- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓരോ അധ്യയന വർഷത്തിലും മൂന്നുശതമാനം ഫീസ് വർധന ഏർപ്പെടുത്താൻ സ്വകാര്യ സ്‌കൂളുകൾക്ക് അധികാരം; സേവനങ്ങളുടെ പേരുപറഞ്ഞ് കൂടുതൽ ഫീസ് ഈടാക്കിയാൽ അറിയിക്കണമെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രാലയം
കുവൈത്ത് സിറ്റി: ഓരോ അധ്യയന വർഷത്തിലും മൂന്നുശതമാനം ഫീസ് വർധന ഏർപ്പെടുത്താൻ മാത്രമാണ് സ്വകാര്യ സ്‌കൂളുകൾക്ക് അധികാരമുള്ളതെന്നും മറ്റേതെങ്കിലും സേവനങ്ങളുടെ പേരിൽ ഫീസ് ഈടാക്കിയാൽ പരാതിപെടണമെന്നും വിദ്യഭ്യാസ മന്ത്രാലയം മുന്നറിയിപ്പ് നല്കി. ഏതെങ്കിലും സ്‌കൂളുകൾക്ക് ട്യൂഷൻ ഫീസ് വർധിപ്പിക്കാനുള്ള പ്രത്യേക അനുമതി നൽകിയിട്ടില്‌ളെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് അധിക സേവനങ്ങൾ നൽകുന്നതിന് പകരം ചില സ്വകാര്യ സ്‌കൂളുകൾ 2017- 2018 അധ്യയന വർഷത്തിൽ ഫീസ് വർധന ഏർപ്പെടുത്തിയെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. ഏതെങ്കിലും സ്‌കൂളിൽ അധിക ഫീസ് ഈടാക്കുന്നുണ്ടെങ്കിൽ അക്കാര്യം മന്ത്രാലയത്തെ അറിയിക്കാൻ രക്ഷിതാക്കൾ ജാഗ്രത കാണിക്കണമെന്നും മന്ത്രാലയ അധികൃതർ മുന്നറിയിപ്പ് നല്കി.
കുവൈത്ത് സിറ്റി: ഓരോ അധ്യയന വർഷത്തിലും മൂന്നുശതമാനം ഫീസ് വർധന ഏർപ്പെടുത്താൻ മാത്രമാണ് സ്വകാര്യ സ്‌കൂളുകൾക്ക് അധികാരമുള്ളതെന്നും മറ്റേതെങ്കിലും സേവനങ്ങളുടെ പേരിൽ ഫീസ് ഈടാക്കിയാൽ പരാതിപെടണമെന്നും വിദ്യഭ്യാസ മന്ത്രാലയം മുന്നറിയിപ്പ് നല്കി. ഏതെങ്കിലും സ്‌കൂളുകൾക്ക് ട്യൂഷൻ ഫീസ് വർധിപ്പിക്കാനുള്ള പ്രത്യേക അനുമതി നൽകിയിട്ടില്‌ളെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
വിദ്യാർത്ഥികൾക്ക് അധിക സേവനങ്ങൾ നൽകുന്നതിന് പകരം ചില സ്വകാര്യ സ്‌കൂളുകൾ 2017- 2018 അധ്യയന വർഷത്തിൽ ഫീസ് വർധന ഏർപ്പെടുത്തിയെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം.
ഏതെങ്കിലും സ്‌കൂളിൽ അധിക ഫീസ് ഈടാക്കുന്നുണ്ടെങ്കിൽ അക്കാര്യം മന്ത്രാലയത്തെ അറിയിക്കാൻ രക്ഷിതാക്കൾ ജാഗ്രത കാണിക്കണമെന്നും മന്ത്രാലയ അധികൃതർ മുന്നറിയിപ്പ് നല്കി.
Next Story