- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിലെ തടവുപുള്ളികൾക്ക് ഇനി താമസം കുടുബത്തിനൊപ്പമാക്കാം; നല്ല പെരുമാറ്റവും അച്ചടക്കവുമുള്ള പ്രതികൾക്ക് കുടുംബവുമൊത്ത് താമസിക്കാൻ കുടുംബ വീടൊരുക്കി ആഭ്യന്തരമന്ത്രാലയം
കുവൈത്ത് സിറ്റി: കുവൈറ്റിലെ തടവുപുള്ളികൾക്ക് കുടുംബത്തെയും ഒപ്പം താമസിക്കാൻ അവസരമൊരുക്കിയിരിക്കുകയാണ് ആഭ്യന്തരമന്ത്രാലയം. സുലൈബിയിലെ കുവൈറ്റ് സെൻട്രൽ ജയിൽ കോബൗണ്ടിലാണ് ഇപ്പോൾ കുടുംബവീട് ഒരുക്കിയിട്ടുള്ളത്. നല്ല പെരുമാറ്റവും അച്ചടക്കവും ജയിലിലെ ചിട്ടകൾ പാലിക്കുകയും ചെയ്യുന്ന കുറ്റവാളികൾക്ക് വേണ്ടിയാണ് ഇത്തരമൊരു സംവിധാനം ആവിഷ്‌ക്കരിച്ചിട്ടുള്ളത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മൂന്ന് ദിവസം ഭാര്യ-ഭർത്താവ്, മാതാപിതാക്കൾ,സഹോദരങ്ങൾ, മക്കൾ എന്നിവർക്കൊത്ത് ഇവിടെ കഴിയാം. ഒരുവീടിന് വേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ജയിൽ വകുപ്പിന്റെ ചുമതലയുള്ള ആഭ്യന്തര മന്ത്രാലയമാണ് തടവു പുള്ളികളോടുള്ള മനുഷ്യത്വപരമായ പെരുമാറ്റത്തിന്റെ അടയാളമായി 'കുടുംബവീട്' എന്ന നവീന ആശയം സാക്ഷാത്കരിക്കുന്നത്. തടവുപുള്ളികളുടെ മനോനില മെച്ചപ്പെടുത്തുകയും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചുവരാനുതകുന്ന നിലയിൽ വളർത്തി ക്കൊണ്ടുവരുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനത്തിന് തുടക്കമിടുന്നതെന്ന് ആഭ്യന്തരമന്ത്
കുവൈത്ത് സിറ്റി: കുവൈറ്റിലെ തടവുപുള്ളികൾക്ക് കുടുംബത്തെയും ഒപ്പം താമസിക്കാൻ അവസരമൊരുക്കിയിരിക്കുകയാണ് ആഭ്യന്തരമന്ത്രാലയം. സുലൈബിയിലെ കുവൈറ്റ് സെൻട്രൽ ജയിൽ കോബൗണ്ടിലാണ് ഇപ്പോൾ കുടുംബവീട് ഒരുക്കിയിട്ടുള്ളത്. നല്ല പെരുമാറ്റവും അച്ചടക്കവും ജയിലിലെ ചിട്ടകൾ പാലിക്കുകയും ചെയ്യുന്ന കുറ്റവാളികൾക്ക് വേണ്ടിയാണ് ഇത്തരമൊരു സംവിധാനം ആവിഷ്‌ക്കരിച്ചിട്ടുള്ളത്.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മൂന്ന് ദിവസം ഭാര്യ-ഭർത്താവ്, മാതാപിതാക്കൾ,സഹോദരങ്ങൾ, മക്കൾ എന്നിവർക്കൊത്ത് ഇവിടെ കഴിയാം. ഒരുവീടിന് വേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ജയിൽ വകുപ്പിന്റെ ചുമതലയുള്ള ആഭ്യന്തര മന്ത്രാലയമാണ് തടവു പുള്ളികളോടുള്ള മനുഷ്യത്വപരമായ പെരുമാറ്റത്തിന്റെ അടയാളമായി 'കുടുംബവീട്' എന്ന നവീന ആശയം സാക്ഷാത്കരിക്കുന്നത്. തടവുപുള്ളികളുടെ മനോനില മെച്ചപ്പെടുത്തുകയും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചുവരാനുതകുന്ന നിലയിൽ വളർത്തി ക്കൊണ്ടുവരുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനത്തിന് തുടക്കമിടുന്നതെന്ന് ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ ജയിൽ ആൻഡ് കറക്ഷനൽ ഇൻസ്റ്റിറ്റിയൂഷൻസ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഖാലിദ് അൽദീൻ വ്യക്തമാക്കി.
സാമൂഹിക പ്രവർത്തകർ, മനോരോഗവിദഗ്ദ്ധർ, അക്കാദമിക വിദഗ്ദ്ധർ എന്നിവരുടെ മേൽനോട്ടത്തിലാണ് കുടുംബവീട് പ്രവർത്തിക്കുക. നിലവിൽ രാജ്യത്തെ ജയിലുകളിൽ 130 വനിതകളടക്കം 3,000 തടവുപുള്ളികളാണുള്ളത്. ഇവരിൽ ആർക്കുവേണമെങ്കിലും പെരുമാറ്റവും അച്ചടക്കവും മെച്ചപ്പെടുത്തിയാൽ 'കുടുംബവീട്' സൗകര്യം ഉപയോഗപ്പെടുത്താനാവുമെന്ന് അൽദീൻ പറഞ്ഞു.