നതിന് ഓൺലൈൻ സൗകര്യം ഏർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു. കുവൈത്തിൽ ഡ്രൈവിങ് ലൈസൻസ് വിതരണമുൾപ്പെടെയുള്ള സേവനങ്ങൾക്കായി പൊതു അഥോറിറ്റി നിലവിൽ വന്നതായും അധികൃതർ അറിയിച്ചിട്ടുണ്ട്. മാൻപവർ റിക്രൂട്ട്‌മെന്റ് അഥോറിറ്റിയുടെ മാതൃകയിൽ പൊതു സേവനങ്ങൾക്കുള്ള പ്രത്യേക വകുപ്പ് ആയിട്ടായിരിക്കും അഥോറിറ്റിയുടെ പ്രവർത്തനം. മാൻപവർ റിക്രൂട്ട്‌മെന്റ് അഥോറിറ്റിക്കാണ് നിലവിൽ വിദേശ തൊഴിലാളികളുടെ തൊഴിൽ പെർമിറ്റ് വിതരണം ഉൾപ്പെടെയുള്ള ചുമതലകൾ. നേരത്തെ തൊഴിൽ മന്ത്രാലയം നേരിട്ട് നിർവഹിച്ചിരുന്ന സേവങ്ങളാണ് രണ്ടു വർഷം മുൻപ് മാൻ പവർ റിക്രൂട്‌മെന്റ് അഥോറിറ്റി എന്ന സ്വതന്ത്ര വകുപ്പിലേക്ക് മാറ്റിയത്. ഇതേ മാതൃകയിൽ നിലവിൽ ജനറൽ ട്രാഫിക് ഡിപ്പാർട്‌മെന്റ് നൽകി വരുന്ന പൊതു സേവനങ്ങൾ പ്രത്യേക അഥോറിറ്റിയിലേക്ക് മാറ്റാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പദ്ധതി. ഇതിന്റെ ഭാഗമായാണ് പബ്ലിക് അഥോറിറ്റി ഫോർ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ടേഷൻ എന്ന സ്വതന്ത്ര വകുപ്പിന് മന്ത്രാലയം രൂപം നൽകിയത്. ലൈസൻ
അടുത്ത വർഷം മുതൽ കുവൈറ്റിൽ ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നതിന് ഓൺലൈൻ സൗകര്യം ഏർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു. കുവൈത്തിൽ ഡ്രൈവിങ് ലൈസൻസ് വിതരണമുൾപ്പെടെയുള്ള സേവനങ്ങൾക്കായി പൊതു അഥോറിറ്റി നിലവിൽ വന്നതായും അധികൃതർ അറിയിച്ചിട്ടുണ്ട്. മാൻപവർ റിക്രൂട്ട്‌മെന്റ് അഥോറിറ്റിയുടെ മാതൃകയിൽ പൊതു സേവനങ്ങൾക്കുള്ള പ്രത്യേക വകുപ്പ് ആയിട്ടായിരിക്കും അഥോറിറ്റിയുടെ പ്രവർത്തനം.
മാൻപവർ റിക്രൂട്ട്‌മെന്റ് അഥോറിറ്റിക്കാണ് നിലവിൽ വിദേശ തൊഴിലാളികളുടെ
തൊഴിൽ പെർമിറ്റ് വിതരണം ഉൾപ്പെടെയുള്ള ചുമതലകൾ. നേരത്തെ തൊഴിൽ മന്ത്രാലയം നേരിട്ട് നിർവഹിച്ചിരുന്ന സേവങ്ങളാണ് രണ്ടു വർഷം മുൻപ് മാൻ പവർ റിക്രൂട്‌മെന്റ് അഥോറിറ്റി എന്ന സ്വതന്ത്ര വകുപ്പിലേക്ക് മാറ്റിയത്. ഇതേ മാതൃകയിൽ നിലവിൽ ജനറൽ ട്രാഫിക് ഡിപ്പാർട്‌മെന്റ് നൽകി വരുന്ന പൊതു സേവനങ്ങൾ പ്രത്യേക അഥോറിറ്റിയിലേക്ക് മാറ്റാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പദ്ധതി.
ഇതിന്റെ ഭാഗമായാണ് പബ്ലിക് അഥോറിറ്റി ഫോർ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ടേഷൻ എന്ന സ്വതന്ത്ര വകുപ്പിന് മന്ത്രാലയം രൂപം നൽകിയത്. ലൈസൻസ് വിതരണം, പുതുക്കൽ വാഹനങ്ങളുടെ രെജിസ്‌ട്രേഷൻ,പാസിങ് തുടങ്ങിയ ചുമതലകൾ അധികം വൈകാതെ അഥോറിറ്റി ഏറ്റെടുക്കും എന്നാണു സൂചന.
ട്രാഫിക് ഡിപ്പാർട്‌മെന്റിൽ നിന്ന് പൊതു സേവനങ്ങൾ അഥോറിറ്റിയുടെ കീഴിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു അടുത്ത വർഷം മുതൽ ഡ്രൈവിങ് ലൈസൻസ് ഓൺലൈൻ വഴി പുതുക്കുന്നതിനുള്ള സംവിധാനം നടപ്പിലാക്കാനും മന്ത്രാലയത്തിന് പദ്ധതിയുണ്ട്. നിർദിഷ്ട പദ്ധതി നടപ്പാകുന്നതോടെ കുവൈത്ത് പൗരന്മാർക്കുള്ള പാസ്സ്പോർട്ട് , വിദേശികൾക്കുള്ള എൻട്രി വിസ തുടങ്ങിയ സേവനങ്ങൾക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ് സൈറ്റ് വഴി അപേക്ഷിക്കാൻ കഴിയുമെന്ന് മന്ത്രാലയത്തിലെ ഐ ടി വിഭാഗം മേധാവി ബ്രിഗേഡിയർ ജനറൽ അലി അൽ മുഅയ്ലി പറഞ്ഞു.