- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്ത് സെൻട്രൽ ജയിലിൽ എയർ കണ്ടീഷനിലെ ഷോർട് സർക്യൂട്ട് മൂലം തീപിടിത്തം; മയക്കുമരുന്ന് കേസിലെ തടവുകാരുടെ സെല്ലിന് തീപിടിച്ച് ഒരാൾ മരിച്ചു; നാല്പതിലധികം പേർക്ക് പരുക്ക്
കുവൈത്ത് സിറ്റി: കുവൈത്ത് സെൻട്രൽ ജയിലിൽ എയർ കണ്ടീഷനിലെ ഷോർട് സർക്യൂട്ട്് മൂലം ഉണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിക്കിുകയും 47 പേർക്കു പരുക്കേല്ക്കുകയും ചെയ്തു. ജയിലിൽ ലഹരിമരുന്നു കേസുകളുമായി ബന്ധപ്പെട്ടവരെ പാർപ്പിക്കുന്ന നാലാം വാർഡിലാണ് തീപിടിച്ചത്. തടവിൽ കഴിയുകയായിരുന്ന സിറിയൻ വംശജനാണു മരിച്ചത്. പുക ശ്വസിച്ച് അവശ നിലയിലാണ് എല്ലാവരെയും ആശുപത്രികളിലേക്ക് മാറ്റിയത്. പരുക്കേറ്റവരിൽ പത്തുപേരെ ഫർവാനിയ ആശുപത്രിയിലും ഒൻപതുപേരെ സബാഹ് ആശുപത്രിയിലും നാലുപേരെ ജഹ്റ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റുള്ളവർക്ക് പ്രഥമ ശുശ്രൂഷ നൽകി. എയർ കണ്ടീഷണർ പ്രവർത്തിപ്പിക്കുന്നതിനുള്ള വൈദ്യുതി ബന്ധത്തിലെ തകരാറാണ് തീപിടിക്കാൻ കാരണമെന്നാണു പ്രാഥമിക വിവരം. വിശദ അന്വേഷണത്തിന് ഉത്തരവിട്ടതായി അധികൃതർ അറിയിച്ചു. വിവിധ യൂണിറ്റുകളിൽനിന്നെത്തിയ അഗ്‌നിശമന സേനാംഗങ്ങൾ തീവ്രമായി പരിശ്രമിച്ച് തീ നിയന്ത്രണവിധേയമാക്കിയതിനെ തുടർന്ന് മറ്റു വാർഡുകളിലേക്ക് തീ പടരുന്നത് ഒഴിവാക്കാനായി. അഗ്‌നിശമന സേനയിലെ നാലുപേർക്കും പരുക്കേറ്റതായി റിപ്പോർട്
കുവൈത്ത് സിറ്റി: കുവൈത്ത് സെൻട്രൽ ജയിലിൽ എയർ കണ്ടീഷനിലെ ഷോർട് സർക്യൂട്ട്് മൂലം ഉണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിക്കിുകയും 47 പേർക്കു പരുക്കേല്ക്കുകയും ചെയ്തു. ജയിലിൽ ലഹരിമരുന്നു കേസുകളുമായി ബന്ധപ്പെട്ടവരെ പാർപ്പിക്കുന്ന നാലാം വാർഡിലാണ് തീപിടിച്ചത്. തടവിൽ കഴിയുകയായിരുന്ന സിറിയൻ വംശജനാണു മരിച്ചത്. പുക ശ്വസിച്ച് അവശ നിലയിലാണ് എല്ലാവരെയും ആശുപത്രികളിലേക്ക് മാറ്റിയത്.
പരുക്കേറ്റവരിൽ പത്തുപേരെ ഫർവാനിയ ആശുപത്രിയിലും ഒൻപതുപേരെ സബാഹ് ആശുപത്രിയിലും നാലുപേരെ ജഹ്റ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റുള്ളവർക്ക് പ്രഥമ ശുശ്രൂഷ നൽകി. എയർ കണ്ടീഷണർ പ്രവർത്തിപ്പിക്കുന്നതിനുള്ള വൈദ്യുതി ബന്ധത്തിലെ തകരാറാണ് തീപിടിക്കാൻ കാരണമെന്നാണു പ്രാഥമിക വിവരം. വിശദ അന്വേഷണത്തിന് ഉത്തരവിട്ടതായി അധികൃതർ അറിയിച്ചു. വിവിധ യൂണിറ്റുകളിൽനിന്നെത്തിയ അഗ്‌നിശമന സേനാംഗങ്ങൾ തീവ്രമായി പരിശ്രമിച്ച് തീ നിയന്ത്രണവിധേയമാക്കിയതിനെ തുടർന്ന് മറ്റു വാർഡുകളിലേക്ക് തീ പടരുന്നത് ഒഴിവാക്കാനായി. അഗ്‌നിശമന സേനയിലെ നാലുപേർക്കും പരുക്കേറ്റതായി റിപ്പോർട്ടുണ്ട്.
30 സെല്ലുകളിലായി 336 കുറ്റവാളികളാണ് ഇവിടെ ഉണ്ടായിരുന്നു്. പുക ശ്വസിച്ചാണ് മരണം സംഭവിച്ചെതെന്ന് പ്രാഥമിക നിഗമനം. പരുക്കേറ്റവരെ ഫർവാനിയ, ജഹ്റ, അൽ സബാ ആശുപത്രികളായിലേക്ക് മറ്റിയിട്ടുണ്ട്.