2500 തടവുകാരെ പാർപ്പിക്കാനുള്ള സെൻട്രൽ ജയിലിൽ ഇപ്പോഴുള്ളത് 6000 പേർ. ജയിലുകളിൽ തടവുകാരുടെ ആധിക്യം വർദ്ധിച്ചതോടെ വിദേശി തടവുകാരെ നാട്ടിലേക്ക് അയക്കുന്ന കാര്യം പരിഗണിക്കുന്നു.കുവൈത്തിൽ സെൻട്രൽ ജയിലിൽ കഴിയുന്ന വിദേശ തടവുകാരെയാണ് സ്വന്തം നാടുകളിലേക്ക് തിരിച്ചയക്കുന്ന കാര്യം പരിഗണിക്കുന്നത്.. പാർലമെന്റിലെ ചോദ്യോത്തരവേളയിൽ ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖാലിദ് അൽ ജറാഹ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

പുതിയ ജയിൽ കെട്ടിടം നിർമ്മിച്ച്? അധികമുള്ള തടവുകാരെ അങ്ങോട്ട് മാറ്റുക, വിദേശ തടവുകാരെ അവരുടെ നാട്ടിൽ അയക്കുകയാണ് എന്നിങ്ങനെ രണ്ടു വഴികളാണ് അധികൃതർ ആലോചിക്കുന്നത്. ശിക്ഷയുടെ ബാക്കി കാലം നാട്ടിലെ ജയിലുകളിൽ ലഭ്യമാക്കണമെന്ന നിബന്ധനയോടെയായിരിക്കും വിദേശതടവുകാരെ കയറ്റി അയക്കുക. ഇതിന് അതത്‌രാജ്യങ്ങളുമായി ധാരണയിലെത്തേണ്ടതുണ്ട്. ആവശ്യമുള്ള ഘട്ടത്തിൽ തടവുകാർ തിരിച്ചുവരുമെന്ന ഉറപ്പ് ബന്ധപ്പെട്ട രാജ്യങ്ങൾ നൽകണം. രണ്ട് വഴിയും ഒരുമിച്ച് നടപ്പാക്കാക്കുമെന്ന സൂചനയാണ് ആഭ്യന്തരമന്ത്രി നൽകിയത്.