- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഗൾഫ് മേഖലയിലെ പ്രവാസികൾക്കും വോട്ടവകാശം നല്കണം: പ്രവാസി ലീഗൽ സെൽ നിവേദനം സമർപ്പിച്ചു
അടുത്ത വർഷം കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗൾഫ് മേഖലയിലുൾപ്പെടെയുള്ള എല്ലാ പ്രവാസി ഇന്ത്യക്കാർക്കും വോട്ടവകാശം നൽകണമെന്ന് പ്രവാസി ലീഗൽ സെൽ. ഈ ആവശ്യം ഉന്നയിച് കേന്ദ്ര നിയമ മന്ത്രിക്കും വിദേശ കാര്യ മന്ത്രിക്കും , തിരഞ്ഞെടുപ്പ് കമ്മീഷനും നൽകിയ നിവേദനത്തിലാണ് പ്രസ്തുത ആവശ്യം ഉന്നയിച്ചിരിക്കുന്നത്.കേരളവും തമിഴ് നാടും വെസ്റ്റ് ബംഗാളും ആസാമും പോണ്ടിച്ചേരിയും ഉൾപെടെയുള്ള സംസ്ഥാനങ്ങളിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇലക്ട്രോണിക് പോസ്റ്റൽ ബാലറ്റ് വഴി പ്രവാസികൾക്ക് വോട്ടവകാശം നല്കാൻ ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ തയ്യാറാണ് എന്നറിയിച്ചിരുന്നു.
ഈ തീരുമാനം നടപ്പിലാക്കുവാനായി നിയമ മന്ത്രാലയത്തിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും അഭിപ്രായം ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ തേടുകയും ചെയ്യുകയുണ്ടായി. എന്നാൽ പോസ്റ്റൽ ബാലറ്റ് വഴി പ്രവാസികൾക്ക് വോട്ടവകാശം നല്കാൻ ഉള്ള ആദ്യ ശ്രമം എന്ന നിലയിൽ അമേരിക്കയിലും ചില യൂറോപ്പ്യൻ രാജ്യങ്ങളിലും ഉള്ള പ്രവാസി ഇന്ത്യക്കാർക്ക് ആദ്യ പടി എന്ന നിലയിൽ വോട്ടവകാശം നൽകാമെന്നാണ് വിദേശകാര്യ മന്ത്രാലയം നിലപാടെടുത്തിരിക്കുന്നത്.
പ്രവാസികൾക്ക് പോസ്റ്റൽ ബാലറ്റ് വഴി വോട്ടവകാശം നല്കാൻ ഉള്ള തീരുമാനം സ്വാഗതാർഹമാണെന്നും എന്നാൽ ഗൾഫ് മേഖലയിൽ ഉള്ള പ്രവാസികളെയും ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തണമെന്നും പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് ഏബ്രഹാം, ഗൾഫ് മേഖലയെ പ്രതിനിധീകരിച് പ്രവാസി ലീഗൽ സെൽ കുവൈറ്റ് കൺട്രി ഹെഡ് ബാബു ഫ്രാൻസിസ് എന്നിവർ നൽകിയ നിവേദനത്തിൽ ആവശ്യപെടുന്നു. പ്രവാസികൾക്ക് വോട്ടവകാശം നൽകണം എന്നാവശ്യപ്പെട്ടു പ്രവാസി ലീഗൽ സെൽ ഉൾപ്പെടെയുള്ള സംഘടനകളുടെ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്