- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ മേഖലകളിൽ നിന്ന് വിദേശികളെ ഒഴിവാക്കാൻ നീക്കം ശക്തം; കുവൈറ്റിൽ സ്വദേശികൾക്ക് അവസരം നൽകാൻ മുപ്പത് ശതമാനം വിദേശികളെ കുറയ്ക്കാൻ നീക്കമെന്ന് സൂചന
കുവൈത്ത് സിറ്റി: സർക്കാർ വകുപ്പുകളിൽ സ്വദേശികൾക്ക് കൂടുതൽ അവസരങ്ങൾ നൽകണമെന്ന നിയമത്തിന്റെ ചുവടുപിടിച്ച്, സരക്കാർ വകുപ്പുകളിൽ ജോലിചെയ്യുന്ന വിദേശികളെ നീക്കം ചെയ്യാൻ സരക്കാർ നീക്കം തുടങ്ങിയതായി റിപ്പോർട്ട്. നിലവിലുള്ള വിദേശി തൊഴിലാളികളിൽ 30 ശതമാനത്തെയെങ്കിലും ഒഴിവാക്കി തൽസ്ഥാനത്ത് സ്വദേശികൾക്ക് ജോലി നൽകുന്ന രീതിയിലുള്ള സംവിധ
കുവൈത്ത് സിറ്റി: സർക്കാർ വകുപ്പുകളിൽ സ്വദേശികൾക്ക് കൂടുതൽ അവസരങ്ങൾ നൽകണമെന്ന നിയമത്തിന്റെ ചുവടുപിടിച്ച്, സരക്കാർ വകുപ്പുകളിൽ ജോലിചെയ്യുന്ന വിദേശികളെ നീക്കം ചെയ്യാൻ സരക്കാർ നീക്കം തുടങ്ങിയതായി റിപ്പോർട്ട്.
നിലവിലുള്ള വിദേശി തൊഴിലാളികളിൽ 30 ശതമാനത്തെയെങ്കിലും ഒഴിവാക്കി തൽസ്ഥാനത്ത് സ്വദേശികൾക്ക് ജോലി നൽകുന്ന രീതിയിലുള്ള സംവിധാനമൊരുക്കാൻ തൊഴിൽ മന്ത്രാലയം വിവിധ സർക്കാർ വകുപ്പുകളോട് നിർദേശിച്ചതായാണ് സൂചന.
രാജ്യത്തെ സ്വദേശി എൻജിനീയർമാരുടെ സംഘടന സംഘടിപ്പിച്ച വാർഷിക പരിപാടിയിൽ സംസാരിക്കവെ തൊഴിൽസാമൂഹിക, ആസൂത്രണവികസനകാര്യമന്ത്രി ഹിന്ദ് അസ്സബീഹ് ആണ് ഇത് സംബന്ധിച്ച സൂചന നൽകിയത്. വിദേശികളെ കഴിയാവുന്നത്ര ഒഴിവാക്കി സൽസ്ഥാനത്ത് സ്വദേശി യുവാക്കളെ നിയമിക്കുന്നതിന് സമീപഭാവിയിൽ ഊന്നൽ നൽകുന്നതിനുവേണ്ടിയാണ് പുതിയ നടപടികളെന്നാണ് സൂചന.
Next Story